അഭ്യൂഹങ്ങള്‍ക്ക് വിരാമം; നടി തൃഷ കൃഷ്ണന്‍ വിവാഹിതയാകുന്നു! കുടുംബം സമ്മതം നൽകി | Actress Trisha Krishnan to Marry Chandigarh-Based Businessman Soon? Report Malayalam news - Malayalam Tv9

Trisha Krishnan: അഭ്യൂഹങ്ങള്‍ക്ക് വിരാമം; നടി തൃഷ കൃഷ്ണന്‍ വിവാഹിതയാകുന്നു! കുടുംബം സമ്മതം നൽകി

Published: 

10 Oct 2025 16:48 PM

Trisha Krishnan Marriage: 42 കാരിയായ താരം നടൻ വിജയ്‌യുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനിടെയിലാണ് വിവാഹിതയാകുന്നുവെന്ന റിപ്പോർട്ട് വന്നത്.

1 / 5തെന്നിന്ത്യന്‍ നടി തൃഷാ കൃഷ്ണന്‍ വിവാഹിതാകുന്നുവെന്ന് റിപ്പോർട്ട്. ഛണ്ഡീഗഢുകാരനായ വ്യവസായി ആണ് വരൻ. ഇരുവരുടെയും കുടുംബം കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരസ്പരം അറിയുന്നവരാണെന്നും  തൃഷയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചതായുമാണ് വിവരം. (Image Credits: Instagram)

തെന്നിന്ത്യന്‍ നടി തൃഷാ കൃഷ്ണന്‍ വിവാഹിതാകുന്നുവെന്ന് റിപ്പോർട്ട്. ഛണ്ഡീഗഢുകാരനായ വ്യവസായി ആണ് വരൻ. ഇരുവരുടെയും കുടുംബം കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരസ്പരം അറിയുന്നവരാണെന്നും തൃഷയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചതായുമാണ് വിവരം. (Image Credits: Instagram)

2 / 5

എന്നാൽ ഇക്കാര്യത്തെ കുറിച്ച് താരമോ കുടുംബമോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം 42 കാരിയായ താരം നടൻ വിജയ്‌യുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനിടെയിലാണ് വിവാഹിതയാകുന്നുവെന്ന റിപ്പോർട്ട് വന്നത്.

3 / 5

ശരിയായ ആളെ കണ്ടെത്തുമ്പോൾ വിവാഹത്തിന് തയ്യാറാകുമെന്നാണ് മുൻപൊരിക്കൽ വിവാഹത്തെ കുറിച്ച് നടി പറഞ്ഞത്. വിവാഹത്തിനുള്ള ശരിയായ സമയം ഇതുവരെ വന്നിട്ടില്ലെന്നും തൃഷ പറഞ്ഞിരുന്നു.

4 / 5

2015ൽ വ്യവസായിയായ വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നു. എന്നാൽ ആ ബന്ധം താമസിയാതെ തകരുകയായിരുന്നു. വിവാഹശേഷം അഭിനയം തുടരാനുള്ള തൃഷയുടെ തീരുമാനമാണ് വരുണുമായി വേർപിരിയാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

5 / 5

അതേസമയം തൃഷയും വിജയുമായി പ്രണയത്തിലെന്ന തരത്തിൽ പലപ്പോഴും വാര്‍ത്തകൾ പ്രചരിച്ചിരുന്നു. നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് ഗോവയിലേക്ക് വിജയും തൃഷയും ഒരുമിച്ചാണ് പ്രൈവറ്റ് ജെറ്റില്‍ വന്നിറങ്ങിയത്. ഇതോടെയാണ് അഭ്യൂ​ഹങ്ങൾക്ക് തുടക്കം കുറിച്ചത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും