അച്ഛനും അമ്മയും പിണങ്ങിയത് രാധികാന്റി കാരണം! തന്റെ തെറ്റായ തോന്നലുകളെക്കുറിച്ച് വരലക്ഷ്മി | Actress Varalakshmi talks about her wrong feelings and thougts abour radhika and sarathkumar Malayalam news - Malayalam Tv9

Varalakshmi: അച്ഛനും അമ്മയും പിണങ്ങിയത് രാധികാന്റി കാരണം! തന്റെ തെറ്റായ തോന്നലുകളെക്കുറിച്ച് വരലക്ഷ്മി

Published: 

29 Dec 2025 | 01:08 PM

Varalakshmi: രാധികയെ താൻ 'അമ്മ' എന്ന് വിളിക്കാത്തതിന്റെ കാരണവും താരം വ്യക്തമാക്കി. തനിക്ക്...

1 / 5തെന്നിന്ത്യൻ നടിയായ വരലക്ഷ്മി ശരത് കുമാർ തന്റെ മാതാപിതാക്കൾ വിവാഹമോചിതരായ സംഭവത്തിൽ തനിക്കുണ്ടായിരുന്ന തെറ്റായ ധാരണകളെക്കുറിച്ച് മനസ്സ് തുറക്കുന്നു. നടി രാധികയ്ക്ക് തന്റെ അച്ഛൻ ശരത് കുമാറുമായുള്ള ബന്ധമാണ് തന്റെ അമ്മ ഛായയുമായി ബന്ധം വേർപിരിയാൻ കാരണമെന്നാണ് താൻ ചിന്തിച്ചിരുന്നത് എന്ന് നടി പറയുന്നു.(PHOTO: INSTAGRAM)

തെന്നിന്ത്യൻ നടിയായ വരലക്ഷ്മി ശരത് കുമാർ തന്റെ മാതാപിതാക്കൾ വിവാഹമോചിതരായ സംഭവത്തിൽ തനിക്കുണ്ടായിരുന്ന തെറ്റായ ധാരണകളെക്കുറിച്ച് മനസ്സ് തുറക്കുന്നു. നടി രാധികയ്ക്ക് തന്റെ അച്ഛൻ ശരത് കുമാറുമായുള്ള ബന്ധമാണ് തന്റെ അമ്മ ഛായയുമായി ബന്ധം വേർപിരിയാൻ കാരണമെന്നാണ് താൻ ചിന്തിച്ചിരുന്നത് എന്ന് നടി പറയുന്നു.(PHOTO: INSTAGRAM)

2 / 5

എന്നാൽ കാലക്രമേണ തനിക്ക് ചിന്താഗതിയിൽ വലിയ മാറ്റം വന്നതായും താരം വെളിപ്പെടുത്തി. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വരലക്ഷ്മി ഇതിനെ കുറിച്ച് സംസാരിച്ചത്. അച്ഛനും അമ്മയും പിരിയാൻ കാരണം രാധിക ആന്റി ആണ് എന്നായിരുന്നു ഞാൻ ആദ്യം ചിന്തിച്ചിരുന്നത്. (PHOTO: INSTAGRAM)

3 / 5

ഈ ചിന്ത തനിക്ക് അച്ഛനോടും രാധിക ആന്റിയോടും ഉള്ള വെറുപ്പും ദേഷ്യത്തിനും കാരണമാക്കി. എന്നാൽ കാലം കഴിഞ്ഞപ്പോഴാണ് തനിക്ക് മനസ്സിലായത് അച്ഛനും അമ്മയും തമ്മിൽ നേരത്തെ തന്നെ ബന്ധത്തിൽ വിള്ളൽ ഉണ്ടായിരുന്നു. അവർ തമ്മിലുള്ള പൊരുത്തക്കേടുകൾക്ക് കാരണം രാധികാന്തിയല്ല. (PHOTO: INSTAGRAM)

4 / 5

രാധിക തന്റെ അച്ഛന്റെ ജീവിതത്തിലേക്ക് വരുന്നതിനു മുൻപ് തന്നെ അച്ഛനും അമ്മയും തമ്മിൽ പല കാരണങ്ങളാൽ എപ്പോഴും വഴക്കിടാറുണ്ടായിരുന്നു. ഇതൊന്നും മനസ്സിലാക്കാതെയാണ് താനും ആദ്യകാലങ്ങളിൽ എല്ലാ കുറ്റവും രാധിക ആന്റിയിൽ പഴിചാരിയിരുന്നത്. (PHOTO: INSTAGRAM)

5 / 5

കോടതിവിധി അനുസരിച്ച് മാസംതോറും നിശ്ചിത ദിവസങ്ങളിൽ മാത്രമാണ് തനിക്ക് അച്ഛനെ കാണാൻ അനുവാദം ഉണ്ടായിരുന്നത്. എന്നാൽ അക്കാലത്ത് തന്റെ അമ്മയാണ് തനിക്ക് അച്ഛനോടുള്ള അടുപ്പം വർദ്ധിക്കുവാൻ കാരണം. തന്നെ പലപ്പോഴായി അച്ഛന്റെ പക്കലേക്ക് പറഞ്ഞു വിടുമായിരുന്നു എന്നും വരലക്ഷ്മി ഓർക്കുന്നു. രാധികയെ താൻ 'അമ്മ' എന്ന് വിളിക്കാത്തതിന്റെ കാരണവും താരം വ്യക്തമാക്കി. തനിക്ക് ഒരേയൊരു അമ്മയേ ഉള്ളൂവെന്നും അത് ഛായയാണെന്നും രാധിക തനിക്ക് എപ്പോഴും 'ആന്റി' തന്നെയായിരിക്കുമെന്നും വരലക്ഷ്മി പറഞ്ഞു.(PHOTO: INSTAGRAM)

സോഡിയം കുറയുമ്പോൾ മനസ്സിലാകും, ചികിത്സ തേടേണ്ട സമയമിത്
ജലദോഷവും തൊണ്ടവേദനയും പമ്പ കടക്കും; ഇതൊന്ന് ട്രൈ ചെയ്യൂ
ഇനാനും ആരോണും; U19 ലോകകപ്പിലെ മലയാളികൾ
അത്താഴം കഴിച്ച ഉടനെ തന്നെ ഉറങ്ങാറുണ്ടോ?
Viral Video: അമിതമായാൽ, ലോഡും നിലത്താകും
Viral Video: സെക്യൂരിറ്റിയൊക്കെ കുഞ്ഞാവക്ക് എന്ത്?
വേലിക്ക് മുകളിൽ മഞ്ഞ് കളയുന്ന അണ്ണാൻ
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍