7000mAh ബാറ്ററിയും 5ജിയും ബജറ്റ് വിലയിൽ; എഐ പ്ലസ് നോവ 2 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു | Ai Plus Nova 2 Power 5G launched in India with 7000mAh battery; key features, price, and more Malayalam news - Malayalam Tv9

7000mAh ബാറ്ററിയും 5ജിയും ബജറ്റ് വിലയിൽ; എഐ പ്ലസ് നോവ 2 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Published: 

20 Sep 2026 | 01:18 PM

Ai Plus Nova 2 Power 5G launched in India: എഐ പ്ലസ് ഇന്ത്യയിൽ തങ്ങളുടെ നോവ സീരീസിന്റെ ഭാഗമായി പുതിയ എഐ പ്ലസ് നോവ 2 പവർ 5ജി ലോഞ്ച് ചെയ്തു. ഇതിന്റെ 6GB+ 128GB വേരിയന്റിന് 16,699 രൂപയും 8GB+ 128GB വേരിയന്റിന് 17,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 15,999 രൂപ പ്രാരംഭ വിലയിൽ തുടക്കത്തിൽ വാങ്ങാം. സെപ്റ്റംബർ 24-ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പന ആരംഭിക്കും.

1 / 7
എഐ പ്ലസ് ഇന്ത്യയിൽ തങ്ങളുടെ നോവ സീരീസിന്റെ ഭാഗമായി പുതിയ എഐ പ്ലസ് നോവ 2 പവർ 5ജി (Ai+ Nova 2 Power 5G) ലോഞ്ച് ചെയ്തു. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും ക്ഷാമം ബജറ്റ് 5ജി ഫോണുകൾക്ക് ആണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ടുതന്നെ 15000 രൂപയോട് അ‌ടുത്ത വിലയിൽ വാങ്ങാവുന്ന ഒരു 5ജി ഫോൺ എന്ന നിലയിലാണ് നോവ 2 സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ നോവ 2 പവർ 5G എഐ പ്ലസ് ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. (Image credit: AI Plus, Flipkart)

2 / 7
 ബജറ്റ് വിലയിൽ എത്തുമ്പോൾ തന്നെ സാധ്യമായ മികച്ച ഫീച്ചറുകൾ ഈ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.  33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ എത്തുന്ന 7000 mAh ബാറ്ററിയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. പൊടി, ജല പ്രതിരോധത്തിനായി IP65 റേറ്റിംഗ് സഹിതമാണ് ഈ എഐ പ്ലസ് ഫോൺ എത്തിയിരിക്കുന്നത്.

3 / 7
പ്രധാന ഫീച്ചറുകൾ: 6.75 ഇഞ്ച് (720×1600 പിക്സൽ) HD+ IPS LCD സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 450nits വരെ HBM ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. 2.4GHz ഒക്ടാ-കോർ മീഡിയടെക് ഡിമെൻസിറ്റി 7100 6nm പ്രോസസർ ആണ് ഈ 5ജി ഫോണിന്റെ കരുത്ത്.

4 / 7
  മാലി G610 GPU, 6GB/8GB റാം, 128GB സ്റ്റോറേജ്, ​മൈക്രോ എസ്ഡി വഴി 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ നോവ 2 പവർ 5ജിയിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള nxtQ OS-ൽ ആണ് പ്രവർത്തനം. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിൽ നൽകിയിരിക്കുന്നത്.

5 / 7
 Sony IMX582 സെൻസറുള്ള 48MP മെയിൻ ക്യാമറ (റും f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ),  LED ഫ്ലാഷ്, 2K 30fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 2K 30fps വരെ വീഡിയോ റെക്കോർഡിംഗ് പിന്തുണ) എന്നിവ ഇതിലുണ്ട്.

6 / 7
ഡ്യുവൽ സിം (നാനോ + നാനോ + ​മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7000mAh ബാറ്ററി, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, IP65 റേറ്റിംഗ്  എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

7 / 7
 വിലയും ലഭ്യതയും: Ai+ നോവ 2 പവർ 5ജിയുടെ 6GB+ 128GB വേരിയന്റിന് 16,699 രൂപയും 8GB+ 128GB വേരിയന്റിന് 17,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 15,999 രൂപ പ്രാരംഭ വിലയിൽ തുടക്കത്തിൽ വാങ്ങാം. ബ്ലൂ ഫ്യൂഷൻ, ബ്ലൂ ഗോൾഡ് ഫ്യൂഷൻ, ഡീപ് പർപ്പിൾ, മിഡ്‌നൈറ്റ് ബ്ലാക്ക്, ഓഷ്യൻ ഗ്രീൻ എന്നിവയാണ് കളർ ഓപ്ഷനുകൾ.  സെപ്റ്റംബർ 24-ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പന ആരംഭിക്കും.

Loading...
Unable to load recommendations.
Follow Us
ഈ ഭക്ഷണങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കും
കല്ലുപോലെയുള്ള കപ്പയും വേവും! പാചകത്തിന് ഈ ട്രിക്ക് പരീക്ഷിക്കൂ
ഹ്യുണ്ടായിയുടെ പുത്തൻ എസ്.യു.വി വിപണയിലേക്ക്
ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്