AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

സർക്കാരിന് തിരിച്ചടി; മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

മിൽമയുടെ ഭരണ യൂണിയനുകൾ പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ നടത്തിയത് എങ്കിലും ഹൈക്കോടതിയുടെ ഈ ഇടപെടൽ ഇപ്പോൾ കനത്ത പ്രഹരമാക്കിയിരിക്കുകയാണ്.മിൽമയ്ക്ക് തിരുവനന്തപുരം, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്ന് യൂണിയനുകൾ ആണുള്ളത്. ഇതിൽ കൊച്ചി യൂണിയൻ മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത് തിരുവനന്തപുരം മലബാർ എന്നിവ കോൺഗ്രസിന്റെ........

സർക്കാരിന് തിരിച്ചടി; മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
MilmaImage Credit source: Social Media
Ashli C
Ashli C | Published: 04 Nov 2026 | 04:07 PM

കൊച്ചി: മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട സർക്കാരിനെ കനത്ത തിരിച്ചടി. തിരുവനന്തപുരത്തെ മിൽമ യൂണിയൻ പിരിച്ചുവിട്ട സർക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. പിരിച്ചുവിട്ട തിരുവനന്തപുരം യൂണിയൻ പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. യൂണിയൻ പിരിച്ചുവിട്ടത് കൃത്യമായ നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ നടപടി സ്വീകരിച്ചത്.

മിൽമയുടെ ഭരണ യൂണിയനുകൾ പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ…

അതേസമയം മിൽമയുടെ ഭരണ യൂണിയനുകൾ പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ നടത്തിയത് എങ്കിലും ഹൈക്കോടതിയുടെ ഈ ഇടപെടൽ ഇപ്പോൾ കനത്ത പ്രഹരമാക്കിയിരിക്കുകയാണ്.മിൽമയ്ക്ക് തിരുവനന്തപുരം, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്ന് യൂണിയനുകൾ ആണുള്ളത്. ഇതിൽ കൊച്ചി യൂണിയൻ മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത് തിരുവനന്തപുരം മലബാർ എന്നിവ കോൺഗ്രസിന്റെ നേതൃത്വത്തിൽ അല്ല.

ALSO READ:അധ്യാപകൻ പൂട്ടിയിട്ടെന്ന് ആരോപണം, കാസർകോട്ടെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ച് യുഡിഎഫ് നേതൃത്വത്തിൽ വന്നതിനു പിന്നാലെ മിൽമ യൂണിയനുകൾ പിടിച്ചെടുക്കുക എന്ന കോൺഗ്രസിന്റെ ലക്ഷ്യമാണ് ഇതോടെ തകർന്നടിഞ്ഞത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ടെങ്കിലും ഇപ്പോൾ ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്.

അതേസമയം സർക്കാറിന് യൂണിയൻ പിരിച്ചുവിടാൻ വേണ്ടി കൃത്യമായ നടപടികൾ ക്രമങ്ങൾ പാലിച്ചുകൊണ്ട് മുന്നോട്ടുപോകാമെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൃത്യമായി നോട്ടീസ് നൽകി നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് മിൽമ തിരുവനന്തപുരം യൂണിയനെതിരെ വീണ്ടും നടപടിയെടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ കൃത്യമായ നടപടി സ്വീകരിച്ച സർക്കാർ ഈ നീക്കവുമായി മുന്നോട്ടു പോകുമ്പോൾ അതും ഹൈക്കോടതി ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

ENGLISH SUMMARY

A major setback for the government that dissolved the Milma Thiruvananthapuram Union. The High Court has quashed the government’s action to dissolve the Milma Union in Thiruvananthapuram and ordered its reinstatement. The High Court took this decision after noting that the dissolution of the Union was carried out without following the prescribed due procedures.

Follow Us