AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Strait of Hormuz: ഹോർമൂസിൽ ഇന്ത്യയുൾപ്പെടെ നാല് രാജ്യങ്ങളുടെ വാണിജ്യ കപ്പലുകൾക്ക് ഇളവ് നൽകി ഇറാൻ

Iran Exempts Indian Merchant Ships from Transit Restrictions in Strait of Hormuz: ഇന്ത്യയുടെ എൽ.പി.ജി ഇറക്കുമതിയുടെ 90 ശതമാനവും, എൽ.എൻ.ജി ഇറക്കുമതിയുടെ 50 ശതമാനവും ഹോർമൂസ് കടലിടുക്ക് വഴിയാണ്. നിലവിൽ ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിൻ്റെ 30 ശതമാവും ഈ പാതയിലൂടെ തന്നെയാണ് എത്തുന്നത്. മുൻപ് ഇത് 70 ശതമായിരുന്നു. എന്നാൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ ക്രൂഡ് ഓയിലിനായി റഷ്യ, യു.എസ് യു.എ.ഇ എന്നീ രാജ്യങ്ങളെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് ഇതിൽ കുറവ് വന്നത്

Strait of Hormuz: ഹോർമൂസിൽ ഇന്ത്യയുൾപ്പെടെ നാല് രാജ്യങ്ങളുടെ വാണിജ്യ കപ്പലുകൾക്ക് ഇളവ് നൽകി ഇറാൻ
പ്രതീകാത്മക ചിത്രംImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 04 Nov 2026 | 03:56 PM

ഹോർമൂസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ നിർണ്ണായക ഇളവുകൾ വരുത്തി ഇറാൻ. ഇന്ത്യ ഉൾപ്പടെയുള്ള നാല് രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമൂസ് വഴി നിയന്ത്രണങ്ങളില്ലാതെ കടന്നുപോകാമെന്നാണ് ഇറാൻ്റെ പുതിയ പ്രഖ്യാപനം. ഇന്ത്യക്ക് പുറമെ ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിലെ വാണിജ്യ കപ്പലുകൾക്കാണ് ഹോർമസ് വഴിയുള്ള ചരക്ക് ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഒഴിവാക്കിയിരിക്കുന്നത്. ഈ നാല് രാജ്യങ്ങളിലെയും കപ്പലുകൾക്ക് ഹോർമൂസ് വഴി സ്വതന്ത്രമായി സഞ്ചരിക്കാമെന്നും അമേരിക്കയും ഇവരെ തടയില്ലെന്നും ഇറാൻ പാർലമെൻ്റിൻ്റെ ദേശീയ സുരക്ഷ-വിദേശകാര്യ ഉപാധ്യക്ഷനായ അമീർ ഹയാത്ത് മൊഗദ്ദാം പ്രാദേശിക വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഇന്ത്യയിൽ നിന്നും മരുന്നുകൾ ഇറക്കുമതി ചെയ്യുന്നത് കൂടുതൽ സുഗമമാക്കുക എന്നതാണ് ഇന്ത്യയ്ക്ക് ഇളവ് നൽകുന്നതിലൂടെ ഇറാൻ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ചൈനയുടെ രാഷ്ടീയ പിന്തുണ ഉറപ്പാക്കുന്നതിനാണ് ചൈനീസ് കപ്പലുകൾക്ക് ഇളവുകൾ നൽകുന്നത് എന്നും വിലയിരുത്തലുകളുണ്ട്. പ്രത്യേക ട്രാൻസിറ്റ് ഫീസ് ഈടാക്കിയാണ് ഇന്ത്യയുടെയും ചൈനയുടെയും വാണിജ്യ കപ്പലുകൾ ഹോർമൂസ് വഴി കടത്തിവിടുക. എന്നാൽ ഖത്തറിൻ്റെ കപ്പലുകൾക്ക് യാതൊരു ഫീസും കൂടാതെ കടലിടുക്കിലൂടെ കടന്നുപോകാം. അതേസമയം ഇറാഖ് ട്രാൻസിറ്റ് ഫീസ് നൽകേണ്ടിവരുമോ എന്ന കാര്യത്തിൽ അമീർ ഹയാത്ത് മൊഗദ്ദാം വ്യക്തത നൽകിയിട്ടില്ല.

Also Read: ട്രംപിന് കിട്ടിയ അ‌ടി! എട്ടുനിലയിൽ പൊട്ടി റിപ്പബ്ലിക്കൻ പാർട്ടി; US ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് തരംഗം

ഹോർമൂസ് കടലിടുക്കിലൂടെ സ്വതന്ത്രമായ ചരക്ക് ഗതാഗതം പുനഃസ്ഥപിക്കാനാവുക എന്നത് ഇന്ത്യയെ സംബധിച്ചിടത്തോളം ഏറെ നിർണ്ണായകമാണ്. ഇന്ത്യയുടെ എൽ.പി.ജി ഇറക്കുമതിയുടെ 90 ശതമാനവും, എൽ.എൻ.ജി ഇറക്കുമതിയുടെ 50 ശതമാനവും ഹോർമൂസ് കടലിടുക്ക് വഴിയാണ്. നിലവിൽ ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിൻ്റെ 30 ശതമാവും ഈ പാതയിലൂടെ തന്നെയാണ് എത്തുന്നത്. മുൻപ് ഇത് 70 ശതമായിരുന്നു. എന്നാൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ ക്രൂഡ് ഓയിലിനായി റഷ്യ, യു.എസ് യു.എ.ഇ എന്നീ രാജ്യങ്ങളെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് ഇതിൽ കുറവ് വന്നത്.

ആഗോള എണ്ണ വിതരണത്തിൻ്റെ 25 ശതമാനവും കടന്നുപോയിരുന്നത് ഈ പാതയിലൂടെയായിരുന്നു. എന്നാൽ ഇറാൻ-അമേരിക്ക സംഘർഷം ആരംഭിച്ചതിന് പിന്നാലെ പാതയിലൂടെ വാണിജ്യ കപ്പലുകളുടെ ഗതാഗതം ഇറാൻ നിയന്ത്രിക്കുകയായിരുന്നു. ഇൻ്റർനാഷ്ണൽ മാരിടൈം ഓർഗനൈസേഷൻ്റെ കണക്കുകൾ പ്രകാരം ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 70-ഓളം ആക്രമണങ്ങളാണ് മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നെരെ നടന്നത്. ഇതിൽ 19 നാവികർ കൊല്ലപ്പെട്ടു. 24 ഇന്ത്യക്കാരാണ് പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്.

English Summary

Iran has exempted merchant ships from India, China, Iraq, and Qatar from transit restrictions in the Strait of Hormuz, primarily aiming to facilitate medicine imports from India.

Follow Us