AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അധ്യാപകൻ പൂട്ടിയിട്ടെന്ന് ആരോപണം, കാസർകോട്ടെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

അഴിത്തലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. നീരജ് എന്ന 15 വയസ്സുകാരന്റെ ആത്മഹത്യയിൽ ബാഹ്യ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നത്. മരിക്കുന്ന ദിവസം നീരജിനെ വീട്ടിൽ നിന്ന് ആരോ ഫോണിൽ വിളിച്ച് ഇറക്കിയിരുന്നു എന്നും പിന്നീട് തിരികെ എത്തിയപ്പോൾ വലിയ മാനസിക സമ്മർദ്ദം ഉണ്ടായിരുന്നു എന്നുമാണ് ബന്ധുക്കൾ പറയുന്നത്.

അധ്യാപകൻ പൂട്ടിയിട്ടെന്ന് ആരോപണം, കാസർകോട്ടെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
പ്രതീകാത്മക ചിത്രം Image Credit source: Getty Images Creatives
Amal KV
Amal KV | Updated On: 04 Nov 2026 | 04:00 PM

കാസർകോട് : അഴിത്തലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. നീരജ് എന്ന 15 വയസ്സുകാരന്റെ ആത്മഹത്യയിൽ ബാഹ്യ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നത്. മരിക്കുന്ന ദിവസം നീരജിനെ വീട്ടിൽ നിന്ന് ആരോ ഫോണിൽ വിളിച്ച് ഇറക്കിയിരുന്നു എന്നും പിന്നീട് തിരികെ എത്തിയപ്പോൾ വലിയ മാനസിക സമ്മർദ്ദം ഉണ്ടായിരുന്നു എന്നുമാണ് ബന്ധുക്കൾ പറയുന്നത്.

തിരികെ നടന്നു വരുന്നത് കണ്ട് തന്റെ വാഹനത്തിൽ കയറുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി നീരജ് നടന്നു പോയി എന്ന് സുഹൃത്ത് വെളിപ്പെടുത്തി എന്നും ബന്ധുക്കൾ പറയുന്നു. അങ്ങനെ വീട്ടിൽ എത്തിയ ശേഷമാണ് നീരജ് ആത്മഹത്യ ചെയ്യുന്നത്. ഒരു പെൺകുട്ടിയുമായി അടുപ്പമുള്ളതിന്റെ പേരിൽ വിദ്യാർഥിക്ക് സ്കൂളിൽ നിന്നും സമ്മർദ്ദം ഉണ്ടായിരുന്നു. ഒരു അധ്യാപകൻ മണിക്കൂറുകളോളം സ്റ്റോർ റൂമിൽ തന്നെ പൂട്ടിയിട്ടു എന്ന് സഹോദരനോട് നീരജ് നേരത്തെ പറഞ്ഞിരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് നീരജ് കടന്നുപോയിരിക്കുന്നത് എന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നുണ്ട്.

Also Read: കേസ് പിൻവലിക്കണോ? പാളയം പ്രദീപിന്റെ സസ്പെൻഷൻ പിൻവലിച്ച് പേഴ്സണൽ സ്റ്റാഫ് ആക്കണം; നീക്കങ്ങളുമായി രമ്യ ഹരിദാസ്

സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ കാസർകോട് നീലേശ്വരം പോലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ അന്വേഷണം പുരോഗമിച്ചു വരികയാണ്. ഇക്കഴിഞ്ഞ നവംബർ ഒന്നാം തീയതിയാണ് നീരജിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. തൂങ്ങി മരിക്കുന്നതിന് തൊട്ടു മുൻപേ ഹൃദയാഘാതം ഉണ്ടായി എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് ബന്ധുക്കൾ വ്യക്തമാക്കി. നീരജിന്റെ മരണത്തിനു ശേഷം ഒരു അധ്യാപകൻ തങ്ങളുടെ വീട്ടിലെത്തി പുസ്തകങ്ങൾ തിരയുകയുണ്ടായി.

എന്തെങ്കിലും കാര്യങ്ങൾ ഒളിക്കാൻ ആണോ എന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ആണ് നീരജിനെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. നീലേശ്വരം തൈക്കടപ്പുറം സന്തോഷിന്റെ മകനാണ് നീരജ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ആവശ്യ ഘട്ടങ്ങളിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

English Summary

Relatives have raised suspicions regarding the death of a tenth-grade student in Azhithala. They allege that external pressures may have played a role in the suicide of 15-year-old Neeraj. According to the relatives, someone called Neeraj on the phone on the day of his death, prompting him to leave the house; upon his return, he appeared to be under significant mental distress.

Follow Us