യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചോ?; നിർദ്ദേശങ്ങൾ പരിശോധിക്കാം | Airlines company urge travallers early arrival as India tightens airport security amid Pakistan conflict Malayalam news - Malayalam Tv9

India Tightens Airport: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചോ?; നിർദ്ദേശങ്ങൾ പരിശോധിക്കാം

Published: 

09 May 2025 10:11 AM

India Tightens Airport Guidelines: വിമാനത്താവളത്തിലേക്കുള്ള പ്രവേശനത്തിനായി സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കണമെന്ന് ആകാശ എയർ യാത്രക്കാരോട് ആവശ്യപ്പെട്ടു. എയർ ഇന്ത്യ, ആകാശ എയർ, ഇൻഡിഗോ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികൾ യാത്രക്കാർക്കായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

1 / 5ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യ പാക് സംഘർഷത്തെ തുടർന്ന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇതേതുടർന്ന് 24 വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്. എയർ ഇന്ത്യ, ആകാശ എയർ, ഇൻഡിഗോ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികൾ യാത്രക്കാർക്കായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. (Image Credits: PTI)

ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യ പാക് സംഘർഷത്തെ തുടർന്ന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇതേതുടർന്ന് 24 വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്. എയർ ഇന്ത്യ, ആകാശ എയർ, ഇൻഡിഗോ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികൾ യാത്രക്കാർക്കായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. (Image Credits: PTI)

2 / 5

വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അതാത് വിമാനത്താവളങ്ങളിൽ യാത്രക്കാർ എത്തിച്ചേരണമെന്നാണ് കമ്പനികൾ അറിയിച്ചിരിക്കുന്നത്. സുരക്ഷയുടെ ഭാ​ഗമായി നടത്തേണ്ട പരിശോധനകളെ തുടർന്നാണ് യാത്രക്കാരോട് നേരത്തെ എത്തിച്ചേരാൻ നിർദ്ദേശിച്ചിരിക്കുന്നത്.

3 / 5

വിമാനത്താവളത്തിലേക്കുള്ള പ്രവേശനത്തിനായി സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കണമെന്ന് ആകാശ എയർ യാത്രക്കാരോട് ആവശ്യപ്പെട്ടു. കൂടാതെ ചെക്ക്-ഇൻ ബാഗേജിന് പുറമേ, 7 കിലോഗ്രാം വരെ ഭാരമുള്ള ഒരു ഹാൻഡ് ബാഗ് മാത്രമേ അനുവദിക്കൂ. റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ യാത്രക്കാരും കയറുന്നതിന് മുമ്പ് രണ്ട് തവണ പരിശോധനയ്ക്ക് വിധേയരാകണം.

4 / 5

സുരക്ഷാ നടപടികളുടെ ഭാഗമായി, രാജ്യത്തുടനീളമുള്ള എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാർ സെക്കൻഡറി ലാഡർ പോയിന്റ് സെക്യൂരിറ്റി ചെക്ക് (എൽപിഎസ്‌സി) അല്ലെങ്കിൽ പ്രീ-ബോർഡിംഗ് ചെക്കിന് വിധേയരാകണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഉത്തരവിട്ടിട്ടുണ്ട്.

5 / 5

അതിനിടെ ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്ക് യൂണിറ്റ് വ്യക്തമാക്കി. വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും സർക്കാർ അം​ഗീകൃത സൈറ്റുകളെയോ വിമാന കമ്പനികളുടെ ഔദ്യോ​ഗിക സൈറ്റികളെയോ മാത്രം വിവരങ്ങൾ അറിയുന്നതിന് ഉപയോ​ഗിക്കേണ്ടതാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്