"ആര് എന്ത് പറഞ്ഞാലും അവൻ അത് മൈൻഡ് ചെയ്യില്ല"! അഭിഷേക് ശർമയെ പുകഴ്ത്തി രഹാനെ | Ajinkya Rahane Praises Abhishek Sharma’s Attitude After Historic T20I Century Malayalam news - Malayalam Tv9

Abhishek Sharma: “ആര് എന്ത് പറഞ്ഞാലും അവൻ അത് മൈൻഡ് ചെയ്യില്ല”! അഭിഷേക് ശർമയെ പുകഴ്ത്തി രഹാനെ

Published: 

20 Sep 2026 | 10:56 PM

Ajinkya Rahane Hails Abhishek Sharma: അഭിഷേക് ശര്‍മയെ പ്രശംസിച്ച് അജിങ്ക്യ രഹാനെ. കളിക്കളത്തിന് പുറത്തെ അഭിഷേകിന്റെ പെരുമാറ്റത്തെയും രഹാനെ പ്രശംസിച്ചു. ആര്‍ക്ക് മുന്നിലും ഒന്നും തെളിയിക്കാന്‍ ശ്രമിക്കുന്നവനല്ല അഭിഷേക് എന്ന് രഹാനെ പറഞ്ഞു. അഭിഷേകിന്റെ ആ സ്വഭാവമാണ് കളിക്കളത്തില്‍ പ്രതിഫലിക്കുന്നതെന്നും രഹാനെ.

1 / 5
അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പ്രശംസിച്ച് മുന്‍താരം അജിങ്ക്യ രഹാനെ. വെറും 34 പന്തുകളിൽ നിന്ന് 108 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. ഇതോടെ ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിലെ കളിക്കാരൻ നേടുന്ന ഏറ്റവും വേഗമേറിയ ട്വന്റി-20 സെഞ്ചുറിയെന്ന റെക്കോർഡും അഭിഷേക് സ്വന്തമാക്കി. 30 പന്തുകളിലാണ് താരം സെഞ്ചുറിയടിച്ചത് (Image Credit Source: PTI).

2 / 5
ഒമ്പത് ഫോറുകളും 11 സിക്സറുകളും അടങ്ങുന്നതായിരുന്നു പ്രകടനം. അഭിഷേകിന്റെ മിന്നുന്ന പ്രകടനത്തിന്റെ കരുത്തിൽ അവസാന മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ 127 റൺസിന് തകര്‍ത്തു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0 ന് ഇന്ത്യ തൂത്തുവാരി.

3 / 5
കളിക്കളത്തിന് പുറത്തെ അഭിഷേകിന്റെ പെരുമാറ്റത്തെയും രഹാനെ പ്രശംസിച്ചു. ആര്‍ക്ക് മുന്നിലും ഒന്നും തെളിയിക്കാന്‍ ശ്രമിക്കുന്നവനല്ല അഭിഷേക് എന്ന് രഹാനെ പറഞ്ഞു. തനിക്ക് എങ്ങനെ കൂടുതൽ മികച്ചവനാകാൻ കഴിയും എന്ന് സ്വയം തെളിയിക്കാനാണ് അവൻ ആഗ്രഹിക്കുന്നത്. കളിക്കളത്തിന് പുറത്ത് വളരെ 'ബിന്ദാസ്' (കൂസലില്ലാത്ത) ആയ ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും രഹാനെ വ്യക്തമാക്കി.

4 / 5
അഭിഷേകിന്റെ ആ സ്വഭാവമാണ് കളിക്കളത്തില്‍ പ്രതിഫലിക്കുന്നതെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു മുന്‍താരം. കായികരംഗത്ത് ഇതെല്ലാം സ്വാഭാവികമാണ്. നന്നായി കളിച്ചാലും ഇല്ലെങ്കിലും ആളുകൾ സംസാരിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

5 / 5
പുറത്തുനിന്നുള്ള ഈ ശബ്ദങ്ങളും വിമർശനങ്ങളും എന്നും തുടരുമെന്ന് കൃത്യമായി മനസ്സിലാക്കിയ പക്വതയുള്ള കളിക്കാരനാണ് അഭിഷേക് എന്നും രഹാനെ കൂട്ടിച്ചേര്‍ത്തു. അഭിഷേക് നേടിയ റെക്കോർഡ് സെഞ്ചുറിയാണ് ഇന്ത്യക്ക് വമ്പൻ വിജയം സമ്മാനിച്ചത്. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ അഭിഷേകിന്റെ പ്രകടനം 221/7 എന്ന കൂറ്റൻ സ്കോറിലെത്തിച്ചു. 35 പന്തിൽ 50 റൺസ് നേടിയ സഞ്ജു സാംസണും മികച്ച പിന്തുണ നൽകി.

Loading...
Unable to load recommendations.
Follow Us
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
തക്കാളി മതി, മുഖത്തെ ടാൻ അകറ്റാം
റൺമല കയറി സ്മൃതി മന്ദാനയ്ക്ക് ചരിത്ര നേട്ടം
ഈ ഭക്ഷണങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കും
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു