റീച്ചാർജ് തമ്മിൽ മാറിപ്പോകല്ലേ! കാൻവ പ്രോ ലൈറ്റ് ഉള്ളത് ജിയോ, അഡോബ് എക്സ്പ്രസ് പ്രീമിയം ഉള്ളത് എയർടെൽ
Here is what sets the Jio and Airtel Rs 3599 prepaid plans apart: ജിയോയുടെയും എയർടെലിന്റെയും ഇടയിൽ മത്സരം ശക്തമാണ്, അതിനാൽത്തന്നെ പല പ്ലാനുകളും ഏതാണ്ട് ഒരേ വിലയിലും ഒരേ ആനുകൂല്യങ്ങളും സഹിതം എത്താറുണ്ട്. ചില അധിക ആനുകൂല്യങ്ങളാണ് ഈ പ്ലാനുകളെ പരസ്പരം വേർതിരിക്കുക. അത്തരത്തിൽ ജിയോയുടെയും എയർടെലിന്റെയും 3599 രൂപയുടെ പ്ലാനുകൾ തമ്മിൽ വേറിട്ടുനിൽക്കുന്നത് ചില അധിക ആനുകൂല്യങ്ങൾ കൊണ്ട് കൂടിയാണ്.
ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ഒന്നാമത്തെ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയും രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെലും തങ്ങളുടെ വരിക്കാർക്ക് 3599 രൂപ വിലയിൽ ഒരു വാർഷിക പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം എപ്പോഴും ലാഭം വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ്. എന്നാൽ ഒറ്റയടിക്ക് വലിയൊരു തുക ചെലവഴിക്കേണ്ടിവരും എന്നത് മാത്രമാണ് ഈ പ്ലാനുകൾ തെരഞ്ഞെടുക്കുന്നതിനുള്ള ഏക വെല്ലുവിളി. കൂടുതൽ വരിക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി ജിയോയും എയർടെലും തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ചില അധിക ആനുകൂല്യങ്ങൾ ഉൾപ്പെടുത്താറുണ്ട്. അത്തരത്തിൽ മുടക്കുന്ന തുകയ്ക്ക് പല മടങ്ങ് മികച്ച മൂല്യം തിരിച്ച് ലഭിക്കുന്ന ചില അധിക ആനുകൂല്യങ്ങൾ സഹിതമാണ് ഈ 3599 രൂപയുടെ ജിയോ, എയർടെൽ പ്ലാനുകൾ ലഭ്യമായിട്ടുള്ളത്.
ജിയോയുടെയും എയർടെലിന്റെയും ഇടയിൽ മത്സരം ശക്തമാണ്, അതിനാൽത്തന്നെ പല പ്ലാനുകളും ഏതാണ്ട് ഒരേ വിലയിലും ഒരേ ആനുകൂല്യങ്ങളും സഹിതം എത്താറുണ്ട്. ചില അധിക ആനുകൂല്യങ്ങളാണ് ഈ പ്ലാനുകളെ പരസ്പരം വേർതിരിക്കുക. അത്തരത്തിൽ ജിയോയുടെയും എയർടെലിന്റെയും 3599 രൂപയുടെ പ്ലാനുകൾ തമ്മിൽ വേറിട്ടുനിൽക്കുന്നത് ചില അധിക ആനുകൂല്യങ്ങൾ കൊണ്ട് കൂടിയാണ്.
ALSO READ: ഫോൺ വാങ്ങണോ, അനിയാ നിൽ! ആദ്യം വിവോ X500, പിന്നെ ഓപ്പോ ഫൈൻഡ് X10, വൺപ്ലസ് 16 വരുന്നുണ്ട്
ജിയോ 3599 രൂപ പ്രീപെയ്ഡ് പ്ലാൻ
അൺലിമിറ്റഡ് കോളിങ്, ദിവസം 2.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 365 ദിവസ വാലിഡിറ്റി ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അധിക ആനുകൂല്യമായി ശരിക്കും അൺലിമിറ്റഡ് 5ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്.
ജിയോഹോട്ട്സ്റ്റാർ മൊബൈൽ + ഹോളിവുഡ് സബ്‌സ്‌ക്രിപ്‌ഷൻ, ജിയോടിവി പ്രോ പാക്ക്, 120GB ഡാറ്റ ബൂസ്റ്റർ (10GB x 12 മാസം), 50GB സൗജന്യ AI ക്ലൗഡ് സ്റ്റോറേജ് എന്നിവയും ഈ പ്ലാനിൽ അധിക ആനുകൂല്യമായി ലഭിക്കുന്നു. കൂടാതെ, 35,100 രൂപ മൂല്യമുള്ള ഗൂഗിൾ ജെമിനി AI പ്രോയുടെ 18 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഇതിൽ ഉൾപ്പെടുന്നു.
അജിയോ, സിനിപോളിസ്, ഈസ്മൈ ട്രിപ് എന്നിവയിൽ നിന്നുള്ള വൗച്ചറുകളും ഈ പ്ലാനിൽ ജിയോ നൽകുന്നുണ്ട്. ഇതിനെല്ലാം പുറമേ ജിയോ അടുത്തിടെ ഈ പ്ലാനിൽ ഒരു പുതിയ ആനുകൂല്യം ഉൾപ്പെടുത്തി, അതാണ് 12 മാസത്തെ കാൻവ പ്രോ ലൈറ്റ് ഫ്രീ സബ്സ്ക്രിപ്ഷൻ, ഏകദേശം 1590 രൂപയാണ് ഈ കാൻവ സബ്സ്ക്രിപ്ഷന്റെ യഥാർഥ വില, അതാണിവിടെ സൗജന്യമായി ലഭിക്കുന്നത്.
3599 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 365 ദിവസം വാലിഡിറ്റി എന്നിവയാണ് ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അൺലിമിറ്റഡ് 5ജി ഈ പ്ലാനിലുമുണ്ട്, എന്നാൽ പ്രതിമാസം 300ജിബി എന്ന പരിധി ഉണ്ട്. അധിക ആനുകൂല്യമായി 12 മാസത്തേക്ക് അഡോബ് എക്സ്പ്രസ് പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭിക്കും എന്നതാണ് ഈ എയർടെൽ പ്ലാനിലെ പ്രധാന അധിക ആനുകൂല്യം.
സൗജന്യ ഹലോട്യൂണുകൾ, എയർടെൽ എക്സ്ട്രീം പ്ലേ (സൗജന്യ കണ്ടന്റ്) എന്നിവയാണ് മറ്റ് ആനുകൂല്യങ്ങൾ. ജിയോയുടെ പ്ലാനിനെ അപേക്ഷിച്ച് ഇതിൽ 2ജിബി പ്രതിദിന ഡാറ്റയേ ഉള്ളൂ. അതേപോലെ അധിക ആനുകൂല്യങ്ങളുടെ കാര്യത്തിലും ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാനിനാണ് മുൻതൂക്കം. ഇതൊക്കെയാണെങ്കിലും ഇരു കമ്പനികളുടെയും വരിക്കാർക്ക് തെരഞ്ഞെടുക്കാൻ ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ ഇത് തന്നെയാണ് എന്നതിൽ തർക്കമില്ല.
English Summary
Indian telecom companies Reliance Jio and Bharti Airtel offer an annual prepaid plan priced at Rs. 3599 to their subscribers. These plans include certain additional benefits. Jio’s Rs. 3,599 plan now includes a free subscription to Canva Pro Lite, while Airtel’s Rs. 3,599 plan offers a complimentary 12-month subscription to Adobe Express Premium.