AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalam Season 8: എന്റെ അമ്മോ ഓർമ്മിപ്പിക്കല്ലേ… ശ്രീലയ ഹൗസിന് പുറത്ത്

അങ്ങനെ ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ നിന്ന് ഒരു മത്സരാർത്ഥി കൂടി പുറത്തായിരിക്കുകയാണ്. ശ്രീലയ ആണ് ഈയാഴ്ചത്തെ വീക്കെൻഡ് എപ്പിസോഡിൽ ഹൗസിൽ നിന്ന് പുറത്തായിരിക്കുന്നത്. ഏറെക്കുറെ ഏവരും പ്രതീക്ഷിച്ചിരുന്ന എഡിക്ഷൻ ആയിരുന്നു ശ്രീലയയുടേത്. നടിയായ ശ്രീലയ വളരെ ആത്മവിശ്വാസത്തോടെയാണ് ബിഗ് ബോസ്

Bigg Boss Malayalam Season 8: എന്റെ അമ്മോ ഓർമ്മിപ്പിക്കല്ലേ… ശ്രീലയ ഹൗസിന് പുറത്ത്
Sreelaya Evicted From Bigg Boss HouseImage Credit source: Screen Grab
Amal KV
Amal KV | Updated On: 21 Sep 2026 | 12:09 AM

അങ്ങനെ ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ നിന്ന് ഒരു മത്സരാർത്ഥി കൂടി പുറത്തായിരിക്കുകയാണ്. ശ്രീലയ ആണ് ഈയാഴ്ചത്തെ വീക്കെൻഡ് എപ്പിസോഡിൽ ഹൗസിൽ നിന്ന് പുറത്തായിരിക്കുന്നത്. ഏറെക്കുറെ ഏവരും പ്രതീക്ഷിച്ചിരുന്ന എഡിക്ഷൻ ആയിരുന്നു ശ്രീലയയുടേത്. നടിയായ ശ്രീലയ വളരെ ആത്മവിശ്വാസത്തോടെയാണ് ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത് എങ്കിലും മറ്റു മത്സരാർത്ഥികളെ വച്ചുനോക്കുമ്പോൾ അത്ര ആക്ടീവ് ആയിരുന്നില്ല എന്നാണ് കൂടുതൽ പ്രേക്ഷകരുടെയും അഭിപ്രായം. ഓരോ എപ്പിസോഡുകളിലും വളരെ കുറച്ച് സ്ക്രീൻ സ്പേസ് മാത്രമാണ് ശ്രീലയ്ക്ക് കിട്ടിയിരുന്നത്. ഈ സീസണിലെ ആദ്യ ജയിൽ നോമിനേഷനിലും ശ്രീലയ വന്നിരുന്നു.

എന്റെ അമ്മോ ഓർമ്മിപ്പിക്കല്ലേ

നൂറുദിവസം സ്വപ്നം കണ്ടതുകൊണ്ടാണ് തനിക്ക് 14 ദിവസമെങ്കിലും ഹൗസിൽ തുടരാൻ ആയത് എന്ന് ശ്രീലയ ഹൗസിൽ നിന്ന് പുറത്തു വന്നതിനു ശേഷം മോഹൻലാലിനോട് പ്രതികരിച്ചു. എന്താണ് ബിഗ് ബോസിനെ കുറിച്ച് പറയാനുള്ളത് എന്ന മോഹൻലാലിന്റെ ചോദ്യത്തിന് ‘ എന്റെ അമ്മോ ഓർമ്മിപ്പിക്കല്ലേ’ എന്ന മറുപടിയാണ് ശ്രീലയ നൽകിയത്. നമ്മൾ പുറത്തുനിന്ന് കാണുന്നതുപോലെയുള്ള വീടല്ല അത്.

Also Read : ആസിഫിനോട് കടൽക്കൊമ്പൻ, ഞാനൊരു ഇടി തരിച്ച് തന്നാൽ നീ എഴുന്നേൽക്കില്ല!

പ്രതീക്ഷകൾ  ഒരുപാട് ഉണ്ടായിരുന്നു

തനിക്ക് പ്രതീക്ഷകൾ ഒക്കെ ഒരുപാട് ഉണ്ടായിരുന്നു. എന്നെ നോമിനേറ്റ് ചെയ്തത് ജെനുവിൻ ആയിട്ടുള്ള ഒരാളാണ് എന്ന് പറഞ്ഞാണ്. ജനുവിൻ ആയിട്ടുള്ള ഒരാൾക്ക് അവിടെ നല്ല ഗെയിമർ ആയിട്ട് നിൽക്കാൻ കഴിയില്ല. താനൊരു ഗെയിമർ ആണോ എന്ന് ചോദിച്ചാൽ അല്ല. കഴിഞ്ഞ ദിവസം ഗെയിമിന്റെ ഭാഗമായിട്ട് മൃദുല ചെയ്ത കാര്യങ്ങൾ എത്രയാണെങ്കിലും തനിക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. ഹൗസിൽ ഉണ്ടായിരുന്ന സമയത്ത് താൻ പരമാവധി രസമായി കാര്യങ്ങൾ ചെയ്യാനാണ് ശ്രമിച്ചത്.

ശ്രുതി ലക്ഷ്മിയും ശ്രീലയയും

യഥാർത്ഥത്തിൽ ഞാൻ ഞാനായിട്ട് തന്നെയാണ് ഷോയിൽ നിന്നത്. അതുകൊണ്ട് എല്ലാ വിഷയങ്ങളിലും പോയി തലയിടാൻ താൻ പോയിട്ടില്ല. സമാധാനപരമായ ജീവിതം ആഗ്രഹിക്കുന്ന ആളാണ് താൻ. നല്ലൊരു പ്ലാനിങ്ങും ഉണ്ടെങ്കിൽ മാത്രമേ ബിഗ് ബോസ് ഹൗസിൽ പിടിച്ചുനിൽക്കാൻ കഴിയൂ എന്ന് തനിക്ക് ഇപ്പോൾ മനസ്സിലായി എന്നും പുറത്തായതിന് ശേഷം ശ്രീലയ പറഞ്ഞു. മുൻ ബിഗ് ബോസ് സ്ഥാനവും സിനിമ സീരിയൽ നടികൂടിയായ ശ്രുതി ലക്ഷ്മിയുടെ സഹോദരിയാണ് ശ്രീലയ.

English Summary

And so, another contestant has been eliminated from Bigg Boss Malayalam Season 8. Sreelaya is the one who left the house during this week’s weekend episode; her eviction was an outcome that almost everyone had anticipated.

Follow Us