ദിവസവും മല്ലിയിട്ട വെള്ളം കുടിച്ചാൽ പ്രമേഹം കുറയുമോ? ഗുണങ്ങളേറെ | Amazing Health Benefits of Coriander Seeds You Should Know Malayalam news - Malayalam Tv9

Coriander Seeds: ദിവസവും മല്ലിയിട്ട വെള്ളം കുടിച്ചാൽ പ്രമേഹം കുറയുമോ? ഗുണങ്ങളേറെ

Updated On: 

27 Jul 2026 | 01:27 PM

Health Benefits of Coriander Seeds: നമ്മുടെ അടുക്കളയിലെ സ്ഥിര സാന്നിധ്യമാണ് മല്ലി. മല്ലിയിലയും മല്ലിയും നമ്മുടെ ഭക്ഷണങ്ങളിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ, ഇവ കൊണ്ട് എന്താണ് ഗുണമെന്ന് അറിയാമോ?പോഷകങ്ങളാലും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമായ മല്ലി ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പ്രമേഹമുള്ളവർക്ക് ഇത് വളരെ ഏറെ ഗുണകരമാണ്.

1 / 5
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മല്ലി സഹായിക്കുന്നു. 
മല്ലിയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ഇൻസുലിൻ ഉൽപ്പാദനം വർദ്ധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രമേഹമുള്ളവർക്ക് ഇത് വളരെ ഏറെ ഗുണകരമാണ്. (Image Credit source: Getty Images)

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മല്ലി സഹായിക്കുന്നു. മല്ലിയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ഇൻസുലിൻ ഉൽപ്പാദനം വർദ്ധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രമേഹമുള്ളവർക്ക് ഇത് വളരെ ഏറെ ഗുണകരമാണ്. (Image Credit source: Getty Images)

2 / 5

ദഹനരസങ്ങളുടെ ഉൽപ്പാദനം ത്വരിതപ്പെടുത്തി ഗ്യാസ്ട്രബിൾ, വയറുവേദന, നെഞ്ചെരിച്ചിൽ, വയറു വീർക്കൽ എന്നിവ കുറയ്ക്കാനും മല്ലി സഹായിക്കുന്നു. അതുപോലെ, 
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും മല്ലി സഹായിക്കും.

ദഹനരസങ്ങളുടെ ഉൽപ്പാദനം ത്വരിതപ്പെടുത്തി ഗ്യാസ്ട്രബിൾ, വയറുവേദന, നെഞ്ചെരിച്ചിൽ, വയറു വീർക്കൽ എന്നിവ കുറയ്ക്കാനും മല്ലി സഹായിക്കുന്നു. അതുപോലെ, ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും മല്ലി സഹായിക്കും.

3 / 5
മല്ലിയുടെ ഡൈയൂററ്റിക് ഗുണം കാരണം അധിക സോഡിയവും വെള്ളവും മൂത്രത്തിലൂടെ പുറന്തള്ളി രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. ടെർപിനൈൻ, ക്വെർസെറ്റിൻ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകൾ മല്ലിയിൽ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ഫ്രീ റാഡിക്കലുകളോട് പൊരുതി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

മല്ലിയുടെ ഡൈയൂററ്റിക് ഗുണം കാരണം അധിക സോഡിയവും വെള്ളവും മൂത്രത്തിലൂടെ പുറന്തള്ളി രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. ടെർപിനൈൻ, ക്വെർസെറ്റിൻ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകൾ മല്ലിയിൽ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ഫ്രീ റാഡിക്കലുകളോട് പൊരുതി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

4 / 5
മല്ലിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലച്ചോറിലെ നാഡീകോശങ്ങൾക്ക് സംരക്ഷണം നൽകുന്നു. ഓർമ്മശക്തി കൂട്ടാനും ഉത്കണ്ഠകുറയ്ക്കാനും ഇത് സഹായിക്കും.
വിറ്റാമിനുകളും മിനറലുകളും ധാരാളമായി അടങ്ങിയിട്ടുള്ള മല്ലിയിട്ട വെള്ളം സ്ഥിരമായി കുടിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കാറുണ്ട്.

മല്ലിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലച്ചോറിലെ നാഡീകോശങ്ങൾക്ക് സംരക്ഷണം നൽകുന്നു. ഓർമ്മശക്തി കൂട്ടാനും ഉത്കണ്ഠകുറയ്ക്കാനും ഇത് സഹായിക്കും. വിറ്റാമിനുകളും മിനറലുകളും ധാരാളമായി അടങ്ങിയിട്ടുള്ള മല്ലിയിട്ട വെള്ളം സ്ഥിരമായി കുടിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കാറുണ്ട്.

5 / 5
മല്ലിയിലുള്ള ആന്റിബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മുഖക്കുരു, ചർമ്മത്തിലുണ്ടാകുന്ന അലർജികൾ, അണുബാധകൾ എന്നിവ തടഞ്ഞ് ചർമ്മത്തിന് തിളക്കം നൽകുന്നു. അതുപോലെ, മല്ലിവെള്ളം ദിവസവും രാവിലെ കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കൂട്ടുകയും അനാവശ്യ കൊഴുപ്പും വിഷാംശങ്ങളും പുറന്തള്ളുകയും ചെയ്യും.

മല്ലിയിലുള്ള ആന്റിബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മുഖക്കുരു, ചർമ്മത്തിലുണ്ടാകുന്ന അലർജികൾ, അണുബാധകൾ എന്നിവ തടഞ്ഞ് ചർമ്മത്തിന് തിളക്കം നൽകുന്നു. അതുപോലെ, മല്ലിവെള്ളം ദിവസവും രാവിലെ കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കൂട്ടുകയും അനാവശ്യ കൊഴുപ്പും വിഷാംശങ്ങളും പുറന്തള്ളുകയും ചെയ്യും.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ