വില കൂടുതൽ ഇല്ല, ഡീൽ ഓക്കെയാണ്! 9000mAh ബാറ്ററിയുള്ള വൺപ്ലസ് ഫോണിന്റെ ആമസോൺ ഫ്രീഡം സെയിൽ ഡിസ്കൗണ്ട്
Amazon Great Freedom Sale OnePlus Nord 6 discount: വൺപ്ലസ് നോർഡ് 6 5ജി ലോഞ്ച് ചെയ്ത ശേഷവും അതിന്റെ വില വർധിച്ചിരുന്നു. നിലവിൽ ഇതിന്റെ 8GB + 256GB മോഡലിന് 44499 രൂപയും 12GB + 256GB മോഡലിന് 50,499 രൂപയുമാണ് വില. ഇത് ലോഞ്ച് വിലയെക്കാൾ കൂടുതലാണ്. എന്നാൽ ഫ്രീഡം സെയിൽ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഇത് ആമസോണിൽ നിന്ന് 41999 രൂപ വിലയിൽ വാങ്ങാനാകും.

ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷത്തോട് അനുബന്ധിച്ച് ആമസോണിൽ ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നടക്കുകയാണ്. സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ വില കൂടിയിരിക്കുന്ന സമയമായതിനാൽ മികച്ച ഫോണുകൾക്ക് ചെറിയ ഡിസ്കൗണ്ട് ലഭിക്കുന്നത് പോലും നേട്ടമാണ്. ഒരു പുതിയ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ അനുയോജ്യമായ വിധത്തിൽ വൺപ്ലസ് നോർഡ് 6 5ജിക്കും ഇപ്പോൾ ഡിസ്കൗണ്ട് ഉണ്ട്. (Image credit - OnePlus India website)

വൺപ്ലസ് നോർഡ് 6 5ജി ലോഞ്ച് ചെയ്ത ശേഷവും അതിന്റെ വില വർധിച്ചിരുന്നു. നിലവിൽ ഇതിന്റെ 8GB + 256GB മോഡലിന് 44499 രൂപയും 12GB + 256GB മോഡലിന് 50,499 രൂപയുമാണ് വില. ഇത് ലോഞ്ച് വിലയെക്കാൾ കൂടുതലാണ്. എന്നാൽ ഫ്രീഡം സെയിൽ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഇത് ആമസോണിൽ നിന്ന് 41999 രൂപ വിലയിൽ വാങ്ങാനാകും.

2500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് വൺപ്ലസ് നോർഡ് 6ന് ലഭ്യമാക്കിയിരിക്കുന്നത്. ക്വിക്ക് സിൽവർ, ഫ്രഷ് മിന്റ്, പിച്ച് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും. 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 9000mAh ബാറ്ററിയാണ് ഈ വൺപ്ലസ് നോർഡ് ഫോണിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന്.

കരുത്ത്: ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് നോർഡ് 6ന്റെ കരുത്ത്. അഡ്രിനോ 825 GPU, 8GB/ 12GB LPDDR5X റാം, 256GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. 165Hz 6.78-ഇഞ്ച് (2772 x 1272 പിക്സലുകൾ) 1.5K AMOLED സ്ക്രീൻ, 3600 nits വരെ പീക്ക് ബ്രൈറ്റ്നസ്, ക്രിസ്റ്റൽ ഗാർഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് പ്രധാന ഡിസ്പ്ലേ ഫീച്ചറുകൾ.

ക്യാമറ: 1/1.95″ സോണി LYTIA-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), ഓമ്നിവിഷൻ OV08F സെൻസറുള്ള 8MP 112° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ OS 16-ൽ ആണ് പ്രവർത്തനം. 4 പ്രധാന ഒഎസ് അപ്ഡേറ്റുകളും 6 വർഷ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66/68/69/69K റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.