AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് ഈജിപ്തിൽ ഏഴ്പേർ മരിച്ചു, നൂറിലധികം പേർക്ക് പരിക്ക്; മരണസംഖ്യ ഉയർന്നേക്കും

Egypt Train accident: ഈജിപ്തിൽ വൻ ട്രെയിൻ അ‌പകടം. ഗിസയിൽ നിന്ന് ഫായോമിലേക്ക് പോവുകയായിരുന്ന തഹ്യ മിർ ട്രെയിനും കെയ്റോയിൽ നിന്ന് അസ്വാനിലേക്ക് പോവുകയായിരുന്ന ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. കഫിർ അമർ, അൽ റാഖാ സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉൾപ്പെടെയുള്ളവർ ഉണ്ടെന്നാണ് അധികൃതർ അ‌റിയിച്ചിരിക്കുന്നത്.

പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് ഈജിപ്തിൽ ഏഴ്പേർ മരിച്ചു, നൂറിലധികം പേർക്ക് പരിക്ക്; മരണസംഖ്യ ഉയർന്നേക്കും
Egypt Train AccidentImage Credit source: PTI
Prasanth Kumar
Prasanth Kumar | Published: 09 Nov 2026 | 06:47 AM

കെയ്റോ: ഈജിപ്തിൽ വൻ ട്രെയിൻ അ‌പകടം, രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് ലോക്കോ പൈലറ്റ് അ‌ടക്കം ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. ഏകദേശം നൂറിലധികം പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് വിവരം. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോക്ക് തെക്കുഭാഗത്ത്, ഗിസയിൽ ആണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തിൽ നാല് ബോഗികൾ പാളം തെറ്റി. ഇവ തലകീഴായി മറിഞ്ഞത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. കെയ്റോയിൽനിന്ന് ഏകദേശം 52 കിലോമീറ്റർ തെക്ക് ഗിസ ഗവർണറേറ്റിലെ അൽ-അയ്യാത് ജില്ലയിലാണ് അപകടം നടന്നതെന്ന് ഈജിപ്ത് ഗതാഗത മന്ത്രാലയം അറിയിച്ചു.

ഗിസയിൽ നിന്ന് ഫായോമിലേക്ക് പോവുകയായിരുന്ന തഹ്യ മിർ ട്രെയിനും കെയ്റോയിൽ നിന്ന് അസ്വാനിലേക്ക് പോവുകയായിരുന്ന ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. കഫിർ അമർ, അൽ റാഖാ സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ 150 ലേറെ പേർക്ക് സാരമായ പരിക്കേറ്റതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Also Read: Donald Trump: തിരഞ്ഞെടുപ്പ് തിരിച്ചടി; ട്രംപിന്റെ വിശ്വസ്തന് വൈറ്റ് ഹൗസിൽ നിർണായക പദവി

കൊല്ലപ്പെട്ടവരിൽ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉൾപ്പെടെയുള്ളവർ ഉണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. അപകടവിവരമറിഞ്ഞ ഉടൻ എഴുപതിലധികം ആംബുലൻസുകളും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തെത്തി, പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ട്രാക്കിലെ അവശിഷ്ടങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് ഈജിപ്ത് പ്രസിഡന്റ് അറിയിച്ചു.

അസ്‌വാനിലേക്ക് പോവുകയായിരുന്ന ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. അപകടകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടം നടന്ന ഈ സ്ഥലത്തിന് റെയിൽ ദുരന്തങ്ങളുടെ നീണ്ട ചരിത്രമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. രണ്ട് ആഴ്ച മുൻപ് രണ്ട് ഹൈ സ്പീഡ് ട്രെയിനുകൾ കൂട്ടിയിടിച്ച് സ്പെയിനിൽ 64 പേർ കൊല്ലപ്പെട്ടത് ലോകത്തെ നടുക്കിയിരുന്നു.

English Summary

A major train accident has occurred in Egypt; reports indicate that seven people, including a train driver, have died following a collision between two passenger trains. Over 100 people have sustained injuries. The death toll may rise further. The collision involved a train traveling from Giza to Faiyum and another train heading from Cairo to Aswan.

Follow Us