AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Traffic Restriction: കോട്ടയം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; വാഹനയാത്രക്കാർ ശ്രദ്ധിക്കുക…

Kottayam Traffic Restrictions: തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാരവാഹനങ്ങൾക്ക് കോട്ടയം നഗരത്തിനുള്ളിൽ പ്രവേശനം അനുവദിക്കില്ല. യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങളോട് പൂ‍ർണമായി സഹകരിക്കണമെന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കുള്ള ക്രമീകരണങ്ങൾ പരിശോധിക്കാം ....

Traffic Restriction: കോട്ടയം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; വാഹനയാത്രക്കാർ ശ്രദ്ധിക്കുക…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 09 Nov 2026 | 07:34 AM

കോട്ടയം: കോട്ടയം നഗരത്തിൽ ഇന്ന് (നവംബർ 9, തിങ്കൾ) ഗതാഗത നിയന്ത്രണം. സിഐടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്, ഉച്ചയ്ക്ക് 2 മണി മുതലാണ് പ്രത്യേക ഗതാഗത ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനുമായാണ് ഈ ക്രമീകരണങ്ങളെന്ന് അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാരവാഹനങ്ങൾക്ക് കോട്ടയം നഗരത്തിനുള്ളിൽ പ്രവേശനം അനുവദിക്കില്ല. യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കുള്ള ക്രമീകരണങ്ങൾ പരിശോധിക്കാം….

വാഹനങ്ങൾക്കുള്ള ക്രമീകരണങ്ങൾ

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഭാരവാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്കും ബസുകൾക്കും നഗരത്തിന് പുറത്തുകൂടി ബൈപാസ് റോഡുകൾ വഴി പ്രത്യേക യാത്രാവഴികൾ ക്രമീകരിച്ചിട്ടുണ്ട്. കെ.കെ. റോഡ് വഴി എത്തുന്ന സ്വകാര്യ ബസുകൾ തിരുനക്കര ബസ് സ്റ്റാൻഡിൽ എത്തി ശീമാട്ടി റൗണ്ട്, ശാസ്ത്രി റോഡ്, ലോഗോസ് ജങ്ഷൻ വഴി തിരികെ പോകേണ്ടതാണ്. പൊൻകുന്നം, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട കെഎസ്ആർടിസി ബസുകൾ ഐഡ ജങ്ഷൻ, മണിപ്പുഴ, ദിവാൻ കവല, കടുവാക്കുളം, പുതുപ്പള്ളി, മണർകാട് വഴി സർവീസ് നടത്തണം.

ALSO READ: കുടയെടുക്കാൻ മറക്കല്ലേ.. നേരിയ മഴ ഈ ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ

  1. ചങ്ങനാശേരി ഭാഗത്തുനിന്ന് എംസി റോഡ് വഴി വരുന്ന വലിയ വാഹനങ്ങൾ ളായിക്കാട് ബൈപാസ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് റെയിൽവേ ജംഗ്ഷനിലെത്തി കുരിശുമ്മൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട് വഴി പോകേണ്ടതാണ്.
  2. നാട്ടകം ഭാഗത്തുനിന്ന് എംസി റോഡ് വഴി വരുന്ന കഞ്ഞിക്കുഴി, മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് വാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി പോകേണ്ടതാണ്.
  3. മണിപ്പുഴ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകൾ കോടിമതയിലെത്തി സർവീസ് അവസാനിപ്പിച്ച് തിരികെ പോകണം.
  4. കടുത്തുരുത്തി, കുറവിലങ്ങാട് ഭാഗങ്ങളിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾ പട്ടിത്താനം കവലയിൽ നിന്ന് തിരിഞ്ഞ് തിരുവഞ്ചൂർ, മണർകാട്, പുതുപ്പള്ളി വഴി പോകേണ്ടതാണ്.
  5. ഏറ്റുമാനൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ വട്ടമൂട് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കഞ്ഞിക്കുഴി വഴി പോകേണം.
  6. ഏറ്റുമാനൂർ ഭാഗത്ത് നിന്നുള്ള സ്വകാര്യ ബസുകൾ ബേക്കർ ജംഗ്ഷൻ, ശീമാട്ടി റൗണ്ട്, സെൻട്രൽ ജംഗ്ഷൻ വഴി തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.
  7. ചാലുകുന്ന് ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസുകളും ബേക്കർ ജംഗ്ഷനിലെത്തി ശീമാട്ടി റൗണ്ട്, സെൻട്രൽ ജംഗ്ഷൻ വഴി തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.
  8. തിരുവാർപ്പ്, തിരുവാതുക്കൽ, കാരാപ്പുഴ ഭാഗങ്ങളിൽനിന്നുള്ള ബസുകൾ തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകേണ്ടതാണ്.

English Summary:

Kottayam city will experience traffic restrictions on Monday, November 9, from 2 PM onwards in connection with the 16th state conference of the Centre of Indian Trade Unions. Special traffic arrangements and diversion routes have been introduced to prevent congestion and ensure smooth travel.

Follow Us