AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amazon Great Indian Festival: ഐഫോണ്‍ 16ന് ഇത്ര വിലയേ ഉള്ളൂ; ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഇവയെല്ലാം വാങ്ങാം

Amazon Great Indian Festival offers: ആമസോണിന്റെ പ്രൈം അംഗങ്ങള്‍ക്ക് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലേക്ക് 24 മണിക്കൂര്‍ മുമ്പ് തന്നെ ആക്‌സസ് ലഭിക്കുന്നതാണ്. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ കിഴിവ് ലഭിക്കും.

shiji-mk
Shiji M K | Published: 07 Sep 2025 11:24 AM
ഇനി ഓഫറുകളുടെ കാലം, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സെപ്റ്റംബര്‍ 23 മുതല്‍ ആരംഭിക്കുകയായി. വിവിധ ബ്രാന്‍ഡുകള്‍ക്ക് വമ്പന്‍ വിലക്കുറവ് തന്നെയാണ് ആമസോണ്‍ ഒരുക്കുന്നത്. സാംസങ്, ആപ്പിള്‍, വണ്‍പ്ലസ് തുടങ്ങിയ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകളുടെ ഡീലുകള്‍ ആമസോണ്‍ പ്രഖ്യാപിച്ചു. (Image Credits: Social Media)

1 / 5
ആമസോണിന്റെ പ്രൈം അംഗങ്ങള്‍ക്ക് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലേക്ക് 24 മണിക്കൂര്‍ മുമ്പ് തന്നെ ആക്‌സസ് ലഭിക്കുന്നതാണ്. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ കിഴിവ് ലഭിക്കും.

2 / 5
70 ശതമാനം വരെ വിലക്കിഴിവില്‍ ടാബ്ലെറ്റുകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാനാകും. 45 ശതമാനം വരെ വിലക്കിഴിവ് ലാപ്‌ടോപ്പുകള്‍ക്ക് ലഭിക്കും. ഗെയ്മിങ് ലാപ്‌ടോപ്പുകള്‍ക്കും 45 ശതമാനം വരെ കിഴിവിന് സാധ്യതയുണ്ട്. ഷവോമി, സാംസങ്, ആപ്പിള്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ടാബ്ലെറ്റുകള്‍ 70 ശതമാനം വരെ വിലക്കിഴിവില്‍ നേടാം. സാംസങ് ഗാലക്‌സി ടാബ് എസ് 9 എഫ്ഇയ്ക്ക് 20,000 രൂപയില്‍ താഴെ മാത്രമേ വിലയുണ്ടാകൂവെന്ന് വിവരമുണ്ട്. ഗാലക്‌സി ടാബ് എസ് 9 40,000 രൂപയില്‍ താഴെ വിലയ്ക്കും നിങ്ങള്‍ക്ക് സ്വന്തമാക്കാം. എം 3 പവര്‍ ഐപാഡിന് 50,000 രൂപയില്‍ താഴയേ വിലയുണ്ടാകൂ.

3 / 5
എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 3050 ജിപിയുള്ള അസൂസ് ലാപ്‌ടോപ്പ് 50,000 രൂപയ്ക്ക് താഴെയാകും ലിസ്റ്റ് ചെയ്യുമെന്ന് ആമസോണ്‍ അറിയിച്ചു. ഇന്റല്‍ ഐ5 ജനറേഷന്‍ 13 പ്രോസസര്‍ ഉള്ള എച്ച്പി 15 50,000 രൂപയ്ക്ക് താഴെ വിലയില്‍ ലഭിക്കൂ. ഏസര്‍, ലെനോവ, എംഎസ്‌ഐ തുടങ്ങിയ ബ്രാന്‍ഡുകളുടെ ലാപ്‌ടോപ്പുകളും വാങ്ങാം. അസൂസ് വിവോബുക്ക് സീരീസ് മോഡല്‍ 80,000 രൂപയില്‍ താഴെ വിലയ്ക്ക് ലിസ്റ്റ് ചെയ്യപ്പെട്ടേക്കാം. ഇന്റല്‍ ജനറേഷന്‍ 13ാം തലമുറ ലെനോവ ഐഡിയപാഡ് മോഡലിന് 60,000 രൂപയില്‍ താഴെയാകും വില.

4 / 5
സാംസങ് ഗാലക്‌സി എസ് 24 അള്‍ട്ര, സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 6, വണ്‍പ്ലസ് 13 എസ്, വണ്‍പ്ലസ് 13, ഐക്യുഒ 13 5ജി തുടങ്ങിയ സ്‌മോര്‍ട്ട് ഫോണുകള്‍ക്കും വലിയ ഡിസ്‌കൗണ്ട് ലഭിക്കും. ഐഫോണ്‍ 15, വണ്‍പ്ലസ് 13 ആര്‍, ഐക്യുഒ നിയോ 10, വിവോ വി 60, ഓപ്പോ റെനോ 14 എന്നിങ്ങനെയുള്ള മോഡലുകള്‍ക്ക് ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

5 / 5