AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vegetarian Diet: അമിതാഭ് ബച്ചൻ മുതൽ വിരാട് കോഹ്‌ലി വരെ: ഈ താരങ്ങളെല്ലാം വെജിറ്റേറിയൻ ആയതിനു പിന്നിലെ രഹസ്യം

Amitabh Bachan Virat Kohli Kangana Ranaut celebrities follows Vegetarian Diet: : ഇന്ത്യൻ സിനിമയിലെ മുതിർന്ന നടനാണ് അമിതാഭ് ബച്ചൻ. അദ്ദേഹം പതിറ്റാണ്ടുകളായി സസ്യാഹാരമാണ് പിന്തുടരുന്നത്

ashli
Ashli C | Published: 05 Oct 2025 13:03 PM
സമീപകാലത്തായി ആളുകൾ തങ്ങളുടെ ഭക്ഷണക്രമത്തിലും ആരോ​ഗ്യകാര്യത്തിലും കൂടുതൽ ശ്രദ്ധാലുക്കളാണ്. എന്ത് കഴിക്കണം കഴിക്കാൻ പാടില്ല എന്ന കാര്യത്തിൽ വ്യക്തമായ ധാരണ വെച്ചാണ് ഭക്ഷണം തിരഞ്ഞടുക്കാറുള്ളത്. അതിനിടെ അടുത്തകാലത്തായി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് മാംസാഹാരം ഉപേക്ഷിച്ച്  സസ്യാഹാരം പിന്തുടരുന്നത്. വിരാട് കോഹ്‌ലി, അമിതാഭ് ബച്ചൻ തുടങ്ങിയ നിരവധി പ്രമുഖ സെലിബ്രിറ്റികൾ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനും മികച്ച ആരോഗ്യം നിലനിർത്തുന്നതിന്റേയും ഭാ​ഗമായി സസ്യാഹാരം ജീവിതചര്യയാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതാണ് ഇവരുടെ സൗന്ദര്യത്തിനും ആരോ​ഗ്യത്തിനു പിന്നിലെ രഹസ്യമെന്നും പലരും വിശ്വസിക്കുന്നു. എന്നിരുന്നാലും പച്ചക്കറികൾ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുന്നത് നമുക്ക് ആരോഗ്യപരമായ പല ഗുണങ്ങളും നൽകും എന്നുള്ളത് സത്യമാണ്. പല ജീവിതശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടാൻ പച്ചക്കറികൾ സഹായിക്കും. അത്തരത്തിൽ സസ്യാഹാരികളായ നമ്മുടെ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം

1 / 7
അമിതാഭ് ബച്ചൻ: ഇന്ത്യൻ സിനിമയിലെ മുതിർന്ന നടനാണ് അമിതാഭ് ബച്ചൻ. അദ്ദേഹം പതിറ്റാണ്ടുകളായി സസ്യാഹാരമാണ് പിന്തുടരുന്നത്.  ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ‌പ്രോട്ടീൻ എന്നിവ മാത്രം ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ ഭക്ഷണക്രമമാണ് അദ്ദേഹം എപ്പോഴും ഉന്മേഷദായകനായി കാണപ്പെടുന്നതിന്റെ രഹസ്യമെന്നാണ് പറയപ്പെടുന്നത്. (image: Social media)

2 / 7
വിരാട് കോഹ്ലി: ക്രിക്കറ്റ് താരം സസ്യാഹാരത്തിലേക്ക് മാറി. മത്സരങ്ങളിലും അതിന്റെ പരിശീലനത്തിലും മണിക്കൂറുകൾ ചെലവഴിക്കുന്ന താരം ശാരീരികമായും മാനസികമായും ശക്തനായി നിലനിർത്താനായാണ് സസ്യാധിഷ്ഠിത ജീവിതശൈലി സ്വീകരിച്ചത്.

3 / 7
ആലിയ ഭട്ട്: ആലിയ ഭട്ട് സസ്യാഹാരമാണ് പിന്തുടരുന്നത്. അഭിനയ ജീവിതത്തിന് വേണ്ടി സജീവമായും ആരോഗ്യത്തോടെയും ഇരിക്കേണ്ടതിന്റെ ആവശ്യകത കാരണമാണ് ആലിയ മാംസാഹാരം ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ട്. (image: Social media)

4 / 7
ആമിർ ഖാൻ: ജന്മനാ കടുത്ത മാംസാഹാരിയായിരുന്നു അമീർ ഖാൻ. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയുടെ സ്വാധീനത്താൽ അത് ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇപ്പോൾ അദ്ദേഹം ഒരു പൂർണ്ണ സസ്യാഹാരിയാണെന്നാണ് വിവരം.(image: Social media)

5 / 7
ഷാഹിദ് കപൂർ: ഷാഹിദാ കപൂറും ഇപ്പോൾ സസ്യാഹാരത്തിലേക്ക് മാറിയിരിക്കുന്നു. ഒരു പുസ്തകമാണ് തന്റെ ധാരണകൾ മാറ്റിമറിച്ചതെന്നും അങ്ങനെ സസ്യാധിഷ്ഠിത ജീവിതശൈലിയിലേക്ക് താൻ മാറിയെന്നും താരം പറഞ്ഞിരുന്നു. (image: Social media)

6 / 7
കങ്കണ റണാവത്ത്: നടിയും രാഷ്ടരീയ നേതാവുമായ കങ്കണ സമഗ്ര പുരാണങ്ങളുടെ ഭാഗമായി സസ്യാഹാരിയായി മാറുകയായിരുന്നു. ആരോഗ്യകരമായ ജീവിതത്തോടൊപ്പം തന്റെ സൗന്ദര്യവും നിലനിർത്താനായി, സീസണൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയാണ് ഇപ്പോൾ താരം പ്രധാനമായും കഴിക്കുന്നത്. (image: Social media)

7 / 7