AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amla: നെല്ലിക്ക ഇഷ്ടമാണോ? പക്ഷേ ഈ രോ​ഗമുണ്ടെങ്കിൽ കഴിക്കല്ലേ…

Amla or Indian gooseberry Side Effects: നിരവധി പോഷകഗുണങ്ങളാൽ സമ്പന്നമാണ് നെല്ലിക്ക. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും പ്രമേഹത്തെ നിയന്ത്രിക്കാനും നെല്ലിക്ക സഹായിക്കുന്നു. എന്നാൽ ചില ആളുകൾ നെല്ലിക്ക കഴിക്കരുതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

nithya
Nithya Vinu | Published: 31 Oct 2025 21:48 PM
ഹൈപ്പോഗ്ലൈസീമിയ, അതായത് രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞ ആളുകൾ നെല്ലിക്ക അമിതമായി കഴിക്കരുത്. നെല്ലിക്കയുടെ ആൻ്റി-ഡയബറ്റിക് ഗുണങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതൽ കുറയ്ക്കുകയും തലകറക്കം, ക്ഷീണം, ബോധക്ഷയം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. (Image Credit: Getty Images)

1 / 5
നെല്ലിക്കയ്ക്ക് സ്വാഭാവികമായി അസിഡിറ്റി സ്വഭാവമുണ്ട്. അൾസർ, ഗ്യാസ്ട്രൈറ്റിസ് പോലുള്ള പ്രശ്നങ്ങളുള്ളവർ നെല്ലിക്ക കഴിക്കുമ്പോൾ നെഞ്ചെരിച്ചിൽ, വയറുവേദന, വയറുവീർക്കൽ തുടങ്ങിയ ഉണ്ടായേക്കാം.  (Image Credit: Getty Images)

2 / 5
നെല്ലിക്കയ്ക്ക് സ്വാഭാവികമായ രക്തം കട്ടപിടിക്കുന്നത് തടയാനുള്ള ഗുണങ്ങളുണ്ട്. അതിനാൽ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവർ നെല്ലിക്ക ഒഴിവാക്കണം. നെല്ലിക്കയുടെ ഉപയോഗം രക്തസ്രാവ സാധ്യത വർദ്ധിപ്പിച്ചേക്കും. (Image Credit: Getty Images)

3 / 5
നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് ശരീരത്തിൽ ഓക്സലേറ്റ് ആയി പരിവർത്തനം ചെയ്യുകയും കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകുകയും ചെയ്യുന്നു. വൃക്കയിൽ കല്ല് ഉണ്ടായിട്ടുള്ളവർ അല്ലെങ്കിൽ വൃക്കയുടെ പ്രവർത്തനം തകരാറിലായവർ നെല്ലിക്ക അമിതമായി കഴിക്കരുത്. (Image Credit: Getty Images)

4 / 5
ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും നെല്ലിക്ക അമിതമായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
അമിതമായി കഴിക്കുമ്പോൾ ഇത് ദഹനപ്രശ്നങ്ങൾ, വയറുവീർക്കൽ, വയറിളക്കം, നിർജ്ജലീകരണം എന്നിവയ്ക്ക് കാരണമായേക്കാം. (Image Credit: Getty Images)

ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും നെല്ലിക്ക അമിതമായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അമിതമായി കഴിക്കുമ്പോൾ ഇത് ദഹനപ്രശ്നങ്ങൾ, വയറുവീർക്കൽ, വയറിളക്കം, നിർജ്ജലീകരണം എന്നിവയ്ക്ക് കാരണമായേക്കാം. (Image Credit: Getty Images)

5 / 5