AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amoebic Meningoencephalitis Kerala: കേരളത്തിലെ കുളങ്ങളിൽ എവിടെ നിന്നു വന്നു ഈ ആളെക്കൊല്ലി അമീബ

Environmental Origin of Naegleria fowleri: ഉപ്പുവെള്ളത്തിൽ ഇവയ്ക്ക് ജീവിക്കാൻ കഴിയില്ല. അതിനാൽ ശുദ്ധജലത്തിലാണ് ഇവയുടെ സാന്നിധ്യം കാണപ്പെടുന്നത്.

Aswathy Balachandran
Aswathy Balachandran | Published: 10 Oct 2025 | 05:32 PM
കേരളത്തിൽ ഇപ്പോൾ ഭീതി പടർത്തിക്കൊണ്ടിരിക്കുന്ന... പല മരണങ്ങൾക്ക് കാരണമായ ബ്രെയിൽ ഈറ്റിങ് അമീബ എവിടെ നിന്ന് വന്നു എന്ന ചോദ്യം പലപ്പോഴും ഉയർന്നു കേൾക്കുന്നതാണ്. ആളെക്കൊല്ലി അമീബ അഥവാ Naegleria fowleri എന്ന ഈ ഏകകോശ ജീവി കേരളത്തിലെ കുളങ്ങളിൽ പുറത്തുനിന്ന് വരുന്നതല്ല. അത് നമ്മുടെ പരിസ്ഥിതിയിൽ  സ്വാഭാവികമായിത്തന്നെ കാണപ്പെടുന്ന ഒന്നാണ്.

1 / 5
ഇത് കുളങ്ങളിൽ എങ്ങനെ എത്തുന്നു എന്നും എന്തുകൊണ്ട് ഇത് അപകടകാരിയാകുന്നു എന്നും നോക്കാം. ഈ അമീബ പ്രധാനമായും മണ്ണിലും ചെളിയിലുമാണ് ജീവിക്കുന്നത്. മഴ പെയ്യുമ്പോൾ മണ്ണും ചെളിയും ഒലിച്ചിറങ്ങുന്നതിലൂടെ ഇത് കുളങ്ങളിലും പുഴകളിലും എത്തുന്നു.

2 / 5
ഈ അമീബ ഒരു 'തെർമോഫിലിക്' (ചൂട് ഇഷ്ടപ്പെടുന്ന) ജീവിയാണ്. വെള്ളത്തിന്റെ താപനില 25°C-ൽ (77°F) കൂടുതലാകുമ്പോൾ ഇത് പെരുകാൻ തുടങ്ങുന്നു. കേരളത്തിലെ വേനൽക്കാലത്തും അന്തരീക്ഷ താപനില കൂടുമ്പോഴും കുളങ്ങളിലെ വെള്ളം ചൂടുപിടിക്കുകയും, ഇത് അമീബയ്ക്ക് വളരാൻ അനുയോജ്യമായ സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.

3 / 5
കുളങ്ങളുടെയും പുഴകളുടെയും അടിത്തട്ടിലെ ചെളിയിലും എക്കലിലുമാണ് ഇവ ബാക്ടീരിയകളെ ഭക്ഷിച്ചു ജീവിക്കുന്നത്. അടിത്തട്ടിലെ ചെളി ഇളകുമ്പോൾ ഇവ വെള്ളത്തിൽ കലരുന്നു

4 / 5
ഉപ്പുവെള്ളത്തിൽ (കടൽവെള്ളത്തിൽ) ഇവയ്ക്ക് ജീവിക്കാൻ കഴിയില്ല. അതിനാൽ ശുദ്ധജലത്തിലാണ് ഇവയുടെ സാന്നിധ്യം കാണപ്പെടുന്നത്. അമീബ വെള്ളത്തിലുണ്ടെങ്കിലും എല്ലാവർക്കും രോഗം വരണമെന്നില്ല. അമീബ ശരീരത്തിൽ പ്രവേശിക്കുമ്പോൾ മാത്രമാണ് രോഗമുണ്ടാക്കുന്നത്

5 / 5