AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: ഏഷ്യാ കപ്പ് ട്രോഫി എസിസി ആസ്ഥാനത്ത് പൂട്ടിവച്ച് മൊഹ്സിൻ നഖ്‌വി; തൻ്റെ അനുവാദമില്ലാതെ എടുക്കരുതെന്ന് നിർദ്ദേശം

Mohsin Naqvi Locks Away Asia Cup Trophy: ഏഷ്യാ കപ്പ് ദുബായിലെ എസിസി ആസ്ഥാനത്ത് പൂട്ടിവച്ച് ചെയർമാൻ മൊഹ്സിൻ നഖ്‌വി. ചില നിർദ്ദേശങ്ങളും അദ്ദേഹം നൽകിയിട്ടുണ്ട്.

abdul-basith
Abdul Basith | Published: 10 Oct 2025 21:09 PM
ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ പുതിയ വഴിത്തിരിവ്. ദുബായിലെ എസിസി ആസ്ഥാനത്ത് എസിസി ചെയർമാൻ മൊഹ്സിൻ നഖ്‌വി ഏഷ്യാ കപ്പ് ട്രോഫി പൂട്ടിവെച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. തൻ്റെ അനുവാദമില്ലാതെ ട്രോഫി എടുക്കരുതെന്ന നിർദ്ദേശവും നഖ്‌വി നൽകിയിട്ടുണ്ട്. (Image Credits - PTI)

1 / 5
ഫൈനൽ മത്സരത്തിന് ശേഷം തൻ്റെ കയ്യിൽ നിന്ന് ഇന്ത്യൻ ടീം ട്രോഫി വാങ്ങാതിരുന്നതിനെ തുടർന്ന് നഖ്‌വി ട്രോഫി തിരികെ കൊണ്ടുപോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പല വിവാദങ്ങളുമുണ്ടായി. ഒടുവിലാണ് മൊഹ്സിൻ നഖ്‌വി ഇപ്പോൾ ട്രോഫി പൂട്ടിവച്ചിരിക്കുന്നത്.

2 / 5
വാർത്താ ഏജൻസിയായ പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. "ഇന്നത്തെ വിവരമനുസരിച്ച് ട്രോഫി ഇപ്പോഴും ദുബായിലെ എസിസി ഓഫീസിലാണ്. തൻ്റെ അനുവാദവും സാന്നിധ്യവുമില്ലാതെ ട്രോഫി എടുക്കരുതെന്നും ആർക്കും കൈമാറണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്."

3 / 5
"ബിസിസിഐയ്ക്കോ ഇന്ത്യൻ ടീമിനോ ട്രോഫി കൈമാറുകയാണെങ്കിൽ താൻ തന്നെ അത് ചെയ്യുമെന്ന നിർബന്ധവും അദ്ദേഹത്തിനുണ്ട്."- നഖ്‌വിയുമായി ബന്ധപ്പെട്ടയാൾ പറഞ്ഞതായി പിടിഐ റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഇക്കാര്യത്തിൽ പുതിയ വിവാദത്തിനാണ് തുടക്കമായത്.

4 / 5
ഏഷ്യാ കപ്പ് ഫൈനലിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 146 റൺസിന് ഓൾ ഔട്ടാക്കിയ ഇന്ത്യ രണ്ട് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനിർത്തി മത്സരത്തിൽ വിജയിച്ചു. 69 റൺസ് നേടിയ തിലക് വർമ്മയാണ് വിജയശില്പി.

5 / 5