Amrita Suresh: എല്ലാത്തിനും കാരണം ജ്യോത്സ്യൻ! പങ്കാളിയെ ആഗ്രഹിക്കുന്നതായി അമൃത സുരേഷ്
Amrita Suresh: തനിക്ക് ബോംബെയിൽ നിന്നും ഒരാൾ വിവാഹം കഴിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ച് കോൾ വന്നിരുന്നു എന്നും അത് കേട്ടപ്പോൾ അനിയത്തിയായ അഭിരാമി ചോദിച്ചത് നിങ്ങൾക്ക് മതിയായില്ലേ എന്നാണ്...

മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. അമൃതയുടെ ജീവിതത്തിൽ ഉണ്ടായ താളപ്പിഴകളും തുടർന്നുള്ള അതിജീവനവും എല്ലാം മലയാളികൾ നേരിൽ കണ്ടതാണ്. നടൻ ബാലയാണ് അമൃത ആദ്യം വിവാഹം ചെയ്തത്. പത്തൊമ്പതാം വയസ്സിലായിരുന്നു ആ വിവാഹം. ആ ബന്ധത്തിൽ ഇരുവർക്കും ഒരു മകളും ഉണ്ട്. (PHOTO: TV9 NETWORK)

ചെറിയ പ്രായത്തിലുള്ള വിവാഹമായതിനാൽ തന്നെ തനിക്ക് തെറ്റ് പറ്റിയതാണെന്നും പിന്നീട് ആ ബന്ധം എന്തുകൊണ്ട് ഇല്ലാതായി എന്നതിനെക്കുറിച്ച് അമൃത പലപ്പോഴായി തുറന്നുപറഞ്ഞിട്ടുണ്ട്. ബാലയും അമൃതയും തമ്മിലുള്ള വാക്കവാദങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിലും ചർച്ച കേന്ദ്രമായി മാറിയിട്ടുണ്ട് . ഇരുവരും മകൾക്ക് വേണ്ടിയുള്ള പിടിവലികളും പലപ്പോഴും അതിന്റെ സ്വകാര്യത മറന്ന് സോഷ്യൽ മീഡിയയിലും വൻതോതിൽ പ്രചരിക്കപ്പെട്ടു. (PHOTO: TV9 NETWORK)

ഇപ്പോൾ ഇതാ താൻ വീണ്ടും ഒരു പങ്കാളി ആഗ്രഹിക്കുന്നുണ്ട് എന്ന് തുറന്നു പറയുകയാണ് അമൃത സുരേഷ്. തനിക്ക് ബോംബെയിൽ നിന്നും ഒരാൾ വിവാഹം കഴിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ച് കോൾ വന്നിരുന്നു എന്നും അത് കേട്ടപ്പോൾ അനിയത്തിയായ അഭിരാമി ചോദിച്ചത് നിങ്ങൾക്ക് മതിയായില്ലേ എന്നാണ്. പ്രൊപ്പോസലിന്റെ കാര്യം പാപ്പുവിനോട് അതായത് മകളോട് ചോദിച്ചപ്പോൾ മമ്മി പോയിട്ട് ട്രൈ ചെയ്തിട്ട് തിരിച്ചു വാ എന്നായിരുന്നു മകൾ നൽകിയ മറുപടിയെന്നും അമൃത സുരേഷ് പറയുന്നു. (PHOTO: TV9 NETWORK)

വിവാഹം കഴിക്കുവാൻ താൻ താല്പര്യപ്പെടുന്നില്ല എന്നും പക്ഷേ ഒരു പങ്കാളി വേണമെന്നാഗ്രഹിക്കുന്നതായും അമൃത സുരേഷ് പറയുന്നു. ആദ്യ വിവാഹം നൽകിയ മാനസിക സമ്മർദ്ദം ഇപ്പോഴും ഉണ്ട് അതുകൊണ്ടുതന്നെ ഇനിയൊരു വിവാഹം എന്ന കാര്യത്തെക്കുറിച്ച് ആക്സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്. അന്നൊരു ജോത്സ്യൻ കാരണമാണ് തന്റെ വിവാഹം പത്തൊമ്പതാം വയസ്സിൽ വിവാഹം കഴിഞ്ഞത്. ആ പ്രായത്തിൽ തന്നെ വിവാഹം നടക്കണമെന്ന് ജാതകത്തിൽ ഉണ്ടായിരുന്നത്രെ വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തിയതിന് കാരണം ഇതും കൂടിയാണെന്നും അമൃതാ സുരേഷ് പറയുന്നു. (PHOTO: TV9 NETWORK)

രഞ്ജിനി ഹരിദാസിനെ നൽകിയ അഭിമുഖത്തിലാണ് അമൃത സംസാരിച്ചത്. തന്നെ പ്രണയത്തിന്റെ കാര്യത്തിൽ ലവ് ബോംബിക വലിയൊരു ഫാക്ടർ ആയിരുന്നു എന്നും അമൃത പറയുന്നു. തന്റെ ജീവിതത്തിലെ വലിയൊരു സ്വപ്നമായിരുന്നു വിവാഹം. ഒരുപാട് സ്നേഹം കിട്ടിയപ്പോൾ ഒരുപാട് സ്വപ്നങ്ങളും കണ്ടു എന്ന് അമൃത പറയുന്നു.(PHOTO: TV9 NETWORK)