Viral Snake news: ആ അസ്ഥികൂടം 37 ദശലക്ഷം വർഷം പഴക്കമുള്ള പാമ്പിന്റേതോ?
Ancient snake fossil discovered : പാമ്പുകളുടെ പരിണാമ പഠനത്തിൽ വലിയൊരു വഴിത്തിരിവാകും ഈ കണ്ടെത്തൽ എന്ന് ഡോ. ജോർജിയോസ് ജോർഗാലിസ് പറഞ്ഞു.

ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്തെ ഹോർഡിൽ ക്ലിഫിൽ നിന്ന് 1981-ൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ ഒരു പുതിയ ഇനം പാമ്പിന്റേതാണെന്ന് ശാസ്ത്രലോകം സ്ഥിരീകരിച്ചു. 'പാരഡോക്സോഫിഡിയൻ റിച്ചാർഡോവേനി' (Paradoxophidion richardoweni) എന്ന് പേരിട്ടിരിക്കുന്ന ഈ പാമ്പ് ഏകദേശം 37 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇയോസീൻ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്.

ആധുനിക പാമ്പുകളുടെ പൂർവ്വിക വിഭാഗമായ 'സീനോഫിഡിയൻസിൽ' പെട്ടതാണ് ഇവയെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. മ്യൂസിയം ശേഖരത്തിൽ പതിറ്റാണ്ടുകളായി സൂക്ഷിച്ചിരുന്ന ഈ കശേരുക്കൾ സിടി സ്കാനിംഗിലൂടെയാണ് കൂടുതൽ പഠനവിധേയമാക്കിയത്.

വിചിത്രമായ ശാരീരിക സവിശേഷതകൾ ഉള്ളതിനാലാണ് 'പാരഡോക്സ് പാമ്പ്' എന്നർത്ഥം വരുന്ന പേര് നൽകിയത്.

ഏകദേശം ഒരു മീറ്ററിൽ താഴെ മാത്രം നീളമുള്ള ഇവ ഇന്നത്തെ 'എലിഫന്റ് ട്രങ്ക്' പാമ്പുകളുമായി സാമ്യം പുലർത്തുന്നു. ഇംഗ്ലണ്ടിലെ കാലാവസ്ഥ ഇപ്പോൾ ഉള്ളതിനേക്കാൾ വളരെ ചൂടുള്ളതായിരുന്ന കാലത്താണ് ഇവ ജീവിച്ചിരുന്നത്.

പാമ്പുകളുടെ പരിണാമ പഠനത്തിൽ വലിയൊരു വഴിത്തിരിവാകും ഈ കണ്ടെത്തൽ എന്ന് ഡോ. ജോർജിയോസ് ജോർഗാലിസ് പറഞ്ഞു.