AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Petrol Diesel Prices: പെട്രോൾ, ഡീസൽ വില കൂടുമോ, എത്ര നാൾ ആശ്വസിക്കാം?

Fuel Price Update March 14: സംഘർഷങ്ങളും വിതരണ പ്രതിസന്ധികളും കാരണം അന്താരാഷ്ട്ര അസംസ്കൃത എണ്ണ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 100 ഡോളറിനടുത്തെത്തിയിരുന്നു.

Petrol Diesel Prices: പെട്രോൾ, ഡീസൽ വില കൂടുമോ, എത്ര നാൾ ആശ്വസിക്കാം?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 14 Mar 2026 | 09:18 AM

യുദ്ധഭീതിക്കിടെ രാജ്യമാകെ പാചകവാതക പ്രതിസന്ധി രൂക്ഷമാവുകയാണ്. തുടർന്ന് ഹോട്ടലുകൾ മിക്കതും അടച്ചുപൂട്ടിയതോടെ തൊഴിലില്ലായ്മയും ഉടലെടുത്തു. ​ഗ്യാസിന്റെ ലഭ്യത കുറഞ്ഞതോടെ വീടുകളിലെ പാചകം തകിടം മറിഞ്ഞു. ഇനി ഇന്ധനവിലയും ഉയർന്നേക്കുമെന്നാണ് സൂചന. നിലവിൽ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം തന്നെ പെട്രോൾ, ഡീസൽ വില കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്.

അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിപണി‌യിലെ മാറ്റങ്ങൾ ചില്ലറ ഇന്ധന വിലയിൽ പ്രതിഫലിച്ച് തുടങ്ങിയിട്ടില്ല എന്നത് ആശ്വാസം നൽകുന്നുണ്ട്. എന്നാൽ ഈ ആശ്വാസം ഉടൻ അവസാനിച്ചേക്കുമെന്നാണ് വിവരം. സംഘർഷങ്ങളും വിതരണ പ്രതിസന്ധികളും കാരണം അന്താരാഷ്ട്ര അസംസ്കൃത എണ്ണ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 100 ഡോളറിനടുത്തെത്തിയിരുന്നു.

ALSO READ: ഇന്ത്യയില്‍ 50 ലക്ഷം ടണ്‍ പെട്രോളിയം കരുതല്‍ ശേഖരം; പ്രതിപക്ഷത്തിന് മോദിയുടെ ചുട്ടമറുപടി

ഇന്ത്യയിലെ ഇന്ധനവിലയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ആ​ഗോള അംസ്കൃത എണ്ണ വിലയാണ്. അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങൾ ആഭ്യന്തര ഇന്ധന വിലയെ നേരിട്ട് ബാധിക്കുന്നുണ്ട്. കൂടാതെ വിനിമയ നിരക്കുകളും സ്വാധീനിക്കുന്നു.

ഇന്നത്തെ പെട്രോൾ വില

ജില്ല വില
ആലപ്പുഴ ₹106.46
എറണാകുളം ₹105.60
ഇടുക്കി ₹105.91
കണ്ണൂർ ₹105.78
കാസർഗോഡ് ₹106.64
കൊല്ലം ₹107.01
കോട്ടയം ₹106.18
കോഴിക്കോട് ₹105.97
മലപ്പുറം ₹106.32
പാലക്കാട് ₹106.79
പത്തനംതിട്ട ₹106.79
തിരുവനന്തപുരം ₹107.30
തൃശൂർ ₹106.33
വയനാട് ₹106.85

 

ഡീസൽ വില

ജില്ല വില
ആലപ്പുഴ ₹95.39
എറണാകുളം ₹94.59
ഇടുക്കി ₹94.87
കണ്ണൂർ ₹94.78
കാസർഗോഡ് ₹95.59
കൊല്ലം ₹95.91
കോട്ടയം ₹95.14
കോഴിക്കോട് ₹94.97
മലപ്പുറം ₹95.29
പാലക്കാട് ₹95.43
പത്തനംതിട്ട ₹95.71
തിരുവനന്തപുരം ₹96.18
തൃശൂർ ₹95.28
വയനാട് ₹95.79

Follow Us