Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Aparna Thomas about Divorce with Jeeva : ആ വിവാഹം കഴിഞ്ഞതോടെ തനിക്കിപ്പോൾ ഒരു സുരക്ഷിതത്വം അനുഭവപ്പെടുന്നു എന്നാണ് അപർണ പറയുന്നത്. അന്നുള്ളതിനേക്കാൾ സന്തോഷത്തിലും സമാധാനത്തിലും ആണ് താനിപ്പോഴെന്നും അപർണ. എന്നാൽ ഈ ഒരു തീരുമാനം എടുക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നാലും ഇരുവരുടെയും ജീവിതത്തിന് അതാണ് നല്ലത് എന്ന് തോന്നിയതുകൊണ്ട് അങ്ങനെയൊരു തീരുമാനത്തിൽ എത്തിയെന്നും അപർണ സോഷ്യൽ മീഡിയയിൽ കുറിച്ചു......

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയ ഒന്നടങ്കം അന്വേഷിക്കുന്ന ഒരു വിവാഹമോചനമാണ് നടനും അവതാരകനുമായ ജീവയുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അപർണ തോമസിന്റെയും . ഒരുകാലത്ത് എല്ലാവരെയും ആകർഷിച്ച ദമ്പതികൾ ആയിരുന്നു ജീവയും അപർണയും. എത്തുന്ന വേദികളിൽ എല്ലാം അവർ തമ്മിലുള്ള കോമ്പോയും കളികളും ചിരികളും തമാശകളും എല്ലാം കണ്ട് എപ്പോഴും ആരാധകർ അസൂയപ്പെട്ടിട്ടുണ്ട്. എങ്ങനെയാണ് ഒരു ഭാര്യക്കും ഭർത്താവിനും എപ്പോഴും ഇത്രയേറെ സന്തോഷിച്ചിരിക്കാൻ സാധിക്കുന്നത് എന്നാണ് ആരാധകർ ചോദിച്ചിരുന്നത്. (IMAGE CREDIT SOURCE: TV9 NETWORK)

ഇരുവർക്കും പരസ്പരമുള്ള കരുതലും സ്നേഹവും കണ്ട് ആളുകൾ എപ്പോഴും അമ്പരപ്പോടെ നോക്കും. ആരും സ്വപ്നം കാണുന്ന തരത്തിലുള്ള ഒരു ദമ്പതികൾ ആയിരുന്നു ഇവർ. സോഷ്യൽ മീഡിയയിലും ഇരുവരും സജീവമായതിനാൽ തന്നെ ജീവിതത്തിലെ ഓരോ സന്തോഷവും അവർ ആരാധകർക്കൊപ്പം പങ്കുവയ്ക്കാറുണ്ട്. ഇന്നത്തെ കാലത്ത് ഒരു കുടുംബം സന്തോഷത്തിലാണോ അവർ ബുദ്ധിമുട്ടിലാണോ എന്നറിയാൻ സോഷ്യൽ മീഡിയ നോക്കിയാൽ മതി. ഇവർ തന്നെ അവരുടെ ജീവിതത്തിലെ ഓരോ കുഞ്ഞുകാര്യങ്ങളും ആരാധകരുമായി പങ്കുവെയ്ക്കുമ്പോൾ ആളുകൾ അതിൽ നിന്നും അവരുടെ ജീവിതവും അവരുടെ സ്റ്റൈലും എല്ലാം മനസ്സിലാക്കി എടുക്കും.

അത്തരത്തിൽ ഒരു ഘട്ടം കഴിഞ്ഞതോടെ അപർണയും ജീവയും ഒന്നിച്ചുള്ള പോസ്റ്റുകൾ എത്താതെയായി. ഇതോടെ തന്നെ എന്തു പറ്റി രണ്ടുപേർക്കും എന്ന ചോദ്യം പതിയെ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു. എന്നാൽ ഇത്രയും നാൾ ഇരുവരും ഈ വാർത്തയോട് ഒന്നും തന്നെ പ്രതികരണം നടത്തിയിരുന്നില്ല. എന്നാൽ സ്വന്തം ജീവിതം ഒറ്റയ്ക്ക് തന്നെ ഇരുവരും ആസ്വദിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ എല്ലാം എത്താറുണ്ട്. ഇന്ന് അപർണയുടെ ജന്മദിനമാണ്. 32 വയസ്സിലേക്ക് താൻ എത്തിയ സന്തോഷം കഴിഞ്ഞദിവസം ആരാധകർക്കൊപ്പം പങ്കുവെച്ചിരുന്നു. ആ വേളയിലാണ് തങ്ങൾ ഒരുമിച്ചുള്ള വിവാഹജീവിതം അവസാനിപ്പിച്ചു എന്ന് ജീവ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഒന്നിച്ചെടുത്ത തീരുമാനമാണ് എന്നും ജീവിതത്തിലെ വളരെ വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ടാണ് തങ്ങൾ വേർപിരിയുന്നത് എന്നും ജീവ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇതിന് പിന്നാലെ ഇപ്പോൾ ആ വാർത്ത സ്ഥിരീകരിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് അപർണയും. എല്ലാവരും ഇപ്പോൾ എന്നിൽ നിന്നും ഈ വാർത്ത കേൾക്കുവാൻ വേണ്ടിയാണ് കാത്തിരിക്കുന്നത് എന്ന് തനിക്കറിയാം. ആ വിവാഹം കഴിഞ്ഞു. പ്രതീക്ഷിച്ചതു പോലെ ആയിരുന്നില്ല തങ്ങളുടെ ജീവിതം, അതിനാൽ തന്നെ അത് മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ രണ്ടുപേരും ആഗ്രഹിക്കുന്നില്ല. എന്നാൽ അത് അത്ര എളുപ്പമായിരുന്നില്ല ഈ തീരുമാനത്തിലേക്ക് എത്താൻ വേണ്ടി. പക്ഷേ ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തിന് അത് വളരെ ആവശ്യമായിരുന്നു.

ഇപ്പോൾ തനിക്ക് തീർച്ചയായും പറയാൻ സാധിക്കും എനിക്ക് സമാധാനമുണ്ട് സന്തോഷമുണ്ട് ഇപ്പോൾ എനിക്കൊരു സുരക്ഷിതത്വം തോന്നുന്നുണ്ട്, ആ ജീവിതത്തിൽ ഇരുന്നതിനേക്കാൾ വളരെ മാനസികമായ സമാധാനത്തിലാണ് താൻ ഇപ്പോൾ ഉള്ളത് എന്നും അപർണ സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ തങ്ങളുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് ഒരിക്കലും ഇവിടെ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല കാരണം അത് തികച്ചും വ്യക്തിപരം മാത്രമാണ്. എനിക്ക് അതിൽ നിന്നും മുന്നോട്ടു പോയി സമാധാനമുള്ള ഒരു ജീവിതം ആയിരുന്നു ആവശ്യം. ദയവായി തങ്ങളുടെ സ്വകാര്യതയെ ഈ വിഷയത്തിൽ മാനിക്കണം എന്നും അപർണ തോമസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.