AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Wheel Alignment: വീൽ അലൈൻമെന്റും ബാലൻസിം​ഗും ഒന്നല്ല, ഈ വ്യത്യാസങ്ങൾ അറിഞ്ഞിരിക്കണം

Wheel Alignment and Wheel Balancing Tips: വീൽ അലൈൻമെന്റും വീൽ ബാലൻസിങ്ങും കാറുകൾ ഉപയോ​ഗിക്കുന്നവർ മിക്കവാറും ഈ രണ്ട് സർവീസുകളെ പറ്റികേട്ടിട്ടുണ്ടാകും. വാഹനത്തിന്റെ ടയറുകളുമായി ബന്ധപ്പെട്ട രണ്ട് പ്രധാനപ്പെട്ട സർവീസുകളാണ് ഇവ എങ്കിലും, രണ്ടും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്. എന്നാൽ പല വാഹന ഉടമകളും ഇവ രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഈ രണ്ട് പ്രോസസുകൾ തമ്മിലുള്ള വ്യത്യാസം എന്തെന്ന് നോക്കാം.

Amal KV
Amal KV | Updated On: 08 Oct 2026 | 07:32 PM
വാഹനത്തിന്റെ സസ്‌പെൻഷനും സ്റ്റിയറിം​ഗുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് വീൽ അലൈൻമെന്റ്. ടയറുകൾ റോഡുമായി ശരിയായ ആം​ഗിളിൽ  ആണോ സഞ്ചരിക്കുന്നത് എന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. എന്നാൽ വീൽ ബാലൻസിങ് എന്നത് ടയറിന്റെയും റിമ്മിന്റെയും വശങ്ങളിലെ ഭാരത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്ന പ്രോസസ് ആണ്. (Image Credit Source Getty Images)

1 / 5
അലൈൻമെന്റ് തെറ്റിയാൽ ഓട്ടത്തിൽ വാഹനം മിക്കവാറും തനിയെ വശങ്ങളിലേക്ക് പോകും. ചിലപ്പോൾ ടറിന്റെ വശങ്ങൾ പെട്ടെന്ന് തേഞ്ഞ് തീരും. സ്റ്റിയറിങ് വീൽ നേരെ പിടിക്കുമ്പോഴും വാഹനം ചരിഞ്ഞുപോകുന്നത് ഇതിന്റെ പ്രധാന ലക്ഷണമാണ്. മറുവശത്ത്, ബാലൻസിങ് തെറ്റിയാൽ വാഹനം ഉയർന്ന വേഗതയിൽ ഓടുമ്പോൾ സ്റ്റിയറിങ്ങിൽ വിറയലോ ജെർക്കിം​ഗോ അുനഭവപ്പെടും.

2 / 5
അലൈൻമെന്റ് തെറ്റുന്നത് ടയറിന്റെ വശങ്ങൾ മാത്രം പെട്ടെന്ന് തേഞ്ഞ് തീരാൻ കാരണമാകും. എന്നാൽ ബാലൻസിങ് ശരിയല്ലെങ്കിൽ ടയറിന്റെ പ്രതലത്തിൽ ആകെ വ്യത്യസ്തയമായ രീതിയിലുംതേയ്മാനമാണ് ഉണ്ടാകുന്നത്. ഇത് മിക്കവാറും ശ്രദ്ദിക്കപ്പെടാതെ പോകാറുമുണ്ട്.

3 / 5
സ്റ്റിയറിങ് ആം​ഗിളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വീൽ അലൈൻമെന്റിലൂടെ പരിഹരിക്കുന്നത്. ഇതിനായി പ്രത്യേക മെഷീനുകൾ ഉപയോഗിച്ച് ടയറുകളുടെ കാംബർ, ടോ, കാസ്റ്റർ എന്നീ കോണുകൾ കൃത്യമായി ക്രമീകരിക്കുകയാണ് ചെയ്യുക. എന്നാൽ ബാലൻസിങ് എന്നത് റിമ്മിന്റെ വശങ്ങളിൽ ചെറിയ ലോഹ കഷ്ണങ്ങൾ വച്ച് ഭാരം തുല്യമായി ബാലൻസ് ചെയ്യുന്ന പ്രോസസ് ആണ്.

4 / 5
റോഡിലെ കുഴികളിൽ വേ​ഗത്തിൽ ചെന്ന് ചാടുമ്പോഴോ സസ്‌പെൻഷൻ ഭാഗങ്ങൾക്ക് തകരാറുണ്ടാകുമ്പോഴോ ആണ് പ്രധാനമായും അലൈൻമെന്റ് തെറ്റുന്നത്. എന്നാൽ ടയർ മാറ്റുമ്പോഴോ അല്ലെങ്കിൽ ടയർ തേഞ്ഞുപോകുമ്പോഴോ ആണ് ഭാരവ്യത്യാസം കാരണം ബാലൻസിങിൽ വ്യത്യാസം വരുന്നത്.  ഈ വ്യത്യാസം മനസ്സിലാക്കി കൃത്യമായ ഇടവേളകളിൽ ബാലസിം​ഗും അലൈൻമെന്റും ചെയ്യുക, അത് ടയറിന്റെ ആയുസ്സ് കൂട്ടുകയും സുഖകരമായ യാത്ര സമ്മാനിക്കുകയും ചെയ്യും.

5 / 5
Follow Us