AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Cleaning Hacks: ഷൂസ് പുതിയതുപോലെ തിളങ്ങും; കറകൾ കളയാൻ ഇതാ കിടിലൻ വഴികൾ

How to Remove Stains from Shoes: ഷൂസുകളിൽ ചെളിയോ മറ്റ് കറകളോ പുരണ്ടാൽ അത് കളയാൻ ശ്രമിക്കുമ്പോൾ തുണിയോ മെറ്റീരിയലോ കേടാകുമോ എന്ന ഭയം പലർക്കുമുണ്ട്. എന്നാൽ, വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഷൂസിന്റെ ഭംഗി കളയാതെ കറകൾ കളയാൻ സാധിക്കും.

Nithya Vinu
Nithya Vinu | Updated On: 08 Oct 2026 | 01:18 PM
ഷൂസുകളിൽ ചെളിയോ മറ്റ് കറകളോ പുരണ്ടാൽ അത് കളയാൻ ശ്രമിക്കുമ്പോൾ തുണിയോ മെറ്റീരിയലോ കേടാകുമോ എന്ന ഭയം പലർക്കുമുണ്ട്. എന്നാൽ, വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഷൂസിന്റെ ഭംഗി കളയാതെ കറകൾ കളയാൻ സാധിക്കും. ക്യാൻവാസ്, ലെതർ പോലുള്ള ഷൂസുകൾ വൃത്തിയാക്കാനുള്ള വഴികൾ ഇതാ... (Image Credit source: Getty Images)

1 / 5
ഷൂസ് കഴുകുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം തന്നെ അതിലെ ലേസുകളും ഇൻസോളുകളും ഊരി മാറ്റുക. ഷൂസിന് മുകളിലുള്ള ഉണങ്ങിയ ചെളിയും പൊടിയും ഒരു ബ്രഷ് ഉപയോഗിച്ച് തട്ടി കളയുക. ഷൂസ് മുഴുവനായി വെള്ളത്തിൽ മുക്കിവെക്കാതിരിക്കാൻ ശ്രദ്ധിക്കുക.

2 / 5
ക്യാൻവാസ് ഷൂസുകളിലെ കറ നീക്കം ചെയ്യാൻ അല്പം ഡിറ്റർജന്റും ചെറുചൂടുവെള്ളവും കലർത്തുക. ഒരു പഴയ ടൂത്ത് ബ്രഷ് ഇതിൽ മുക്കി കറയുള്ള ഭാഗത്ത് വട്ടത്തിൽ പതിയെ തിരുമ്മുക. കഠിനമായ കറയാണെങ്കിൽ ബേക്കിംഗ് സോഡ വെള്ളത്തിൽ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി പുരട്ടാവുന്നതാണ്. ശേഷം ഈറൻ തുണി ഉപയോഗിച്ച് തുടച്ചെടുക്കുക.

3 / 5
ലെതർ ഷൂസുകളിൽ കൂടുതൽ വെള്ളം ഉപയോഗിക്കുന്നത് അവ വിണ്ടുകീറാൻ ഇടയാക്കും. അതിനാൽ മൃദുവായ ഈറൻ തുണി ഉപയോഗിച്ച് മാത്രം തുടയ്ക്കുക. വേണമെങ്കിൽ അല്പം മൈൽഡ് സോപ്പ് ലായനി ഉപയോഗിക്കാം. വൃത്തിയാക്കിയ ശേഷം ലെതർ കണ്ടീഷണറോ പോളിഷോ പുരട്ടുന്നത് ഷൂസ് പുതിയതുപോലെ നിലനിർത്താൻ സഹായിക്കും.

4 / 5
വെളുത്ത ഷൂസിലെ കറയും മഞ്ഞനിറവും മാറ്റി തിളക്കം കൂട്ടാൻ വൈറ്റ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. ടൂത്ത് പേസ്റ്റ് പുരട്ടി ബ്രഷ് കൊണ്ട് പതിയെ ഉരച്ച ശേഷം ഈറൻ തുണി കൊണ്ട് തുടച്ചെടുത്താൽ ഷൂസ് തിളങ്ങും. അതുപോലെ, ഷൂസ് കഴുകിയ ശേഷം നേരിട്ട് ശക്തമായ വെയിലത്തോ ചൂടിലോ ഉണക്കാൻ വെക്കരുത്. ഷൂസിനുള്ളിൽ പേപ്പർ ചുരുട്ടി വെക്കുന്നത് ഈർപ്പം വേഗത്തിൽ വറ്റാൻ സഹായിക്കും.

5 / 5
Follow Us