വിറ്റാമിൻ ഡി സപ്ലിമെന്റുകൾ വെറും വയറ്റിൽ കഴിക്കുന്നുണ്ടോ? സൂക്ഷിക്കണം | Are You Vitamin D supplements on an empty stomach, know the most common mistakes Malayalam news - Malayalam Tv9

Vitamin D ​Intake: വിറ്റാമിൻ ഡി സപ്ലിമെന്റുകൾ വെറും വയറ്റിൽ കഴിക്കുന്നുണ്ടോ? സൂക്ഷിക്കണം

Published: 

30 Oct 2025 11:42 AM

Vitamin D Supplements Intake: വെള്ളം, കട്ടൻ കാപ്പി അല്ലെങ്കിൽ ജ്യൂസുകൾ എന്നിവയ്‌ക്കൊപ്പമാണ് നിങ്ങൾ വൈറ്റമിൻ ഡി സപ്ലിമെൻ്റുകൾ കഴിക്കുന്നതെങ്കിൽ, ഇത് വളരെ കുറച്ച് മാത്രമേ ആഗിരണം ചെയ്യുകയുള്ളൂ. വൈറ്റമിൻ ഡി സപ്ലിമെൻ്റുകൾ എടുക്കുമ്പോൾ പാൽ, തൈര്, മുട്ട അല്ലെങ്കിൽ നട്‌സ് എന്നീ ആരോഗ്യകരമായ കൊഴുപ്പുകളോടൊപ്പം കഴിക്കുക.

1 / 5വിറ്റാമിൻ ഡി സപ്ലിമെന്റ് പതിവായി കഴിച്ചിട്ടും റിപ്പോർട്ടിൽ അളവ് കുറവായി കാണുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് അറിയാമോ? ഒരു സപ്ലിമെന്റ് കഴിക്കുന്നത് കുറഞ്ഞ വിറ്റാമിൻ ഡി അളവ് പരിഹരിക്കപ്പെടുമെന്നാണ് പലരും വിശ്വസിക്കുന്നത്. ചില സാ​ഹചര്യങ്ങളിൽ സപ്ലിമെൻ്റുകൾ നമ്മുടെ ശരീരം ശരിയായി ആ​ഗിരണം ചെയ്യണമെന്നില്ല. (Image Credits: Getty Images)

വിറ്റാമിൻ ഡി സപ്ലിമെന്റ് പതിവായി കഴിച്ചിട്ടും റിപ്പോർട്ടിൽ അളവ് കുറവായി കാണുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് അറിയാമോ? ഒരു സപ്ലിമെന്റ് കഴിക്കുന്നത് കുറഞ്ഞ വിറ്റാമിൻ ഡി അളവ് പരിഹരിക്കപ്പെടുമെന്നാണ് പലരും വിശ്വസിക്കുന്നത്. ചില സാ​ഹചര്യങ്ങളിൽ സപ്ലിമെൻ്റുകൾ നമ്മുടെ ശരീരം ശരിയായി ആ​ഗിരണം ചെയ്യണമെന്നില്ല. (Image Credits: Getty Images)

2 / 5

വൈറ്റമിൻ ഡി കൊഴുപ്പിൽ ലയിക്കുന്ന ഒരു വിറ്റാമിനാണ്. ഇത് ശരിയായ രീതിയിൽ ആഗിരണം ചെയ്യപ്പെടാൻ ഭക്ഷണത്തിൽ നിന്ന് കഴിക്കുന്ന കൊഴുപ്പ് ആവശ്യമാണ്. വെള്ളം, കട്ടൻ കാപ്പി അല്ലെങ്കിൽ ജ്യൂസുകൾ എന്നിവയ്‌ക്കൊപ്പമാണ് നിങ്ങൾ വൈറ്റമിൻ ഡി സപ്ലിമെൻ്റുകൾ കഴിക്കുന്നതെങ്കിൽ, ഇത് വളരെ കുറച്ച് മാത്രമേ ആഗിരണം ചെയ്യുകയുള്ളൂ. (Image Credits: Getty Images)

3 / 5

വൈറ്റമിൻ ഡി സപ്ലിമെൻ്റുകൾ എടുക്കുമ്പോൾ പാൽ, തൈര്, മുട്ട അല്ലെങ്കിൽ നട്‌സ് എന്നീ ആരോഗ്യകരമായ കൊഴുപ്പുകളോടൊപ്പം കഴിക്കുക. ആമാശയത്തിലോ കുടലിലോ പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് വിറ്റാമിനുകൾ ശരിയായി ആഗിരണം ചെയ്യാൻ പലപ്പോഴും ബുദ്ധിമുട്ടുണ്ടാകും. സീലിയാക് രോഗം, ക്രോൺസ് രോഗം, ഇറിറ്റബിൾ ബവൽ സിൻഡ്രോം, അല്ലെങ്കിൽ അസിഡിറ്റി പോലുള്ള അവസ്ഥകളാണ് പ്രധാനമായും ആഗിരണത്തെ തടസ്സപ്പെടുത്തുന്നത്. (Image Credits: Getty Images)

4 / 5

സപ്ലിമെന്റുകൾ കഴിച്ചിട്ടും നിങ്ങളുടെ വിറ്റാമിൻ ഡിയുടെ അളവ് കുറവാണെങ്കിൽ, ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്. വിറ്റാമിൻ ഡി കൊഴുപ്പ് കോശങ്ങളിലാണ് സംഭരിക്കപ്പെടുന്നത്. അമിതഭാരമുള്ളവരിൽ, വിറ്റാമിൻ ഡിയുടെ വലിയൊരു ഭാഗം രക്തത്തിലൂടെ സഞ്ചരിക്കുന്നതിനു പകരം കൊഴുപ്പ് കലകളിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു. അതിനാൽ അത്തരക്കാർ സപ്ലിമെന്റുകൾ കഴിക്കുമ്പോഴും വൈറ്റമിൻ ഡി അളവ് താഴ്ന്ന നിലയിൽ തന്നെ തുടരുന്നു. (Image Credits: Getty Images)

5 / 5

ശരീരത്തിൽ ആവശ്യത്തിന് മഗ്നീഷ്യം ഇല്ലെങ്കിൽ, നിങ്ങളുടെ സപ്ലിമെന്റുകളും നന്നായി പ്രവർത്തിച്ചേക്കില്ല. സ്റ്റിറോയിഡുകൾ, അപസ്മാര മരുന്നുകൾ, കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ തുടങ്ങിയ ചില മരുന്നുകൾ വിറ്റാമിൻ ഡി ആഗിരണം കുറയ്ക്കും. അതിനാൽ ചീര, ബദാം, വാഴപ്പഴം, ധാന്യങ്ങൾ തുടങ്ങിയ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. നിങ്ങൾ പതിവായി മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ, ഡോസ് ക്രമീകരിക്കാൻ ശ്രമിക്കുക. (Image Credits: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും