അർജുൻ തെണ്ടുൽക്കറും സാനിയ ചന്ദോക്കും വിവാഹിതരായി, താരപ്പൊലിമയിൽ കല്യാണവേദി | Arjun Tendulkar Ties the Knot with Saaniya Chandhok in a Star-Studded Ceremony in Mumbai Malayalam news - Malayalam Tv9

Arjun Tendulkar Weds Saaniya Chandhok: അർജുൻ തെണ്ടുൽക്കറും സാനിയ ചന്ദോക്കും വിവാഹിതരായി, താരപ്പൊലിമയിൽ കല്യാണവേദി

Updated On: 

05 Mar 2026 | 03:26 PM

Arjun Tendulkar and Saaniya Chandhok Tie the Knot: അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ സാനിയ ചന്ദോക്കിനെ വിവാഹം കഴിച്ചു. മുംബൈയിലെ ഒരു സ്വകാര്യ വേദിയിലാണ് വിവാഹം നടന്നത്. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

1 / 5
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ സാനിയ ചന്ദോക്കിനെ വിവാഹം കഴിച്ചു. സൗത്ത് മുംബൈയിലെ ഒരു സ്വകാര്യ വേദിയിലാണ് ആഡംബര വിവാഹം നടന്നത്. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു (Image Credits: Social Media).

2 / 5
കഴിഞ്ഞ ഓഗസ്ത് 25-നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ബിസിനസ് കുടുംബത്തിലെ അംഗമാണ് സാനിയ. മുംബൈയിലെ ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായങ്ങളില്‍ ശക്തമായ സാന്നിധ്യമായ 'ഘായ്' കുടുംബത്തിലെ അംഗമാണ് സാനിയ (Image Credits: PTI).

3 / 5
നിരവധി പ്രമുഖരാണ് അര്‍ജുന്റെയും, സാനിയയുടെയും വിവാഹത്തില്‍ പങ്കെടുത്തത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും, ഭാര്യ സാക്ഷിയും പങ്കെടുത്തും. ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീറും, ഭാര്യ നതാഷ ജെയിനും പരിപാടിയില്‍ പങ്കെടുത്തു (Image Credits: PTI).

4 / 5
മുന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, രവി ശാസ്ത്രി, യുവരാജ് സിങ്, ഇര്‍ഫാന്‍ പത്താന്‍, വീരേന്ദര്‍ സെവാഗ്. സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ് തുടങ്ങിയവരും പങ്കെടുത്തു. ഐസിസി ചെയര്‍മാന്‍ ജയ് ഷാ, ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവരും എത്തി. ചലച്ചിത്ര വ്യവസായ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു  (Image Credits: PTI).

5 / 5
നടന്‍ അമിതാഭ് ബച്ചന്‍, വ്യവസായി മുകേഷ് അംബാനി തുടങ്ങിയവരും കുടുംബസമേതം അര്‍ജുന്റെയും സാനിയയുടെയും വിവാഹത്തില്‍ പങ്കെടുക്കാനെത്തി. വിവാഹത്തിനുള്ള മുന്നൊരുക്കങ്ങള്‍ വളരെ നേരത്തെ ആരംഭിച്ചിരുന്നു. പ്രസിഡന്റ് ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരെ സച്ചിനും കുടുംബവും നേരിട്ടെത്തി വിവാഹത്തിന് ക്ഷണിച്ചിരുന്നു (Image Credits: Social Media).

Follow Us
പാല്‍ കുടിക്കാന്‍ അനുയോജ്യമായ സമയമേത്?
ഈ ഭക്ഷണങ്ങള്‍ സൂക്ഷിച്ചാല്‍ വീട്ടില്‍ പാമ്പ് കേറും
ചക്ക പെട്ടെന്ന് പഴുക്കാൻ ഇതാ ചില നാടൻ വിദ്യകൾ
വേനലിൽ ചൂട് വെള്ളമാണോ തണുത്ത വെള്ളമാണോ കുടിക്കേണ്ടത്?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്