AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Australia A vs India A: ഓസ്ട്രേലിയ എയ്ക്കെതിരെ 73 റൺസിന് ഓൾ ഔട്ട്; നാണം കെട്ട് പരമ്പര നഷ്ടപ്പെടുത്തി ഇന്ത്യ എ

Ind A Lost Against Australia A: ഓസ്ട്രേലിയ എയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യ എ 73 റൺസിന് ഓൾ ഔട്ട്. ഇതോടെ 113 റൺസിന് തോറ്റ ഇന്ത്യ പരമ്പര നഷ്ടപ്പെടുത്തുകയും ചെയ്തു.

Abdul Basith
Abdul Basith | Published: 09 Aug 2025 | 07:48 PM
ഓസ്ട്രേലിയ എയ്ക്കെതിരായ പരമ്പര നഷ്ടപ്പെടുത്തി ഇന്ത്യ എ. രണ്ടാം ടി20യിൽ 73 റൺസിന് ഓൾ ഔട്ടായ ഇന്ത്യ 113 റൺസിൻ്റെ വൻ പരാജയം ഏറ്റുവാങ്ങി. ആദ്യ മത്സരത്തിലും ഇന്ത്യ എ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇനി ഒരു ടി20 മത്സരം കൂടിയുണ്ട്. (Image Credits - BCCI Woman)

1 / 5
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 187 റൺസ് നേടി. 44 പന്തിൽ 70 റൺസ് നേടിയ അലിസ ഹീലിയാണ് ഓസീസിനെ മുന്നിൽ നിന്ന് നയിച്ചത്. തഹ്‌ലിയ വിൽസണും (35 പന്തിൽ 43) അനിക ലീറോയ്ഡും (21 പന്തിൽ 35) മികച്ച പ്രകടനങ്ങൾ നടത്തി.

2 / 5
ക്യാപ്റ്റൻ രാധ യാദവ് നാല് ഓവറിൽ 35 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രേമ റാവത്ത് നാല് ഓവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. മറ്റാർക്കും വിക്കറ്റ് ലഭിച്ചില്ല. മലയാളി താരം മിന്നു മണി രണ്ട് ഓവറിൽ 31 റൺസാണ് വഴങ്ങിയത്. സജന സജീവൻ വഴങ്ങിയത് രണ്ടോവറിൽ 17 റൺസ്.

3 / 5
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി കേവലം രണ്ട് താരങ്ങളാണ് ഇരട്ടയക്കം കടന്നത്. വൃന്ദ ദിനേഷ് 27 പന്തുകൾ നേരിട്ട് 21 റൺസ് നേടിയപ്പോൾ മിന്നു മണി 15 പന്തിൽ 20 റൺസ് നേടി. ബാക്കിയെല്ലാ താരങ്ങളും ഒറ്റയക്കത്തിന് പുറത്തായി. സജന 10 പന്തിൽ ആറ് റൺസെടുത്തു.

4 / 5
രണ്ട് പേരാണ് പൂജ്യത്തിന് പുറത്തായത്. കിം കാർത്ത് മൂന്ന് ഓവറിൽ ഒരു മെയ്ഡൻ സഹിതം ഏഴ് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഏമി എഡ്ഗർ, ടെസ് ഫ്ലിൻ്റോഫ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ലൂസി ഹാമിൽട്ടൺ സിയാന ജിഞ്ചർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

5 / 5