AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ആലപ്പുഴയിൽ ഭാര്യയ്ക്ക് മെസ്സേജ് അയച്ചതിന് അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു

"നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല" എന്നാണ് 28 കാരൻ യുവതിക്ക് മെസ്സേജ് അയച്ചത്. ഇത് കണ്ട് പ്രകോപിതനായാണ് ഭർത്താവ് യുവാവിനെ മർദ്ദിച്ചത്...a

ആലപ്പുഴയിൽ ഭാര്യയ്ക്ക് മെസ്സേജ് അയച്ചതിന് അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു
Alappuzha Assault Case
Ashli C
Ashli C | Published: 10 Mar 2026 | 08:17 AM

ആലപ്പുഴ ജില്ലയിൽ ഭാര്യക്ക് മെസ്സേജ് അയച്ചതിന്റെ പേരിൽ ഭർത്താവ് അയൽവാസിയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. 28 കാരനാണ് ക്രൂരമർദ്ദനം നേരിടേണ്ടിവന്നത്. യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

“നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല” എന്നാണ് 28 കാരൻ യുവതിക്ക് മെസ്സേജ് അയച്ചത്. ഇത് കണ്ട് പ്രകോപിതനായാണ് ഭർത്താവ് യുവാവിനെ മർദ്ദിച്ചത്. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി.ചക്കുപറമ്പ് സ്വദേശിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. നിലവിൽ ഇയാൾ ഒളിവിലാണ്.

ALSO READ:മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യം കടുപ്പിച്ച് പ്രതിപക്ഷം; മുഖ്യമന്ത്രിയെ കണ്ടേക്കും

മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യം കടുപ്പിച്ച് പ്രതിപക്ഷം

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് . മന്ത്രിയുടെ ഭാര്യ അദ്ദേഹത്തിനെതിരെ അവിഹിതബന്ധം ആരോപിച്ച രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം. മുഖ്യമന്ത്രിയും മറ്റ് ഉന്നത നേതാക്കളും ഇന്ന് ഗണേഷ് കുമാറിനെ നേരിൽ കണ്ടേക്കുമെന്ന് സൂചന. ഗണേഷ് കുമാറിനെതിരായ ആരോപണം തിരഞ്ഞെടുപ്പിനെ ബാധിക്കും എന്ന ആശങ്കയിലാണ് എൽഡിഎഫ് നേതൃത്വം.

Follow Us