AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Income Tax Rule: നികുതിദായകരേ…നിങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ മാറ്റങ്ങള്‍; ഇവ അറിഞ്ഞുവെച്ചോളൂ

Income Tax Changes From April 1, 2026: ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിരുന്നത് രണ്ട് വ്യത്യസ്ത നികുതി വര്‍ഷങ്ങളായിരുന്നു. സാമ്പത്തിക വര്‍ഷം നിങ്ങളുടെ വരുമാനം നേടുന്ന വര്‍ഷം, അതായത് ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ. മറ്റൊന്ന് അസസ്‌മെന്റ് വര്‍ഷമാണ്, വരുമാനത്തിന് നിങ്ങള്‍ നികുതി സമര്‍പ്പിക്കുന്ന അടുത്ത വര്‍ഷം.

Income Tax Rule: നികുതിദായകരേ…നിങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ മാറ്റങ്ങള്‍; ഇവ അറിഞ്ഞുവെച്ചോളൂ
പ്രതീകാത്മക ചിത്രം Image Credit source: anand purohit/Moment/Getty Images
Shiji M K
Shiji M K | Published: 10 Mar 2026 | 09:18 AM

രാജ്യത്തെ ഐടിആര്‍ ഫയലിങ് നിയമങ്ങളില്‍ 2026 ഏപ്രില്‍ 1 മുതല്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു. 60 വര്‍ഷത്തിലേറെ പഴക്കമുള്ള നിയമമാണ് മാറ്റുന്നത്. ഈ മാറ്റം നികുതി നിബന്ധനകളെ മാത്രമല്ല, ഫയലിങ്, വരുമാനം, നികുതി ഫോര്‍മുല എന്നിവയിലും നികുതിദായകരെ നേരിട്ട് ബാധിക്കും. 2026 ഏപ്രില്‍ 1 മുതല്‍ സംഭവിക്കാന്‍ പോകുന്ന സുപ്രധാനമായ മാറ്റങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

എന്തിന് മാറ്റം?

ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിരുന്നത് രണ്ട് വ്യത്യസ്ത നികുതി വര്‍ഷങ്ങളായിരുന്നു. സാമ്പത്തിക വര്‍ഷം നിങ്ങളുടെ വരുമാനം നേടുന്ന വര്‍ഷം, അതായത് ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ. മറ്റൊന്ന് അസസ്‌മെന്റ് വര്‍ഷമാണ്, വരുമാനത്തിന് നിങ്ങള്‍ നികുതി സമര്‍പ്പിക്കുന്ന അടുത്ത വര്‍ഷം. എന്നാല്‍ ആദ്യം വരുമാനം നേടുക പിന്നീട് നികുതി ഫയല്‍ ചെയ്യുക എന്ന രീതി നികുതിദായകരെ ആശയക്കുഴപ്പത്തിലാക്കുന്നു. അതിനാല്‍ തന്നെ നികുതിദായകര്‍ക്ക് വരുമാനം മനസിലാക്കാനും ഒരേ വര്‍ഷം നികുതി അടയ്ക്കാനും സാധിക്കുന്ന തരത്തില്‍ ആദായനികുതി നിയമം ടാക്‌സ് ഇയര്‍ എന്ന പേരിലേക്ക് കേന്ദ്രം മാറ്റി.

എങ്ങനെ പ്രവര്‍ത്തിക്കും?

ഇനി മുതല്‍ നികുതി വര്‍ഷം എന്നത് നിങ്ങള്‍ വരുമാനം നേടുന്ന വര്‍ഷമായിരിക്കും. അതേ വര്‍ഷത്തില്‍ തന്നെ ഫയല്‍ ചെയ്യുകയും നികുതി അടയ്ക്കുകയും ചെയ്യുന്നു. വരുമാന വര്‍ഷവും നികുതി സമര്‍പ്പിക്കുന്ന വര്‍ഷവും ഇനി മുതല്‍ രണ്ടായിരിക്കില്ല എന്ന് ചുരുക്കം.

Also Read: Post Office Scheme: 5 വർഷം കൊണ്ട് പലിശ 90,000 കിട്ടും, കിടിലൻ പോസ്റ്റോഫീസ് സ്കീം

2026 ഏപ്രില്‍ മുതല്‍ 2027 മാര്‍ച്ച് 31 വരെ നിങ്ങള്‍ വരുമാനം നേടുകയാണെങ്കില്‍ നികുതി വര്‍ഷം 2026-27 ആയിരിക്കും. ഈ വര്‍ഷത്തിന്റെ അവസാനം നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. നികുതിദായകര്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്ന തീയതി മാറ്റേണ്ടിവരില്ല. നികുതി നിരക്കുകളും നിയമങ്ങളും മുമ്പ് ഉണ്ടായിരുന്നത് പോലെ തുടരും. അസസ്‌മെന്റ് വര്‍ഷം മാത്രമേ മാറുന്നുള്ളൂ.

Follow Us