ഓസ്ട്രേലിയ എയ്ക്കെതിരെ 73 റൺസിന് ഓൾ ഔട്ട്; നാണം കെട്ട് പരമ്പര നഷ്ടപ്പെടുത്തി ഇന്ത്യ എ | Aus A vs Ind A India A All Out For 73 Runs Against Australia A Lost The Match By 113 Runs Lost The Series Malayalam news - Malayalam Tv9

Australia A vs India A: ഓസ്ട്രേലിയ എയ്ക്കെതിരെ 73 റൺസിന് ഓൾ ഔട്ട്; നാണം കെട്ട് പരമ്പര നഷ്ടപ്പെടുത്തി ഇന്ത്യ എ

Published: 

09 Aug 2025 19:48 PM

Ind A Lost Against Australia A: ഓസ്ട്രേലിയ എയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യ എ 73 റൺസിന് ഓൾ ഔട്ട്. ഇതോടെ 113 റൺസിന് തോറ്റ ഇന്ത്യ പരമ്പര നഷ്ടപ്പെടുത്തുകയും ചെയ്തു.

1 / 5ഓസ്ട്രേലിയ എയ്ക്കെതിരായ പരമ്പര നഷ്ടപ്പെടുത്തി ഇന്ത്യ എ. രണ്ടാം ടി20യിൽ 73 റൺസിന് ഓൾ ഔട്ടായ ഇന്ത്യ 113 റൺസിൻ്റെ വൻ പരാജയം ഏറ്റുവാങ്ങി. ആദ്യ മത്സരത്തിലും ഇന്ത്യ എ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇനി ഒരു ടി20 മത്സരം കൂടിയുണ്ട്. (Image Credits - BCCI Woman)

ഓസ്ട്രേലിയ എയ്ക്കെതിരായ പരമ്പര നഷ്ടപ്പെടുത്തി ഇന്ത്യ എ. രണ്ടാം ടി20യിൽ 73 റൺസിന് ഓൾ ഔട്ടായ ഇന്ത്യ 113 റൺസിൻ്റെ വൻ പരാജയം ഏറ്റുവാങ്ങി. ആദ്യ മത്സരത്തിലും ഇന്ത്യ എ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇനി ഒരു ടി20 മത്സരം കൂടിയുണ്ട്. (Image Credits - BCCI Woman)

2 / 5

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 187 റൺസ് നേടി. 44 പന്തിൽ 70 റൺസ് നേടിയ അലിസ ഹീലിയാണ് ഓസീസിനെ മുന്നിൽ നിന്ന് നയിച്ചത്. തഹ്‌ലിയ വിൽസണും (35 പന്തിൽ 43) അനിക ലീറോയ്ഡും (21 പന്തിൽ 35) മികച്ച പ്രകടനങ്ങൾ നടത്തി.

3 / 5

ക്യാപ്റ്റൻ രാധ യാദവ് നാല് ഓവറിൽ 35 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രേമ റാവത്ത് നാല് ഓവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. മറ്റാർക്കും വിക്കറ്റ് ലഭിച്ചില്ല. മലയാളി താരം മിന്നു മണി രണ്ട് ഓവറിൽ 31 റൺസാണ് വഴങ്ങിയത്. സജന സജീവൻ വഴങ്ങിയത് രണ്ടോവറിൽ 17 റൺസ്.

4 / 5

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി കേവലം രണ്ട് താരങ്ങളാണ് ഇരട്ടയക്കം കടന്നത്. വൃന്ദ ദിനേഷ് 27 പന്തുകൾ നേരിട്ട് 21 റൺസ് നേടിയപ്പോൾ മിന്നു മണി 15 പന്തിൽ 20 റൺസ് നേടി. ബാക്കിയെല്ലാ താരങ്ങളും ഒറ്റയക്കത്തിന് പുറത്തായി. സജന 10 പന്തിൽ ആറ് റൺസെടുത്തു.

5 / 5

Kim Garth

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും