സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിങ്; ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍; എല്ലാ കണ്ണുകളും രോഹിതിലും കോഹ്ലിയിലും | Australia win toss, elect to bat in Sydney ODI, Two changes in India's playing XI Malayalam news - Malayalam Tv9

India vs Australia: സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിങ്; ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍; എല്ലാ കണ്ണുകളും രോഹിതിലും കോഹ്ലിയിലും

Published: 

25 Oct 2025 09:14 AM

India vs Australia Sydney ODI: സിഡ്‌നി ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഓസ്‌ട്രേലിയ ഒരു മാറ്റം വരുത്തി. രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും ഇന്ന് നിര്‍ണായകം

1 / 5ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്. സിഡ്‌നി ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു (Image Credits: facebook.com/IndianCricketTeam)

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്. സിഡ്‌നി ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു (Image Credits: facebook.com/IndianCricketTeam)

2 / 5

നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. രണ്ടാം ഏകദിനത്തില്‍ പരിക്കേറ്റ നിതീഷ് കുമാര്‍ റെഡ്ഡി ഇന്ന് കളിക്കില്ല (Image Credits: facebook.com/IndianCricketTeam)

3 / 5

അര്‍ഷ്ദീപ് സിങും ഇന്ന് കളിക്കുന്നില്ല. നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം കുല്‍ദീപ് യാദവ് കളിക്കും. അര്‍ഷ്ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ ടീമില്‍ മറ്റ് മാറ്റങ്ങളില്ല (Image Credits: facebook.com/IndianCricketTeam)

4 / 5

ടോസ് ലഭിച്ചിരുന്നെങ്കില്‍ ബൗളിങ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പറഞ്ഞു. ടോസ് ലഭിച്ചത് ഓസ്‌ട്രേലിയക്കാണെങ്കിലും ഇന്ത്യ ആഗ്രഹിച്ചതുപോലെ ബൗളിങ് ലഭിച്ചു. ഓസ്‌ട്രേലിയന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. സേവിയര്‍ ബാര്‍ട്ട്‌ലെറ്റിന് പകരം നഥാന്‍ എല്ലിസ് കളിക്കും (Image Credits: facebook.com/IndianCricketTeam)

5 / 5

രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും ഇന്ന് നിര്‍ണായകമാണ്. കോഹ്ലി ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായിരുന്നു. രോഹിത് ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാമത്തേതില്‍ ടീമിന്റെ ടോപ് സ്‌കോററായി (Image Credits: facebook.com/IndianCricketTeam)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും