'കേൾക്കുന്നതൊക്കെ കള്ളക്കഥ'; ഇന്ത്യൻ ടീം പരിശീലകസ്ഥാനത്തുനിന്ന് ഗംഭീറിന് ഇളക്കമുണ്ടാവില്ലെന്ന് ബിസിസിഐ | BCCI President Devajit Saikia Dismisses Reports Suggesting The Board Planning To Remove Gautam Gambhir As Test Coach Malayalam news - Malayalam Tv9

Gautam Gambhir: ‘കേൾക്കുന്നതൊക്കെ കള്ളക്കഥ’; ഇന്ത്യൻ ടീം പരിശീലകസ്ഥാനത്തുനിന്ന് ഗംഭീറിന് ഇളക്കമുണ്ടാവില്ലെന്ന് ബിസിസിഐ

Published: 

28 Dec 2025 | 04:51 PM

Devajit Saikia About Gautam Gambhir: ടെസ്റ്റ് ടീം പരിശീലക സ്ഥാനത്തുനിന്ന് ഗംഭീറിനെ മാറ്റില്ലെന്ന് ബിസിസിഐ. പ്രസിഡൻ്റ് ദേവജിത് സൈകിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

1 / 5ഇന്ത്യൻ ടെസ്റ്റ് ടീം പരിശീലകസ്ഥാനത്തുനിന്ന് ഗൗതം ഗംഭീറിനെ മാറ്റുന്നു എന്ന വാർത്തകൾ തെറ്റെന്ന് ബിസിസിഐ പ്രസിഡൻ്റ് ദേവജിത് സൈകിയ. വാർത്തയിൽ അടിസ്ഥാനമില്ലെന്നും അതൊക്കെ അഭ്യൂഹങ്ങളാണെന്നും സൈകിയ പറഞ്ഞു. ആജ് തകിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. (Image Creditts- PTI)

ഇന്ത്യൻ ടെസ്റ്റ് ടീം പരിശീലകസ്ഥാനത്തുനിന്ന് ഗൗതം ഗംഭീറിനെ മാറ്റുന്നു എന്ന വാർത്തകൾ തെറ്റെന്ന് ബിസിസിഐ പ്രസിഡൻ്റ് ദേവജിത് സൈകിയ. വാർത്തയിൽ അടിസ്ഥാനമില്ലെന്നും അതൊക്കെ അഭ്യൂഹങ്ങളാണെന്നും സൈകിയ പറഞ്ഞു. ആജ് തകിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. (Image Creditts- PTI)

2 / 5

റെഡ് ബോൾ പരിശീലക സെറ്റപ്പിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചർച്ചയും നടന്നിട്ടില്ലെന്ന് സൈകിയ പറഞ്ഞു. കരാർ പ്രകാരം ഗംഭീർ തന്നെ ഈ സ്ഥാനത്ത് തുടരും. ഒരു പരിശീലകനുമായും ഇക്കാര്യത്തിൽ ബിസിസിഐ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

3 / 5

ഗംഭീറിനെ പരിശീലകസ്ഥാനത്തുനിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ചർച്ചകൾ നടന്നിട്ടില്ല. 2027 ഏകദിന ലോകകപ്പ് വരെ നീളുന്ന പരിശീലന കരാറിന് മാറ്റമില്ലെന്നും ബിസിസിഐ പ്രസിഡൻ്റ് ദേവജിത് സൈകിയ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

4 / 5

ഗംഭീറിന് പകരം മുൻ ദേശീയ താരം വിവിഎസ് ലക്ഷ്മണെ ഗംഭീറിന് പകരം ദേശീയ ടെസ്റ്റ് ടീമിൻ്റെ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ലക്ഷ്മൺ പരിശീലക സ്ഥാനം നിരസിച്ചു എന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

5 / 5

ന്യൂസീലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ സ്വന്തം നാട്ടിൽ ഏൽക്കേണ്ടിവന്ന ടെസ്റ്റ് പരമ്പര പരാജയങ്ങളും ഓസ്ട്രേലിയയിൽ ബോർഡർ ഗവാസ്കർ ട്രോഫി നഷ്ടമായതും ഗംഭീറിന് തിരിച്ചടിയായെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ഇതിനെയാണ് സൈകിയ തള്ളിയത്.

ഫോണിൽ സൗണ്ട് കുറവാണോ? ഈ ട്രിക്ക് ചെയ്താൽ മതി
2026-ൽ പുറത്തിറങ്ങുന്ന വമ്പൻ റിലീസുകൾ ഇതാ...
രോഹിതിനും കോഹ്ലിക്കും വിജയ് ഹസാരെ ട്രോഫിയില്‍ കിട്ടുന്ന പ്രതിഫലം
തണുപ്പുകാലത്ത് ഒരുപാട് ചായ കുടിക്കല്ലേ!
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍
മിടുമിടുക്കന്‍; പാഞ്ഞടുത്ത തെരുവുനായ്ക്കളെ സധൈര്യത്തോടെ നേരിട്ട് ഒരു കുട്ടി
'ഞാന്‍ എന്റെ അച്ഛന്റെ അടുത്തേക്ക് പൊക്കോട്ടെ സിഐഎസ്എഫ് മാമാ'; ഹൃദയം കവരുന്ന ദൃശ്യങ്ങള്‍
എന്തൊക്കെയാണ് എയറിൽ നടക്കുന്നത്! ബേപ്പൂർ ഫെസ്റ്റ് കാഴ്ചകൾ