AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Honey Rose: ഹണി റോസിന് സമാധാനിക്കാം! ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസിൽ ഹൈക്കോടതി നടപടി

Honey Rose:ഹണി റോസ് അഭിനയത്തിലൂടെ നേടിയ തുകയ്ക്ക് നികുതി നൽകാത്തത്തിനായിരുന്നു നോട്ടീസ്. 2017 മുതൽ 2023 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ജിഎസ്ടി നികുതി സംബന്ധിച്ച റിട്ടേൺ കൃത്യമായി നൽകിയിട്ടില്ല...

Honey Rose: ഹണി റോസിന് സമാധാനിക്കാം! ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസിൽ ഹൈക്കോടതി നടപടി
Honey Rose (6)
Ashli C
Ashli C | Published: 18 Feb 2026 | 09:00 AM

കൊച്ചി: നികുതി രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് ജിഎസ്ടി വകുപ്പ് സിനിമാതാരം ഹണി റോസിന് നൽകിയ കാരണം നോട്ടീസിൽ നടപടിയെടുത്ത് ഹൈക്കോടതി. ഹണി റോസിന് എതിരായ കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി.

വിവിധ വർഷങ്ങളിലെ നികുതി രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് ഒന്നിച്ചു നൽകിയ നോട്ടീസ് ആണ് ഹൈക്കോടതി റദ്ദാക്കിയത്. ഓരോ വർഷത്തെയും നികുതി പ്രത്യേകമായി ആവശ്യപ്പെടണമെന്ന് കോടതി നിർദ്ദേശവും വച്ചു.ഹണി റോസ് അഭിനയത്തിലൂടെ നേടിയ തുകയ്ക്ക് നികുതി നൽകാത്തത്തിനായിരുന്നു നോട്ടീസ്.

2017 മുതൽ 2023 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ജിഎസ്ടി നികുതി സംബന്ധിച്ച റിട്ടേൺ കൃത്യമായി നൽകിയിട്ടില്ല എന്നാണ് സംസ്ഥാന ജി എസ് ടി വകുപ്പ് നടിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നത്. ഈ നോട്ടീസ് ചോദ്യം ചെയ്തു കൊണ്ടാണ് ഹണി റോസ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന ജി എസ് ടി വകുപ്പ് നൽകിയ നോട്ടീസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ആണ് റദ്ദാക്കിയത്.

Follow Us