AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Beetroot Juice: ബീറ്റ്റൂട്ട് ജ്യൂസ് ഹെൽത്തിയാണ്, പക്ഷേ എന്നും കുടിക്കാമോ?

Beetroot Juice Benefits and Side Effects: അമിതമായാൽ അമൃതും വിഷമാണെന്ന് കേട്ടിട്ടില്ലേ, അതുപോലെയാണ് ബീറ്റ്റൂട്ട് ജ്യസും. ഇവ ശരീരത്തിന് ഏറെ ഗുണകരമാണ്. എന്നാൽ ഇവ അമിതമായി കുടിക്കുന്നത് മറ്റുപല പ്രശ്നങ്ങൾക്ക് കാരണമായേക്കും.

nithya
Nithya Vinu | Updated On: 14 Nov 2025 12:03 PM
ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തിന് ഏറെ ​ഗുണകരമാണ്. ഹൃദയാരോ​ഗ്യത്തിനും പേശികളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും രോഗപ്രതിരോധ ശേഷിക്കും കരളിന്റെ ആരോ​ഗ്യത്തിനുമെല്ലാം ബീറ്റ്റൂട്ട് ജ്യൂസ് നല്ലതാണ്.

1 / 5
എന്നാൽ ഇവയ്ക്ക് ചില പാർശ്വഫലങ്ങളുമുണ്ട്. ബീറ്റ്റൂട്ട് ജ്യൂസ് ​ഗുണകരമാണെങ്കിലും ഇവ അമിതമായി കുടിക്കരുത്. ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ കൂടുതലാണ്, ഇത് അമിതമായി കഴിക്കുമ്പോൾ വയറ്റിലെ ആസിഡുകളുമായി പ്രതിപ്രവർത്തിച്ച് കാൻസറിന് വരെ കാരണമാകും.

2 / 5
ബീറ്റ്റൂട്ട് ജ്യൂസിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ അമിതമായി കുടിക്കുന്നത് വൃക്കയിലെ കല്ല് രൂപപ്പെടുന്നതിന് കാരണമായേക്കും. അതുപോലെ ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെങ്കിലും, കുറഞ്ഞ രക്തസമ്മർദ്ദമുള്ളവരോ മരുന്നുകൾ കഴിക്കുന്നവരോ ആയ വ്യക്തികൾക്ക് ഇത് പ്രശ്നമുണ്ടാക്കാം.

3 / 5
ജ്യൂസായി കുടിക്കുമ്പോൾ ബീറ്റ്റൂട്ടിലെ ഫൈബർ നീക്കം ചെയ്യപ്പെടുന്നതിനാൽ, പഞ്ചസാരയുടെ അളവ് പെട്ടെന്ന് രക്തത്തിലേക്ക് എത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. പ്രമേഹമുള്ളവർക്ക് ഇത് പ്രത്യേകം ശ്രദ്ധിക്കണം.

4 / 5
ബീറ്റ്റൂട്ട് ജ്യൂസുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിന്, പ്രതിദിനം 120-240 മില്ലി (ഏകദേശം അര മുതൽ ഒരു കപ്പ് വരെ) കുടിക്കുന്നതാണ് ഉത്തമം, അമിതമായി കുടിക്കുന്നത് ആരോ​ഗ്യത്തിന് ദോഷകരമാണ്.  (Image Credit: Unsplash/Getty Images)

5 / 5