AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Namma Metro: തുംകുരുവിലേക്ക് മെട്രോ വരില്ല, കാത്തിരിപ്പ് വെറുതെ; മറ്റൊരു പദ്ധതിയുമായി റെയില്‍വേ

Bengaluru Namma Metro Green Line to Tumakuru May Not Be Built, Commuters Left Disappointed: പിപിപി മാതൃകയില്‍ 20,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് നമ്മ മെട്രോയുടെ മഡവര-തുംകുരു ഗ്രീന്‍ ലൈന്‍. എന്നാല്‍ പദ്ധതിക്ക് മുന്നില്‍ വില്ലനായി അവതരിച്ചിരിക്കുകയാണ് റെയില്‍വേ. ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്താല്‍ സബര്‍ബന്‍ റെയില്‍ കൊണ്ടുവരാമെന്ന തീരുമാനത്തിലാണ് ഇപ്പോള്‍ റെയില്‍വേ.

Shiji M K
Shiji M K | Published: 20 Jul 2026 | 07:51 AM
തുംകുരുവിലേക്ക് മെട്രോ വരുന്നതും കാത്തിരിക്കേണ്ടാ, പകരം മറ്റൊരു പദ്ധതിയാകും ഇവിടെ നടപ്പാകാന്‍ പോകുന്നത്. ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കുന്നതിനായി മഡവര മുതല്‍ തുംകുരു വരെ നമ്മ മെട്രോ ഗ്രീന്‍ ലൈന്‍ നീട്ടാനുള്ള പദ്ധതിയ്ക്കായി സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ നിര്‍ദേശം സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ, കേന്ദ്രാനുമതിയ്ക്കായുള്ള നീക്കം നടത്താന്‍ സാധിക്കൂ. (Image Credit Source: PTI)

1 / 5
പിപിപി മാതൃകയില്‍ 20,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് നമ്മ മെട്രോയുടെ മഡവര-തുംകുരു ഗ്രീന്‍ ലൈന്‍. എന്നാല്‍ പദ്ധതിക്ക് മുന്നില്‍ വില്ലനായി അവതരിച്ചിരിക്കുകയാണ് റെയില്‍വേ. ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്താല്‍ സബര്‍ബന്‍ റെയില്‍ കൊണ്ടുവരാമെന്ന തീരുമാനത്തിലാണ് ഇപ്പോള്‍ റെയില്‍വേ. മെട്രോയെ അപേക്ഷിച്ച് സബര്‍ബന്‍ റെയിലിന് ചെലവ് വളരെ കുറവാണെന്ന ഒരു പ്രത്യേകത കൂടിയുണ്ട്.

2 / 5
മെട്രോ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ബെംഗളൂരുവില്‍ നിന്നും തുമകുരുവിലെത്താന്‍ ഏകദേശം 45 മിനിറ്റോളം മാത്രമേ സമയമെടുക്കൂ. എന്നാല്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുകയാണെങ്കില്‍ യാത്രക്കാരുടെ ദുരിതം അടുത്ത കാലത്തൊന്നും തീരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തപ്പോള്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് സബര്‍ബന്‍ ട്രെയിനുകള്‍ കൊണ്ടുവരണമെന്ന് ഡികെ ശിവകുമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

3 / 5
മഡവരയില്‍ നിന്നും തുംകുരുവിലേക്ക് നീളുന്ന മെട്രോ പാത സിറ ഗേറ്റിന് സമീപമോ അല്ലെങ്കില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമോ വെച്ച് അവസാനിപ്പിക്കുന്ന രീതിയിലായിരുന്നു വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) ബിഎംആര്‍സിഎല്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചത്. ഏകദേശം 59.6 കിലോമീറ്ററായിരുന്നു പാതയുടെ നീളം പറഞ്ഞിരുന്നത്. മാത്രമല്ല വലിയ എലിവേറ്റഡ് റൂട്ട് കൂടിയായിരിക്കും പദ്ധതി നടപ്പായാല്‍ ബെംഗളൂരുവിന് ലഭിക്കാന്‍ പോകുന്നത്.

4 / 5
നെലമംഗലം, ദബസ്‌പേട്ട്, ക്യാത്സാന്ദ്ര എന്നിവ ഉള്‍പ്പെടെ 16 ഇടങ്ങളില്‍ സ്റ്റേഷനുകളും നിശ്ചയിച്ചിരുന്നു. പദ്ധതി നിര്‍ദേശിച്ച സമയത്ത് 25 സ്റ്റേഷനുകളാണ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് അതിവേഗ യാത്ര സാധ്യമാക്കുന്നതിനായി സ്റ്റേഷനുകളുടെ എണ്ണം വെട്ടിക്കുറച്ചു. ഓരോ സ്‌റ്റേഷനുകള്‍ക്കും ഇടയില്‍ നാലോ അഞ്ചോ കിലോമീറ്റര്‍ ദൂരമുണ്ടാകുമെന്നാണ് ഡിപിആറില്‍.

5 / 5
Follow Us