City Cars: ടിയാഗോ മുതൽ സെലേറിയോ വരെ, സിറ്റി ആവശ്യങ്ങൾക്ക് പരിഗണിക്കാവുന്ന കാർ മോഡലുകൾ
ഇന്ത്യൻ വാഹന വിപണിയിൽ ഇപ്പോൾ ഏറ്റവും അധികം ആവശ്യക്കാരുള്ള സെഗ്മെന്റ് ആണ് സിറ്റി അല്ലെങ്കിൽ നഗര ഉപയോഗത്തിന് ഇണങ്ങുന്ന കാറുകളുടേത്. വർദ്ധിച്ച് സിറ്റി ട്രാഫിക്കിൽ എളുപ്പത്തിൽ കൊണ്ടുനടക്കാൻ പറ്റുന്ന വാഹനങ്ങളാണ് പ്രധാനമായും നഗരങ്ങളിൽ താമസിച്ച് ജോലി ചെയ്യുന്നവരും സ്ഥിരതാമസം ആക്കിയവരും സ്ഥിരമായി നഗരത്തിൽ എത്തുന്നവരും ആദ്യമായി പരിഗണിക്കുന്നത്.

ഇത്തരത്തിൽ നഗരയാത്രക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന കാർ മോഡലുകളിൽ ചിലത് പരിചയപ്പെടാം. ഈ സെഗ്മെന്റിൽ എല്ലാവരും പ്രധാനമായും നോക്കുന്നത് വാഹനത്തിന്റെ വലുപ്പമാണ്. എത്രത്തോളം വലുപ്പം കുറയുന്നുവോ നഗരത്തിലൂടെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും അതിലുപരിയായി പാർക്ക് ചെയ്യാനും കഴിയും. ( Image Credit Source Tata, Maruti, Hyundai Websites)

ടാറ്റ ടിയാഗോ - ടാറ്റയുടെ ലൈനപ്പിലെ ഏറ്റവും ചെറിയ ഹാച്ച് ബാക്ക് മോഡലാണ് ഇത്. ഫൈസ് സീറ്ററാണെങ്കിലും സുഖമായി നാല് പേർക്ക് ഇരുന്ന് യാത്ര ചെയ്യാൻ കഴിയുന്ന ഈ വാഹനം വലുപ്പത്തിൽ ചെറുതാണ്.

മാരുതി സെലേറിയോ - മാരുതിയുടെ ലൈനപ്പിൽ സെലേറിയോക്ക് താഴെ ഓൾട്ടോയും എസ്പ്രസോയും വരുന്നുണ്ടെങ്കിലും പ്രായോഗിക തലത്തിൽ നോക്കുമ്പോൾ സാധാരണ ഫാമിലിക്ക് പരിഗണിക്കാവുന്ന മോഡലാണിത്. രൂപത്തിൽ ചെറുതാണെങ്കിലും അത്യാവശ്യം ഇന്റീരിയർ സ്പേസും ഈ വാഹനം നൽകുന്നുണ്ട്.

മാരുതി വാഗൺ ആർ - ഇന്ന് കേരളത്തിലേത് ഉൾപ്പെടെ സിറ്റിയിൽ ഏറ്റവും അധികം ടാക്സിയായി വരെ കണ്ട് വരുന്ന വാഹനമാണ് വാഗൺ ആർ. ഏത് ചെറിയ വഴിയിലൂടെയും കൊണ്ടുനടക്കാനും എളഉപ്പത്തിൽ പാർക്ക് ചെയ്യാനും കഴിയും. എന്നാൽ അകത്തളത്തിൽ മാന്യമായ സ്പേസും ലഭിക്കുന്നുണ്ട്.

ഹ്യൂണ്ടായി ഐ10 നിയോസ് - ഹ്യൂണ്ടായിയുടെ ലൈനപ്പിലെ ഏറ്റവും ചെറിയ ഹാച്ച് ബാക്ക് മോഡലുകളിൽ ഒന്നാണ് ഗ്രാൻഡ് ഐ10 നിയോസ്.