മുടി വളരാൻ ഏറ്റവും നല്ല നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ | Best non-vegetarian foods for hair growth include egg and fish like salmon, rohu Malayalam news - Malayalam Tv9

Hair Growth Tips: മുടി വളരാൻ ഏറ്റവും നല്ല നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ

Published: 

14 Jan 2026 | 08:19 AM

Non-vegetarian Food For Hair Growth: മുടി വളരാൻ നിങ്ങൾ എന്തൊക്കെ ചെയ്താലും ഭക്ഷണത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം വിഫലമാകും. വേഗത്തിലുള്ള മുടി വളർച്ചയ്ക്കും ശക്തമായ മുടിയിഴകൾക്കും പ്രോട്ടീൻ, ഇരുമ്പ്, ബി 12, സിങ്ക്, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ വളരെ അത്യാവശ്യമാണ്.

1 / 5
മുടി വളരാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നമ്മുടെ ഭക്ഷണത്തിൽ തന്നെയാണ്. കഴിക്കുന്ന ഭക്ഷണ പോഷകസമൃദ്ധമല്ലെങ്കിൽ മുടി വളർച്ച കുറയുകയും കൊഴിച്ചിൽ രൂക്ഷമാകുകയും ചെയ്യും. സമ്മർദ്ദം, മലിനീകരണം, ഉറക്കമില്ലായ്മ, ഹെയർ സ്റ്റൈലിംഗ്, വെള്ളം, തുടങ്ങിയവ എല്ലാം മുടിയും തലയോട്ടയും പ്രശ്നത്തിലാക്കുന്ന മറ്റ് പ്രധാന കാരണങ്ങളാണ്. (Image Credits: Getty Images)

2 / 5
മുടി വളരാൻ നിങ്ങൾ എന്തൊക്കെ ചെയ്താലും ഭക്ഷണത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം വിഫലമാകും. വേഗത്തിലുള്ള മുടി വളർച്ചയ്ക്കും ശക്തമായ മുടിയിഴകൾക്കും പ്രോട്ടീൻ, ഇരുമ്പ്, ബി 12, സിങ്ക്, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ വളരെ അത്യാവശ്യമാണ്. അങ്ങനെയെങ്കിൽ  മുടി വളർച്ചയ്ക്ക് ഏറ്റവും മികച്ച നോൺ - വെജ് ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം. (Image Credits: Getty Images)

3 / 5
മുട്ട; മുടിക്ക് ആവശ്യമായ ഘടകങ്ങൾ മുട്ടയിലുണ്ട്. പ്രധാനമായും കെരാറ്റിൻ എന്ന പ്രോട്ടീൻ ആവശ്യത്തിന് മുട്ടയിലുണ്ടെന്നത് ശ്രദ്ധിക്കണം. ബയോട്ടിൻ, പ്രോട്ടീൻ, വിറ്റാമിൻ ബി 12, ഇരുമ്പും സിങ്കും എല്ലാം മുട്ടയിൽ നിന്ന് കിട്ടുന്നു. ഇത് നിങ്ങളുടെ മുടി പൊട്ടി പോകുന്നത് കുറയ്ക്കുകയും, മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു. പുഴുങ്ങിയോ, ഓംലെറ്റായോ മുട്ട നിങ്ങൾക്ക് കഴിക്കാവുന്നതാണ്. (Image Credits: Getty Images)

4 / 5
മത്സ്യം: ഇവ നിങ്ങളുടെ തലയോട്ടിക്ക് അത്യാവശ്യമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകളാണ് മത്സ്യത്തിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്. ഇത് രോമകൂപങ്ങളെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുന്നു. കട്ടിയുള്ള മുടിക്കും, തലയോട്ടിയുടെ ആരോ​ഗ്യത്തിനുമായി മത്തി, റോഹു, കട്ല തുടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. (Image Credits: Getty Images)

5 / 5
ചിക്കൻ: പ്രോട്ടീനുകളുടെ മികച്ച ഉറവിടമായ ചിക്കൻ മുടിയുടെ ആരോ​ഗ്യത്തിനും വളരെ ആവശ്യമാണ്. ലീൻ പ്രോട്ടീൻ, ബി വിറ്റാമിനുകൾ, സിങ്ക് എന്നി ചിക്കനിലുണ്ട്. മുടിയുടെ വേരുകൾ ശക്തിപ്പെടുത്താനും, മുടി കൊഴിച്ചിൽ കുറയ്ക്കാനും ചിക്കൻ കഴിക്കേണ്ടതാണ്. കറിയായും, എണ്ണ ഒവിവാക്കി വറുത്തെടുത്തും വേവിച്ചും ചിക്കൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. (Image Credits: Getty Images)

പ്രിയപ്പെട്ടവർക്ക് പൊങ്കൽ ആശംസകൾ കൈമാറാം
മകരവിളക്ക് ദർശിക്കാൻ ഈ സ്ഥലങ്ങളിൽ പോകാം
മകരവിളക്കും നായാട്ടുവിളിയും, ഐതിഹ്യം അറിയാമോ?
മകരജ്യോതിയുടെ പ്രാധാന്യമെന്ത്?
രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ല കോടതിയിൽ പുറത്തേക്ക് കൊണ്ടുവരുന്നു
വയനാട്ടിൽ കൂട്ടിൽ കുടുങ്ങിയ കടുവ
മകരവിളക്കിന് മുന്നോടിയായി സന്നിധാന തിരക്ക് വർധിച്ചു
മുൻ CPM MLA ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു