AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Farming Tips: മഴ മാറി മാനം തെളിഞ്ഞു, അടുക്കളത്തോട്ടത്തിൽ ഇനി ഈ പച്ചക്കറികൾ നടാം….

Best Vegetables To Plant In July: കർക്കടക മാസം പടിവാതിൽക്കൽ എത്തിയിരിക്കുകയാണ്. ഈ സമയം, കർഷകരെ സംബന്ധിച്ച് അതീവ ശ്രദ്ധയും കൃത്യമായ പരിചരണവും ആവശ്യമാണ്. ജൂലൈ മാസത്തിൽ മഴയായിരിക്കുമോ, വെയിലാകുമോ എന്ന് മുൻകൂട്ടി പറയാൻ കഴിയില്ല, എന്നിരുന്നാലും ഈ പച്ചക്കറികൾ ടെൻഷനില്ലാതെ നടാം.....

Nithya Vinu
Nithya Vinu | Updated On: 16 Jun 2026 | 10:09 AM
ജൂൺ, ജൂലൈ മാസങ്ങളാണ് വെണ്ട കൃഷിക്ക് അനുയോജ്യം.  പ്ലാസ്റ്റിക് കപ്പുകളിലോ പ്രോട്രേകളിലോ മണ്ണ്, ചാണകപ്പൊടി മിശ്രിതം നിറച്ച് വിത്ത് മുളപ്പിച്ച ശേഷം 3-4 ഇല പ്രായമാകുമ്പോൾ മാറ്റി നടാവുന്നതാണ്. വെള്ളം അമിതമാകരുത്. മണ്ണിൽ വെള്ളം കെട്ടിക്കിടക്കുന്നത് വേര് ചീഞ്ഞുപോകാൻ കാരണമാകും. (Image Credit source: Getty Images)

1 / 5
മഴയായാലും വെയിലായാലും ഏത് സമയത്തും പയർ കൃഷി ചെയ്യാവുന്നതാണ്. പടരുന്ന ഇനമാണെങ്കിൽ മഴയത്ത് ചീഞ്ഞുപോകാത്ത കമ്പുകൾ ഉപയോഗിച്ച് പന്തൽ ഒരുക്കണം. പയറിന് നല്ല സൂര്യപ്രകാശം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കാം. രണ്ടടി വീതിയിലും ഒരടി ഉയരത്തിലും തടമെടുത്ത് വേണം വിത്ത് നടാൻ.

2 / 5
മുളക്, വഴുതന, തക്കാളി പോലുള്ളവയും അടുക്കളത്തോട്ടത്തിൽ നടാം. തണലുള്ള ഇടങ്ങളിൽ വിത്തുകൾ പാകി തൈകൾ ഉണ്ടാക്കുക. ജൂലൈ പകുതിയോടെ മഴയ്ക്ക് അല്പം ശമനം ഉണ്ടാകുമ്പോൾ ഈ തൈകൾ ഇളക്കി മാറ്റി നടാവുന്നതാണ്. രോഗപ്രതിരോധനത്തിന് വേണ്ട മുൻകരുതലുകളും സ്വീകരിക്കണം.

3 / 5
പാവൽ, പടവലങ്ങ, മത്തൻ, വെള്ളരി പോലുള്ളവ നടാനും ജൂലൈ മാസം അനുയോജ്യമാണ്. വിത്തുകൾ നേരിട്ട് തറയിൽ നടാതെ ചെറിയ കവറുകളിൽ മുളപ്പിച്ചു നടുന്നതാണ് കുറച്ചുകൂടി നല്ലത്.  മഴവെള്ളം തട്ടി ഇലകളും കായകളും ചീഞ്ഞുപോകാൻ സാധ്യത ഉള്ളതിനാൽ നല്ല രീതിയിൽ പന്തലിട്ടു കൊടുക്കാൻ മറക്കരുത്.

4 / 5
മഴവെള്ളം നേരിട്ട് വീഴാത്ത രീതിയിൽ റൂഫിംഗ് ഉള്ള ടെറസിലോ ഗ്രോബാഗുകളിലോ  ഒക്കെ ചീര നടാവുന്നതാണ്.  മഴക്കാലത്തെ ഇലപ്പുള്ളി രോഗത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. വളരെ പെട്ടെന്ന് വിളവ് തരികയും ചെയ്യുന്നതിനാൽ അടുക്കളത്തോട്ടത്തിൽ ചീര നടാൻ മറക്കരുത്.

5 / 5
Follow Us