Bhavana: ‘ഒന്നും പഴയരീതിയിലേക്ക് തിരിച്ചുപോകില്ല, പക്ഷേ…’; പുതുവത്സരാശംസയുമായി ഭാവന
Bhavana New Year Wishes: സ്ട്രെയ്ഞ്ചർ തിങ്ക്സ് എന്ന ജനപ്രിയ സീരീസിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണം ക്യാപ്ഷനായി നൽകിയാണ് ഭാവന ചിത്രങ്ങളും ആശംസയും പങ്കുവെച്ചത്.ഒന്നും പഴയരീതിയിലേക്ക് തിരിച്ചുപോകില്ല, പക്ഷേ കാലക്രമേണ സ്ഥിതി മെച്ചപ്പെടും- എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ആരാധകർക്ക് പുതുവത്സരാശംസ നേർന്ന് കൊണ്ട് പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (Image Credits: Instagram)

സ്ട്രെയ്ഞ്ചർ തിങ്ക്സ് എന്ന ജനപ്രിയ സീരീസിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണം ക്യാപ്ഷനായി നൽകിയാണ് ഭാവന ചിത്രങ്ങളും ആശംസയും പങ്കുവെച്ചത്.ഒന്നും പഴയരീതിയിലേക്ക് തിരിച്ചുപോകില്ല, പക്ഷേ കാലക്രമേണ സ്ഥിതി മെച്ചപ്പെടും- എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.

സീരീസിൽ ഡേവിഡ് ഹാർബർ അവതരിപ്പിക്കുന്ന ജിം ഹോപ്പർ എന്ന കഥാപാത്രത്തിന്റെ സംഭാഷണമാണിത്. എല്ലാവർക്കും ഹാപ്പി 2026 എന്നും ക്യാപ്ഷനിൽ നൽകിയിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് ആശംസ നേർന്ന് എത്തുന്നത്.

അതേസമയം താരം ആദ്യമായി നിർമാണ പങ്കാളിയാകുന്ന ചിത്രം ‘അനോമി’യാണ് പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം. നവാഗതനായ റിയാസ് മാരാത്ത് ആണ് 'അനോമി' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 'സാറ' എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരുന്നു. ചിത്രം ജനുവരി 30ന് തീയറ്ററുകളിൽ എത്തും. ഭാവനയുടെ കരിയറിലെ 23 വർഷങ്ങളെ അടയാളപ്പെടുത്തിക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനിടെയിൽ 89 ചിത്രങ്ങളിൽ ഭാവന അഭിനയിച്ചു. ഭാവനയുടെ തൊണ്ണൂറാമത്തെ ചിത്രമാണ് ‘അനോമി.