AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mustafizur Rahman: മുസ്തഫിസുറിനെ റിലീസാക്കുമ്പോൾ കൊൽക്കത്ത മുടക്കിയ 9.2 കോടി രൂപ എവിടെപ്പോകും?; നിയമം അറിയാം

Mustafizur Rahman IPL Auction Price: മുസ്തഫിസുർ റഹ്മാനെ റിലീസ് ചെയ്ത കൊൽക്കത്ത മുടക്കിയ 9.2 കോടി രൂപ എവിടെപ്പോകും. ആ നിയമം എങ്ങനെയെന്നറിയാം.

Abdul Basith
Abdul Basith | Published: 03 Jan 2026 | 03:09 PM
ബിസിസിഐയുടെ നിർദ്ദേശത്തിന് പിന്നാലെ ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് റിലീസ് ചെയ്തിരിക്കുകയാണ്. എന്നാൽ, മുസ്തഫിസുറിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുടക്കിയ 9.2 കോടി രൂപ എവിടെപ്പോകും? അതറിയാം.

1 / 5
സാധാരണ രീതിയിൽ ഒരു താരത്തെ ടീമിലെടുത്തുകഴിഞ്ഞ് റിലീസ് ചെയ്താൽ ആ തുക കിട്ടില്ല. താരം സ്വമേധയാ പിന്മാറിയാലുള്ള നിയമം വേറെ. ടീം റിലീസ് ചെയ്താൽ ഇതാണ് നിയമം. എന്നാൽ, ഇവിടെ ബിസിസിഐയുടെ നിർദ്ദേശപ്രകാരമെടുത്ത തീരുമാനമായതിനാൽ കുറച്ച് മാറ്റമുണ്ട്.

2 / 5
ക്രിക്കറ്റല്ലാത്ത കാരണങ്ങൾ കാരണം, ബിസിസിഐയുടെ നിർദ്ദേശപ്രകാരം ഒരു താരത്തെ ഒരു ടീമിന് റിലീസ് ചെയ്യേണ്ടിവന്നാൽ, ലേലത്തിൽ ആ താരത്തിനായി ടീം മുടക്കിയ മുഴുവൻ തുകയും തിരികെലഭിക്കും. അതായത് മുസ്തഫിസുറിനായി മുടക്കിയ 9.2 കോടി രൂപ നഷ്ടമാവില്ല.

3 / 5
ഈ തുക ഉപയോഗിച്ച് ലേലത്തിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള താരങ്ങളിൽ നിന്ന് ഒരു വിദേശതാരത്തെ കൊൽക്കത്തയ്ക്ക് ടീമിലെത്തിക്കാം. ജെറാൾഡ് കോട്ട്സിയ, ഷോൺ ആബട്ട്, അൽസാരി ജോസഫ്, ഝൈ റിച്ചാർഡ്സൺ തുടങ്ങിയ താരങ്ങളാണ് ലഭ്യമായിട്ടുള്ളത്.

4 / 5
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കൊൽക്കത്തയ്ക്കെതിരെ വിമർശനം കടുത്തത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയായ ഷാരൂഖ് ഖാനെതിരെയും വിമർശനങ്ങളുയർന്നു. ഇതിനൊടുവിലാണ് ബിസിസിഐയുടെ നിർദ്ദേശം.

5 / 5