Malti Chahar: ബിഗ് ബോസിലെ ആ യുവതിക്ക് വേണ്ടി സഞ്ജുവും വോട്ട് ചോദിച്ചു, കൂടെ മറ്റ് ക്രിക്കറ്റ് താരങ്ങളും
Bigg Boss 19 Contestant Malti Chahar: മാള്‍ട്ടി ചാഹറിനായി വോട്ട് അഭ്യര്‍ത്ഥിച്ച് ക്രിക്കറ്റ് താരങ്ങള്‍. സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ മാള്‍ട്ടിക്കായി വോട്ട് തേടി

ബിഗ് ബോസ് ഹിന്ദി 19 മത്സരാര്‍ത്ഥി മാള്‍ട്ടി ചാഹറിനായി വോട്ട് അഭ്യര്‍ത്ഥിച്ച് ക്രിക്കറ്റ് താരങ്ങള്‍. ക്രിക്കറ്റ് താരം ദീപക് ചഹറിന്റെ സഹോദരിയാണ് മാള്‍ട്ടി. ഈ പരിചയം മൂലം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ മാള്‍ട്ടിക്കായി വോട്ട് തേടി (Image Credits: Facebook)

യുസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്, രവി ബിഷ്‌ണോയ്, ഖലീല്‍ അഹമ്മദ്, നമന്‍ ധിര്‍, ശിവം ദുബെ, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, ആവേശ് ഖാന്‍, തിലക് വര്‍മ, കാണ്‍ ശര്‍മ, ജിതേഷ് ശര്‍മ, അബ്ദുല്‍ സമദ്, ഇഷന്‍ കിഷന്‍ തുടങ്ങിയവരും വോട്ട് തേടി. മുന്‍താരങ്ങളായ അമ്പാട്ടി റായിഡു, ആകാശ് ചോപ്ര, സുരേഷ് റെയ്‌ന എന്നിവരും മാള്‍ട്ടിക്കായി വോട്ട് ചോദിച്ചു (Image Credits: Facebook)

ക്രിക്കറ്റ് താരം രാഹുല്‍ ചഹറിന്റെ കസിന്‍ കൂടിയാണ് മാള്‍ട്ടി. ബിഗ് ബോസ് 19 ഗ്രാന്‍ഡ് ഫിനാലെയിലേക്ക് കടക്കുകയാണ്. മാള്‍ട്ടി ഉള്‍പ്പെടെ എട്ട് പേര്‍ മാത്രമാണ് ഇനി ബാക്കിയുള്ളത് (Image Credits: Facebook)

രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥിയായിരുന്നു മാള്‍ട്ടി. നടിയും മോഡലും കൂടിയാണ് മാള്‍ട്ടി. 2018 ൽ ബോളിവുഡ് ചിത്രമായ ജീനിയസിലൂടെ അരങ്ങേറി (Image Credits: Facebook)

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മാള്‍ട്ടി. ഇന്‍സ്റ്റഗ്രാമില്‍ 14 ലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് മാള്‍ട്ടി ജനിച്ചത് (Image Credits: Facebook)