5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Arati Podi-Robin Radhakrishnan: വിവാഹത്തിന് തിളങ്ങിയത് സ്വന്തമായി ഡിസൈൻ ചെയ്ത സാരിയിൽ; ആരതി പൊടിയുടെ സാരിക്ക് വില ലക്ഷങ്ങളോ? പ്രതികരിച്ച് താരം

Robin Radhakrishnan and Arati Podi Wedding Dress: ഏറെ നാളത്തെ പ്രണയം വിവാഹത്തിൽ എത്തിയതിന്റെ സന്തോഷത്തിലാണ് റോബിനും ആരതിയും ഇപ്പോൾ. ആഗ്രഹിച്ചത് പോലെ ഗുരുവായൂർ അമ്പലത്തിൽ വെച്ച് വിവാഹം കഴിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് വിവാഹശേഷം ഇരുവരും പ്രതികരിച്ചു.

nandha-das
Nandha Das | Published: 16 Feb 2025 20:01 PM
ഫെബ്രുവരി 16 ഞായറാഴ്ചയാണ് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും സംരംഭകയും നടിയുമായ ആരതി പൊടിയും ഗുരുവായൂർ അമ്പലനടയിൽ വെച്ച് വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ റോബിനെ അഭിമുഖം ചെയ്യാനെത്തിയ ആരതി പൊടിയുമായി സൗഹൃദത്തിലാവുകയും പിന്നീടത് പ്രണയത്തിൽ ചെന്നെത്തുകയായിരുന്നു. (Image Credits: Arati Podi Instagram)

1 / 5
2023ലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഒരു വർഷത്തിനുള്ള ഇവരുടെ വിവാഹം ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും ഇത് വൈകിയതിനെ തുടർന്ന് ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ ഇരുവരും ഒരുമിച്ചെത്തി ഇത്തരം അഭ്യൂഹങ്ങളെല്ലാം തള്ളുകയും ഉടൻ വിവാഹമുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. (Image Credits: Arati Podi Instagram)

2 / 5
ഏറെ നാളത്തെ പ്രണയം വിവാഹത്തിൽ എത്തിയതിന്റെ സന്തോഷത്തിലാണ് റോബിനും ആരതിയും ഇപ്പോൾ. ആഗ്രഹിച്ചത് പോലെ ഗുരുവായൂർ അമ്പലത്തിൽ വെച്ച് വിവാഹം കഴിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് വിവാഹശേഷം ഇരുവരും പ്രതികരിച്ചു. വളരെ പ്രൈവറ്റ് ആയുള്ള ഫങ്ഷൻ ആയതുകൊണ്ട് തന്നെ അടുത്ത ആളുകളെ മാത്രമാണ് വിളിച്ചതെന്നും 27 രാജ്യങ്ങളിലേക്ക് ഹണിമൂൺ പ്ലാൻ ചെയ്തിട്ടുണ്ടെന്നും റോബിൻ പറഞ്ഞു. (Image Credits: Arati Podi Instagram)

3 / 5
'2022 ലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പരസ്പരം മനസിലാക്കാനും അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഇഷ്ടം തിരിച്ചറിയാനുമൊക്കെ ഈ സമയം കൊണ്ട് സാധിച്ചു. സമയമെടുത്ത് ആഗ്രഹിക്കുന്ന രീതിയിൽ വിവാഹം കഴിക്കാൻ സാധിച്ചതിൽ സന്തോഷം' എന്നായിരുന്നു ആരതിയുടെ പ്രതികരണം. (Image Credits: Arati Podi Instagram)

4 / 5
തന്റെ വിവാഹ വസ്ത്രങ്ങളെല്ലാം ഡിസൈൻ ചെയ്തത് താൻ തന്നെയാണെന്നും, വിവാഹസാരി മാത്രം പുറത്തു നിന്നെടുത്ത് അതിന്റെ ബ്ലൗസിന്റെ ഹാൻഡ്വർക്ക് താൻ ഡിസൈൻ ചെയ്തുവെന്നും ആരതി പറഞ്ഞു. എത്ര ചെലവായെന്ന ചോദ്യത്തിന് അത് പറയാനാകില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. നേരത്തേ എൻഗേജ്മെന്റിനുള്ള വസ്ത്രങ്ങളെല്ലാം ആരതി തന്നെയായിരുന്നു ഡിസൈൻ ചെയ്തത്. അന്ന് രണ്ടു ലക്ഷം രൂപയായിരുന്നു വസ്ത്രത്തിനെന്ന് ആരതി പറഞ്ഞിരുന്നു. (Image Credits: Instagram)

5 / 5