Blood Sugar: ബ്ലഡ് ഷുഗര്‍ അളവ് കൂടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് എങ്ങനെ നിയന്ത്രിക്കാം എന്നതില്‍ പലര്‍ക്കും സംശയമുണ്ടാകും. അതിനുള്ള ഉത്തരമാണ് താഴെ കൊടുത്തിരിക്കുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിനെ ബാധിക്കുന്ന അസുഖമാണ് പ്രമേഹം എന്നത്. രക്തത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കുന്നതില്‍ ഭക്ഷണത്തിന് നല്ലൊരു പങ്കുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ശരിയായി ഭക്ഷണം കഴിക്കുന്നതും അനിവാര്യമാണ്.

പഞ്ചസാരയും അന്നജവും അടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വര്‍ധിപ്പിക്കും.

പോഷക സമ്പുഷ്ടവും മിതമായ അളവില്‍ കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.

പ്രമേഹരോഗികള്‍ 50 ശതമാനത്തിലധികം വേവിച്ചതോ അല്ലെങ്കില്‍ അസംസ്‌കൃതിമോ ആയ പച്ചക്കറികള്‍ കഴിക്കണം.

ബാക്കി 25 ശതമാനം പയര്‍, മുട്ടയുടെ വെള്ള, പനീര്‍, കൂണ്‍, ചിക്കന്‍ ബ്രെസ്റ്റ്, മീന്‍ തുടങ്ങിയവ കഴിക്കണം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ്. ഗോതമ്പ്, മില്ലറ്റുകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പ്ലെയിന്‍ ഓട്‌സ്, മുരിങ്ങയില, മത്തങ്ങ, പാവയ്ക്ക, പയര്‍, പപ്പായ, അവാക്കാഡോ, മാതളനാരകം, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പേരയ്ക്ക, ബദാം, വാള്‍നട്ട്, പിസ്ത, വിത്തുകള്‍, ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍, ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ.

കേക്കുകളും പേസ്ട്രികളും, ബ്രഡ്, ബിസ്‌ക്കറ്റുകള്‍, മൈദ, പഞ്ചസാര, ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പ്, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുകയും വേണം.