AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BTS: ബിടിഎസ് ഇന്ത്യയിലെത്തും? വേൾഡ് ടൂറിന് ഇനി മാസങ്ങൾ

BTS 2026 World Tour: 2021-ൽ ഒരു അഭിമുഖത്തിനിടെ, മുംബൈയിൽ പരിപാടി അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നതായും കോവിഡ്-19 കാരണം അത് മുടങ്ങിയതായും ഷു​ഗ പറഞ്ഞിരുന്നു

nithya
Nithya Vinu | Published: 23 Oct 2025 20:11 PM
ലോകമെമ്പാടും ആരാധരുള്ള ദക്ഷിണ കൊറിയൻ ബോയ്ബാൻഡാണ് ബിടിഎസ്. കെ പോപ്പിന് മറ്റ് രാജ്യങ്ങളിലേക്ക് വഴിയൊരുക്കിയത് ഈ ഏഴം​ഗ സംഘമാണെന്ന് പറയാം. ഇപ്പോഴിതാ, ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാവാൻ ഒരുങ്ങുകയാണ് ബിടിഎസ്. (Image Credit: Instagram)

1 / 5
2026 മാർച്ചിൽ പുതിയ ആൽബമെത്തുമെന്നാണ് വിവരം. അതിനോടനുബന്ധിച്ച് വേൾ‌ഡ് ടൂറും ക്രമീകരിച്ചിട്ടുണ്ട്. അതേസമയം വേൾഡ് ടൂറിന്റെ ഭാ​ഗമായി താരങ്ങൾ ഇന്ത്യയിലെത്തുമെന്നാണ് അഭ്യൂഹങ്ങൾ. ഈ സ്വപ്നം യാഥാർത്ഥ്യമാകുമോ എന്ന ആകാംഷയിലാണ് ഇന്ത്യൻ ആർമി. (Image Credit: Instagram)

2 / 5
പ്രമുഖ ടൂറിംഗ് കമ്പനിയായ 'ലൈവ് നേഷന്റെ' (Live Nation) എന്ന് കരുതപ്പെടുന്ന ഒരു ടൂറിംഗ് ഡാറ്റാ സ്ക്രീൻഷോട്ട് ചോർന്നതാണ് ഈ അഭ്യൂഹങ്ങളുടെ തുടക്കം. ഈ ലിസ്റ്റിൽ, സിയോൾ, ടോക്കിയോ, ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക്, ലണ്ടൻ, പാരീസ്, സിംഗപ്പൂർ, സിഡ്നി തുടങ്ങിയ പ്രമുഖ നഗരങ്ങൾക്കൊപ്പം മുംബൈയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. (Image Credit: Instagram)

3 / 5
റിപ്പോർട്ടുകൾ സത്യമായാൽ ബിടിഎസിന്റെ ഇന്ത്യയിലെ ആദ്യത്തെ ലൈവ് കൺസേർട്ട് ആയിരിക്കും ഇത്. 2021-ൽ  ഒരു അഭിമുഖത്തിനിടെ, മുംബൈയിൽ പരിപാടി അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നതായും കോവിഡ്-19 കാരണം അത് മുടങ്ങിയതായും ഷു​ഗ പറഞ്ഞിരുന്നു. (Image Credit: Instagram)

4 / 5
അഭ്യൂഹങ്ങൾ ശക്തമായതോടെ, ആരാധകർ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. ഹൈബ്,  ബി​ഗ് ഹിറ്റ് മ്യൂസിക് എന്നിവരുടെ ഔദ്യോഗിക അറിയിപ്പാണ് ഇനി നിർണായകം. (Image Credit: Instagram)

5 / 5