BTS: ബിടിഎസ് ജിന്നും ബ്ലാക്ക്പിങ്ക് ജിസൂവും ഡേറ്റിംഗിലോ?
Jin, Jisoo: ലോകമെമ്പാടും ഏറെ ആരാധകരുള്ള രണ്ട് കെ പോപ് ഗ്രൂപ്പുകളാണ് ബിടിഎസും ബ്ലാക്ക്പിങ്കും. പലപ്പോഴും ഇരു ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട ഡേറ്റിംഗ് അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്.

ഇപ്പോഴിതാ ബിടിഎസ് ജിന്നും ബ്ലാക്ക്പിങ്ക് ജിസൂം ഡേറ്റിംഗിലാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. പൊതുസ്ഥലത്ത് ഒരേ പോലത്തെ വസ്ത്രത്തിൽ താരങ്ങൾ പ്രത്യക്ഷപ്പെട്ടതോടെയാണ് ഡേറ്റിംഗ് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.(Image Credit: Instagram)

തന്റെ പുതിയ കോൺസർട്ടുകൾ ഒന്നിൽ ചെക്കർഡ് പാറ്റേൺ ബട്ടൺ-അപ്പ് ഷർട്ട് ധരിച്ചെത്തിയ ജിന്നിന്റെ ഫോട്ടോകളും വീഡിയോകളും വൈറലായിരുന്നു. "ഇതുപോലുള്ള ഒന്ന് വേദിയിൽ ധരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല" എന്ന് അദ്ദേഹം പറഞ്ഞിരുന്നു.(Image Credit: Instagram)

മറുവശത്ത്, ജിസൂ തന്റെ സോഷ്യൽ മീഡിയ പേജിൽ അതുപോലൊരു ഷർട്ട് ധരിച്ച ഫോട്ടോ പങ്ക് വച്ചിരുന്നു. ഇതോടെയാണ് ഇരുവരും ഒരുമിച്ചാണെന്ന വാർത്തകൾ പ്രചരിച്ചത്. അതേസമയം താരങ്ങൾ ഡേറ്റിംഗ് അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ല.(Image Credit: Instagram)

നിലവിൽ, ബ്ലാക്ക്പിങ്ക് ജിസൂ തന്റെ സഹപ്രവർത്തകരായ ജെന്നി, ലിസ , റോസ് എന്നിവരോടൊപ്പം 'ഡെഡ്‌ലൈൻ' എന്ന ടൂറിന്റെ തിരക്കിലാണ്. മാത്രമല്ല, പുതിയൊരു കെ ഡ്രാമയുടെ ഭാഗമായും താരം എത്തുന്നുണ്ട്.(Image Credit: Instagram)

ബിടിഎസ് താരങ്ങൾ പുതിയ ആൽബത്തിന്റെ പണിപുരയിലാണ്. കൂടാതെ ജൂലൈ 21 ന് HYBE "BTS മൂവി വീക്ക്സ് - കമിംഗ് സൂൺ ടു സിനിമാസ് വേൾഡ്‌വൈഡ്" എന്ന ടൈറ്റിലിൽ സർപ്രൈസ് ടീസർ പുറത്തിറക്കിയിരുന്നു.(Image Credit: Instagram)