AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope Malayalam: മനസ്സിനെ നിയന്ത്രിക്കുക! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope Malayalam on March 18:12 രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം എന്തെല്ലാം നേട്ടവും എന്തെല്ലാം വെല്ലുവിളികളും നേരിടേണ്ടി വരും എന്ന് നോക്കാം.

Horoscope Malayalam: മനസ്സിനെ നിയന്ത്രിക്കുക! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope Predictions (1)Image Credit source: TV9 Network
Ashli C
Ashli C | Updated On: 18 Mar 2026 | 07:17 AM

ഇന്ന് മാർച്ച് 18 ബുധനാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം എന്തെല്ലാം നേട്ടവും എന്തെല്ലാം വെല്ലുവിളികളും നേരിടേണ്ടി വരും എന്ന് നോക്കാം. സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നൽകിയിരിക്കുന്നത്.

മേടം

നിങ്ങൾക്ക് അഭിവൃദ്ധിയും ആത്മവിശ്വാസവും അനുഭവപ്പെടും. ഇന്ന് പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങളുടെ പങ്കാളിയുമായി വാക്കു തർക്കം ഉണ്ടായേക്കാം. ആരോഗ്യത്തിനും ജാഗ്രത പാലിക്കുക.

ഇടവം

വെള്ളം കുടിക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും ജാഗ്രത പുലർത്തുക. അശ്രദ്ധ നിങ്ങളെ രോഗി ആക്കിയേക്കാം. മാതാപിതാക്കൾ നിങ്ങളുടെ കാര്യത്തിൽ ആശങ്കപ്പെടും. പൊതുവിൽ എല്ലാവരോടും വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.

മിഥുനം

മനസ്സിൽ സമാധാനം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. കുടുംബത്തോടും ഇഷ്ടപ്പെട്ടവരുമായി സമയം ചെലവഴിക്കുക. സാമ്പത്തികമായും കരിയറിലും ബിസിനസിലും.

കർക്കിടകം

ഇന്ന് അമിത ചെലവുകൾ ഉണ്ടാകാൻ സാധ്യത. സാമ്പത്തികമായി മികച്ച ദിവസം ആയിരിക്കില്ല. കുടുംബത്തിൽ സമാധാനം ഉണ്ടായേക്കും. മറ്റുകാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ അസ്വസ്ഥതകളും നേരിട്ടേക്കാം.

ചിങ്ങം

തൊഴിൽ തേടുന്നവരെ സംബന്ധിച്ച് മികച്ച ദിവസം. കരിയറിലും ബിസിനസിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും അത് പരിഹരിക്കപ്പെടും. ആരോഗ്യകാര്യത്തിൽ ഇന്ന് ആശങ്കപ്പെടേണ്ടതില്ല. ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും.

കന്നി

നിങ്ങളുടെ കാര്യങ്ങൾ സ്വയം ചെയ്തു തീർക്കുക. അനാവശ്യമായി ആരെയും ആശ്രയിക്കരുത്. സാമ്പത്തികപരമായും കുടുംബത്തിലും സമാധാനവും സന്തോഷവും നിലനിൽക്കും. മറ്റു കാര്യങ്ങളിലും ചെറിയ തടസ്സങ്ങളും നേരിടാൻ സാധ്യത.

തുലാം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. മറ്റുള്ളവരുടെ നന്നായി തന്നെ പെരുമാറുവാൻ ശ്രമിക്കുക. എല്ലാ കാര്യങ്ങളിലും നേരിടുന്ന തടസ്സങ്ങൾ നിങ്ങളുടെ സമീപനത്തിനനുസരിച്ച് മാറും.

വൃശ്ചികം

പൊതുവിൽ നല്ല ദിവസമായിരിക്കും. ജീവിതത്തിൽ നല്ലത് വരാനായി പ്രയത്നിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക. തൊഴിൽ രംഗത്ത് നിന്ന് നേട്ടങ്ങൾ ഉണ്ടാകും .

ധനു

ഒന്നിനെ കുറിച്ചും കൂടുതലായി ചിന്തിക്കാതിരിക്കുക. അമിത ചിന്ത നിങ്ങളെ മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.

മകരം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. നിങ്ങൾക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങളും മനസ്സിനെ സന്തോഷം നൽകുന്ന കാര്യങ്ങളും ചെയ്യുക.

കുംഭം

ആരോഗ്യപരമായും സാമ്പത്തികപരമായും നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം.

മീനം

പൊതുവിൽ നല്ല ദിവസം ആയിരിക്കും. ശാരീരികമായ അനുഭവപ്പെടുന്ന പ്രശ്നങ്ങളിൽ നിന്നും മോചനം. സാമ്പത്തികമായും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാവും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

Follow Us