AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വിമാനയാത്രയിൽ നിങ്ങളുടെ പവർ ബാങ്ക് ഒരു ബോംബായി മാറിയേക്കാം; അപകടം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Carrying Power Banks on Flights: Permissible Limits, Rules, and Capacity Guidelines: ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പോയ ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരൻ്റെ പവർ ബാങ്കിന് തീപിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ഹൈദരാബാദിലിറക്കിയ സംഭവം ഭീതിയോടെയാണ് എല്ലാവരും കേട്ടത്. ക്യാബിൻ ക്രൂ ഇടപെട്ട് തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി. വിമാനയാത്രയിൽ ലിഥിയം ബാറ്ററികൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ചയുണ്ടാകാൻ പാടില്ല എന്നാണ് ഈ സംഭവം മുന്നറിയിപ്പ് നൽകുന്നത്.

Sumeesh T Unneen
Sumeesh T Unneen | Published: 12 Oct 2026 | 06:24 PM
പവർ ബാങ്കുകളിലെ ലിഥിയം-അയൺ ബാറ്ററികൾ അമിതമായി ചൂടാകുന്നതിലൂടെ തീപിടിക്കാൻ സാധ്യത കൂടുതലാണ്. ബാറ്ററിക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴോ അമിതമായി ചാർജ് ചെയ്യുമ്പോഴോ ഇത്തരത്തിൽ സംഭവിക്കാം. ഇത് നിയന്ത്രണാതീതമാകുന്നതോടെ വലിയ പൊട്ടിത്തെറിയിലേക്ക് തന്നെ നയിക്കുമെന്ന് യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. (Image Credit source: Getty Images)

1 / 5
ഇൻ്റർനാഷ്ണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ 2026 മാർച്ച് 27-ന് പുറത്തിറക്കിയ നിയമപ്രകാരം യാത്രക്കാർക്ക് പരമാവധി രണ്ട് പവർ ബാങ്കുകൾ മാത്രമേ വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കൂ. മാത്രമല്ല വിമാനയാത്രയ്ക്കിടെ ഇവ ചാർജ് ചെയ്യുന്നതും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ലഗേജുകളിൽ പവർ ബാങ്കുകൾ കൊണ്ടുപോകാൻ പാടില്ലെന്നും, ക്യാബിൻ ബാഗേജുകളിൽ മാത്രമേ ഇത് അനുവദിക്കൂവെന്നും ഡി.ജി.സി.എ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

2 / 5
യാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിനും വിമാനത്തിലെ യു.എസ്.ബി പോർട്ടുകൾ വഴി മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനും ഡി.ജി.സി.എ കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 100 വാട്ട്-അവർ വരെയുള്ള പവർ ബാങ്കുകൾക്ക് എയർലൈനിൻ്റെ പ്രത്യേക അനുമതി ആവശ്യമില്ല. എന്നാൽ 100 മുതൽ 160 വാട്ട്-അവർ വരെയുള്ളവ കൊണ്ടുപോകാൻ മുൻകൂർ അനുമതി നിർബന്ധമാണ്.

3 / 5
പവർ ബാങ്കുകൾ യാത്രക്കാരുടെ കൈയെത്തും ദൂരത്ത്, അതായത് സീറ്റിനടിയിലോ സീറ്റിൻ്റെ പോക്കറ്റിലോ തന്നെ സൂക്ഷിക്കണം. ഇവ ഒരിക്കലും വിമാനത്തിൻ്റെ ഓവർഹെഡ് ബിന്നുകളിൽ വെക്കാൻ പാടില്ല. ഇൻഡിഗോയും എയർ ഇന്ത്യയും ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ ഈ നിയമങ്ങൾ കർശനമായി പാലിക്കാൻ യാത്രക്കാർക്ക് ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.

4 / 5
കേടുപാടുകൾ സംഭവിച്ച ബാറ്ററികൾ വിമാനത്തിൽ കൊണ്ടുപോകുന്നത് യാത്രക്കാർ പൂർണ്ണമായും ഒഴിവാക്കണം. ഉപകരണങ്ങൾ അമിതമായി ചൂടാകുകയോ അതിൽ നിന്ന് പുക വരികയോ ചെയ്താൽ ഉടൻ തന്നെ വിമാനത്തിലെ ജീവനക്കാരെ വിവരം അറിയിക്കേണ്ടതാണ്. ചെറിയ അശ്രദ്ധ വലിയ ദുരന്തങ്ങൾക്ക് കാരണമാകും. അതിനാൽ യാത്രാവേളയിൽ അപകടങ്ങൾ ഒഴിവാക്കാൻ എല്ലാവരും ഈ നിർദ്ദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പാക്കണം.

5 / 5
Follow Us