മുടി സോപ്പ് ഉപയോഗിച്ച് കഴുകാമോ? സംഭവിക്കുന്നത് ഇത്... | Can You Wash Your Hair with Body Soap, Here is What Experts Say Malayalam news - Malayalam Tv9

Hair Care: മുടി സോപ്പ് ഉപയോഗിച്ച് കഴുകാമോ? സംഭവിക്കുന്നത് ഇത്…

Published: 

07 Aug 2026 | 11:06 AM

Washing Hair with Soap: സോപ്പ് തലമുടിയിൽ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ അതോ മുടിയെ നശിപ്പിക്കുമോ? പി.എച്ച് വ്യതിയാനം കാരണം തലയോട്ടിയിൽ ചൊറിച്ചിൽ, തരിപ്പ്, താരൻ എന്നിവ കൂടാൻ സാധ്യതയുണ്ട്. തലയോട്ടിയുടെയും മുടിയുടെയും സ്വാഭാവിക പി.എച്ച് മൂല്യം 4.5 നും 5.5 നും ഇടയിലാണ് .

1 / 5
വിലകൂടിയ ഷാംപൂകൾക്ക് പകരം കുളിക്കുന്ന സാധാരണ സോപ്പ് ഉപയോഗിച്ച് തലമുടി കഴുകുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ, സോപ്പ് തലമുടിയിൽ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ അതോ മുടിയെ നശിപ്പിക്കുമോ? ഈ വിഷയത്തിൽ ഡെർമറ്റോളജിസ്റ്റുകൾ നൽകുന്ന വിശദീകരണം അറിഞ്ഞാലോ.... (Image Credit source: Getty Images)

2 / 5
ശരീരത്തിലെ അഴുക്കും എണ്ണമയവും നീക്കം ചെയ്യാൻ നിർമ്മിച്ചിട്ടുള്ളതാണ് സാധാരണ കുളിസോപ്പുകൾ. ഇവയുടെ പി.എച്ച് (pH) മൂല്യം 9 മുതൽ 10 വരെ ഉയർന്ന അളവിലായിരിക്കും. എന്നാൽ നമ്മുടെ തലയോട്ടിയുടെയും മുടിയുടെയും സ്വാഭാവിക പി.എച്ച് മൂല്യം 4.5 നും 5.5 നും ഇടയിലാണ് . ഷാംപൂകൾ ഈ പി.എച്ച് നില നിലനിർത്താൻ സഹായിക്കുമ്പോൾ സോപ്പ് അത് പൂർണ്ണമായും തകരാറിലാക്കുന്നു.

3 / 5
സോപ്പിലെ വീര്യമേറിയ ആൽക്കലൈൻ ഘടകങ്ങൾ തലയോട്ടിയിലെ സ്വാഭാവിക എണ്ണമയം പൂർണ്ണമായും കഴുകിക്കളയുന്നു. ഇത് മുടിയെ വല്ലാതെ വരണ്ടതും ജീവനറ്റതുമാക്കുന്നു.മുടിയുടെ പുറംപാളിയായ ക്യൂട്ടിക്കിളുകളെ സോപ്പ് തുറന്നുവെക്കുന്നു. ഇത് മുടിയിൽ വേഗത്തിൽ കുരുക്കുകൾ വീഴാനും, മുടി പൊട്ടിപ്പോകാനും ഇടയാക്കും.

4 / 5
പി.എച്ച് വ്യതിയാനം കാരണം തലയോട്ടിയിൽ ചൊറിച്ചിൽ, തരിപ്പ്, താരൻ എന്നിവ കൂടാൻ സാധ്യതയുണ്ട്. ഹാർഡ് വാട്ടറിൽ സോപ്പ് ഉപയോഗിക്കുമ്പോൾ അലിയാത്ത സോപ്പ് അവശിഷ്ടങ്ങൾ മുടിയിൽ പറ്റിപ്പിടിച്ചിരിക്കുകയും മുടിയുടെ തിളക്കം നഷ്ടപ്പെടുത്തുകയും ചെയ്യും.

5 / 5
അത്യാവശ്യഘട്ടങ്ങളിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കുന്നത് വലിയ കുഴപ്പമുണ്ടാക്കില്ലെങ്കിലും, സ്ഥിരമായി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം പൂർണ്ണമായും നശിപ്പിക്കും. വീര്യം കുറഞ്ഞ, സൾഫേറ്റ് ഫ്രീ ഷാംപൂകളോ അല്ലെങ്കിൽ ഹെർബൽ ഷാംപൂ ബാറുകളോ ഉപയോഗിക്കുന്നതാണ്  അനുയോജ്യം.

Follow Us
കോഴിമുട്ടയേക്കാൾ പോഷകമുള്ളതോ കാടമുട്ട? ഒരു ദിവസം എത്രയെണ്ണം കഴിക്കാം?
ചായ കുടിച്ചാൽ മുടി പോകുമോ?
949 രൂപയുടെ ഫോൺ ഇന്ത്യയിൽ എത്തി
രണ്ട് ഏത്തപ്പഴം ദിവസവും കഴിക്കണം! കാരണം അറിയാമോ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു