AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

സീറ്റ് മാറിയിരുന്നതിൽ വൈരാഗ്യം; പ്ലസ് വൺ വിദ്യാർഥിനിയെ സഹപാഠികൾ ചേർന്ന് മർദ്ദിച്ചു, തലക്ക് പരിക്ക്

ഏറ്റുകുടുക്ക സ്വദേശിയായ വിദ്യാർത്ഥിക്കാണ് സഹപാഠികളുടെ മർദ്ദനമേറ്റത്. സംഭവത്തിൽ വിദ്യാർത്ഥിയുടെ തലയ്ക്ക് പരിക്കേറ്റു.മറ്റൊരു വിദ്യാർത്ഥി ഇരിക്കുന്ന സീറ്റിലിരുന്നതിന്റെ പേരിലാണ് വിദ്യാർത്ഥികൾ തമ്മിൽ തല്ലിയത് എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അഞ്ചു വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും പൂർത്തിയാക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു.പരിക്ക് പറ്റിയ വിദ്യാർത്ഥിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സീറ്റ് മാറിയിരുന്നതിൽ വൈരാഗ്യം; പ്ലസ് വൺ വിദ്യാർഥിനിയെ സഹപാഠികൾ ചേർന്ന് മർദ്ദിച്ചു, തലക്ക് പരിക്ക്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Updated On: 05 Nov 2026 | 04:27 PM

കാസർഗോഡ്: സ്കൂൾ വിദ്യാർഥികൾ തമ്മിൽ തർക്കം. പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂര മർദ്ദനം. കാസർഗോഡ് ചീമേനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് കൂട്ടത്തല്ല് നടന്നത്. ഏറ്റുകുടുക്ക സ്വദേശിയായ വിദ്യാർത്ഥിക്കാണ് സഹപാഠികളുടെ മർദ്ദനമേറ്റത്. സംഭവത്തിൽ വിദ്യാർത്ഥിയുടെ തലയ്ക്ക് പരിക്കേറ്റു.

മറ്റൊരു വിദ്യാർത്ഥി ഇരിക്കുന്ന സീറ്റിലിരുന്നതിന്റെ പേരിലാണ് വിദ്യാർത്ഥികൾ തമ്മിൽ തല്ലിയത് എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അഞ്ചു വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും പൂർത്തിയാക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു. പരിക്ക് പറ്റിയ വിദ്യാർത്ഥിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ALSO READ:കൊലപാതകം ആസൂത്രണം മുതൽ തെളിവ് നശിപ്പിക്കൽ വരെ! പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ

മീനങ്ങാടി സ്കൂളിലെ വിവാദം : പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും ടൂറിനിടയിൽ ബാറിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വയനാട് മീനങ്ങാടിയിൽ സ്കൂൾ ടൂറിനിടെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡണ്ട് എസ് ഹാരിസും ചേർന്ന് ബാറിലിരുന്ന് മദ്യപിച്ചിരുന്നു എന്ന് പുതിയ ആരോപണം. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഹൈദരാബാദ് നമ്പള്ളിയിലെ ബോംബെ ബാർ ആൻഡ് റസ്റ്റോറന്റിൽ ഇരുവരും ഒരുമിച്ച് എത്തിയതിന്റെയും പുറത്തേക്ക് പോകുന്നതിന്റെയും സിസിടിവി ക്യാമറ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒപ്പം ബാറിലെ ബിൽ തുക അടച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട് .

മദ്യപിച്ചതിന്റെ ബില്ല് തുകയായ 1100 രൂപ പിടിഎ പ്രസിഡണ്ട് ഹാജിസ് തന്നെ സ്വന്തം വീട്ടിലെ എടിഎം കാർഡിലൂടെയാണ് അടച്ചത്. ഈ ബാർ ഹോട്ടലിന്റെ എതിർവശത്ത് പ്രവർത്തിക്കുന്ന ഹൈലൈറ്റ് ഹോട്ടലിൽ ആയിരുന്നു വിനോദയാത്രയ്ക്കായി എത്തിയ വിദ്യാർത്ഥികളിൽ പകുതി പേരും താമസിച്ചിരുന്നത്. ഏകദേശം ഉച്ചസമയത്ത് പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിക്കുന്നതിന് വേണ്ടി ബാറിലേക്ക് കയറി പോകുന്നത് വിദ്യാർഥികളിൽ ചിലർ കണ്ടിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് എത്തിയിരിക്കുന്നത്.

ENGLISH SUMMARY

A dispute broke out among school students, resulting in a Plus One student being brutally beaten by his classmates. The altercation took place at the Government Higher Secondary School in Cheemeni, Kasaragod. The victim, a student from Ettukudukka, sustained an injury to his head during the assault.

Follow Us